scorecardresearch

മഹാഭാരതത്തിലെ കർണ്ണൻ; പങ്കജ് ധീർ വിടവാങ്ങി

Pankaj Dheer| ബി.ആർ. ചോപ്രയുടെ 'മഹാഭാരത'ത്തിൽ കർണ്ണനായി എത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പങ്കജ് ധീർ വിടവാങ്ങി: കാൻസറുമായുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം

Pankaj Dheer| ബി.ആർ. ചോപ്രയുടെ 'മഹാഭാരത'ത്തിൽ കർണ്ണനായി എത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പങ്കജ് ധീർ വിടവാങ്ങി: കാൻസറുമായുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം

author-image
Entertainment Desk
New Update
Mahabharat Karna actor Pankaj Dheer

Mahabharat Actor Pankaj Dheer Death News:  ബി.ആർ. ചോപ്രയുടെ ജനപ്രിയ പരമ്പരയായ 'മഹാഭാരത'ത്തിൽ കർണ്ണനായി അഭിനയിച്ച് ശ്രദ്ധ നേടിയ നടൻ പങ്കജ് ധീർ മുംബൈയിൽ അന്തരിച്ചു. 68 വയസ്സായിരുന്നു. ഏറെനാളായി കാൻസർ രോഗബാധിതനായിരുന്നു.

Advertisment

 "അഗാധമായ ദുഃഖത്തോടെയും വേദനയോടെയും ഞങ്ങളുടെ ട്രസ്റ്റിന്റെ മുൻ ചെയർമാനും CINTAA-യുടെ മുൻ ഓണററി ജനറൽ സെക്രട്ടറിയുമായ ശ്രീ. പങ്കജ് ധീർ ജിയുടെ നിര്യാണം  അറിയിക്കുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ന് വൈകുന്നേരം 4:30 ന് മുംബൈ, വിൽ പാർലെ (വെസ്റ്റ്), പവൻ ഹൻസിനടുത്ത് വെച്ച് സംസ്‌കരിക്കും," പങ്കജ് ധീറിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ച് സിനിമാ ടെലിവിഷൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ (CINTAA) പുറപ്പെടുവിച്ച പ്രസ്താവനയിങ്ങനെ. നടന്റെ അന്ത്യകർമ്മങ്ങൾ ബുധനാഴ്ച വൈകുന്നേരം മുംബൈയിൽ നടക്കും.

Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ

നീണ്ട അഭിനയ ജീവിതത്തിൽ നിരവധി വേഷങ്ങൾ ചെയ്തെങ്കിലും, 'മഹാഭാരത'ത്തിലെ പ്രകടനമാണ് പങ്കജ് ധീറിനെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയതും അദ്ദേഹത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തതും. കർണ്ണൻ എന്ന ഐതിഹാസിക കഥാപാത്രത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് 2020-ൽ SCREEN-ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചിരുന്നു. 

Advertisment

“വർഷങ്ങളായി ആളുകൾ എന്നെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. സ്കൂളുകളിൽ ഉപയോഗിക്കുന്ന ചരിത്രപുസ്തകങ്ങളിൽ പോലും കർണ്ണനെക്കുറിച്ച് എന്തെങ്കിലും പരാമർശിക്കുമ്പോൾ എന്റെ ചിത്രമാണ് ഉപയോഗിക്കുന്നത്. എനിക്കുവേണ്ടി നിർമ്മിച്ച ക്ഷേത്രങ്ങളിൽ ഞാൻ പോയിട്ടുണ്ട്. എട്ടടി ഉയരമുള്ള എന്റെ പ്രതിമ അവിടെയുണ്ട്, ആളുകൾ അവിടെ വന്ന് ആരാധിക്കാറുണ്ട്. ഞാൻ അവിടെ സന്ദർശിക്കുമ്പോഴെല്ലാം ആളുകൾ എന്നെ വളരെയധികം സ്നേഹത്തോടെയാണ് സ്വീകരിക്കുന്നത്. ഇത് എന്നെ അവർ കർണ്ണനായി അംഗീകരിച്ചു എന്നതിൻ്റെ വ്യക്തമായ തെളിവാണ്.”

കർണ്ണൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ എത്രത്തോളം നെഞ്ചേറ്റി എന്നതിൻ്റെ നേർചിത്രമായിരുന്നു പങ്കജ് ധീറിൻ്റെ ഈ വാക്കുകൾ

Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം

'മഹാഭാരതത്തിന്റെ' മറ്റു റീമേക്കുകളിൽ വേഷങ്ങൾ ലഭിച്ചിട്ടും പങ്കജ് ധീർ അവയെല്ലാം നിരസിച്ചു. തന്റെ ആരാധകരുടെ സ്നേഹത്തെ മാനിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിലപാട് ശ്രദ്ധേയമായിരുന്നു. 

"മഹാഭാരതത്തിന്റെ മറ്റ് പതിപ്പുകളിലും എനിക്ക് വേഷങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഞാൻ അത് നിരസിച്ചു. ഞാൻ കർണ്ണനായി അഭിനയിച്ചു, അത്രമാത്രം. ഇത് പണത്തിന്റെ കാര്യമല്ല. എനിക്ക് മറ്റു വഴികളിലൂടെ പണമുണ്ടാക്കാം. പക്ഷേ എന്റെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുടെ സ്നേഹത്തോട് ചെയ്യുന്ന അനീതിയാവും അത്," പങ്കജിന്റെ വാക്കുകളിങ്ങനെ.

'മഹാഭാരതം' കൂടാതെ, ഷാരൂഖ് ഖാൻ നായകനായ 'ബാദ്ഷാ', സൽമാൻ ഖാൻ നായകനായ 'തുംകോ ന ഭൂൽ പായെംഗേ', അജയ് ദേവ്ഗൺ നായകനായ 'സമീൻ' തുടങ്ങി നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'സസുരാൽ സിമർ കാ', 'രാജാ കി ആയേഗി ബരാത്ത്' തുടങ്ങിയ ടെലിവിഷൻ ഷോകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?

പങ്കജ് ധീറിന്റെ മകൻ നികിതിൻ ധീറും ഇന്ന് അഭിനയത്തിൽ സജീവമാണ്. ഷാരൂഖ് ഖാന്റെ 'ചെന്നൈ എക്സ്പ്രസ്', ഹൃത്വിക് റോഷന്റെ 'ജോധാ അക്ബർ', അക്ഷയ് കുമാറിന്റെ 'സൂര്യവംശി' തുടങ്ങിയ ചിത്രങ്ങളിൽ നികിതിൻ അഭിനയിച്ചിട്ടുണ്ട്. 

'ഏക് വീർ സ്ത്രീ കി കഹാനി – ഝാൻസി കി റാണി' എന്ന പരമ്പരയിലൂടെ പ്രശസ്തയായ നടി കൃതിക സെംഗാറാണ് നികിതിന്റെ ഭാര്യ.

Also Read: അന്ന് ആൾക്കൂട്ടത്തിലൊരുവൻ, ഇന്ന് നായകൻ; പരിശ്രമത്തിന്റെ മറ്റൊരു പേരാണ് ടൊവിനോ, വൈറൽ കുറിപ്പ്

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: