scorecardresearch

അഭിനയം മാത്രമല്ല, ആദ്യചിത്രത്തിൽ ഗായികയുമായി ഈ താരപുത്രി

ആദ്യചിത്രത്തിൽ തന്നെ ഗായികയായും തുടക്കം കുറിക്കുകയാണ് ഈ താരപുത്രി

ആദ്യചിത്രത്തിൽ തന്നെ ഗായികയായും തുടക്കം കുറിക്കുകയാണ് ഈ താരപുത്രി

author-image
Entertainment Desk
New Update
Suhana in Archies

ദി ആർച്ചീസ് എന്ന ചിത്രത്തിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം (ചിത്രം: സുഹാന/ഇൻസ്റ്റഗ്രാം)

ബോളിവുഡ് 'കിങ് ഖാൻ'​ ഷാരൂഖിന്റെ മകൾ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. സോയ അക്തറിന്റെ 'ദ ആർച്ചീസ്' എന്ന ചിത്രത്തിലൂടെയാണ്  സുഹാന ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതേ ചിത്രത്തിലൂടെ ഗായികയായും തുടക്കം കുറിച്ചിരിക്കുകയാണ് സുഹാന. തിങ്കളാഴ്ച, ദ ആർച്ചീസിലെ "ജബ് തും ന തീൻ" എന്ന ഗാനമാണ് സുഹാന ആലപിച്ചിരിക്കുന്നത്. 

Advertisment

"ഞാൻ എന്റെ ആദ്യ ഗാനം പാടി !! എന്നോട് ക്ഷമയോടെ പെരുമാറിയതിന് സോയ അക്തർ, ശങ്കർ മഹാദേവൻ എന്നിവർക്ക് നന്ദി. ദയയോടെ കേൾക്കുക." സുഹാന പോസ്റ്റിൽ കുറിച്ചു. 

സോയ അക്തർ സംവിധാനം ചെയ്യുന്ന ചിത്രം, സുഹാനയെക്കൂടാതെ അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ, നിർമ്മാതാവ് ബോണി കപൂറിന്റെ മകൾ ഖുഷി കപൂർ എന്നിവരുടെയും അരങ്ങേറ്റ ചിത്രമാണ്.

ആർച്ചി, ബെറ്റി, വെറോണിക്ക, ജുഗ്ഹെഡ്, റെഗ്ഗി, എഥൽ, ഡിൽട്ടൺ എന്നിവരുടെ ജീവിതത്തെ പിന്തുടരുന്ന ചിത്രം, സാങ്കൽപ്പിക പട്ടണമായ റിവർഡേലിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. ആർച്ചി കോമിക്‌സിലെ ഏഴ് ആകർഷകമായ കഥാപാത്രങ്ങൾ നയിക്കുന്ന ഒരു മ്യൂസിക്കൽ ജേണിയാണ് ചിത്രമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. 'ലോകത്തെ മാറ്റാൻ നിങ്ങൾ ഒരിക്കലും ചെറുപ്പമല്ല' എന്ന അഗാധമായ സന്ദേശത്തോടെയാണ് ട്രെയിലർ സൈൻ ഓഫ് ചെയ്യുന്നത്. 

Advertisment

ഡിസംബർ 7ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തും.

Read More Entertainment News Here

Suhana Khan Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: