/indian-express-malayalam/media/media_files/iUzYBIMwX0EZKWJl8Zph.jpg)
Thalavan Ott (ചിത്രം: ഇൻസ്റ്റഗ്രാം)
ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. മെയ് 24ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണ നേടി. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ആസിഫ് കോമ്പോയിൽ എത്തിയ ചിത്രമാണ് തലവൻ.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാർക്കിടയിൽ നടക്കുന്ന പ്രശ്നങ്ങളാണ് തലവന്റെ ഇതിവൃത്തം. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍ നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ ചുവടുമാറ്റമായിരുന്നു തലവൻ. തിയേറ്ററിലെ വിജയത്തിന് ശേഷം തലവൻ ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങിന് ഒരുങ്ങുകയാണ്.
തലവൻ ഒടിടി: Thalavan OTT
ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് (Sony LIV) തലവൻ ഒടിടിയിലെത്തുന്നത്. സെപ്റ്റംബർ 12ന് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കും.
Read More
- ഒടുവിൽ ഒരു ട്വിസ്റ്റ്; വിസ്മയ കാഴ്ചയായി 'കങ്കുവ;' ട്രയ്ലർഒടുവിൽ ഒരു ട്വിസ്റ്റ്; വിസ്മയ കാഴ്ചയായി 'കങ്കുവ;' ട്രയ്ലർ
- സമാധാനം കിട്ടാൻ പൂജ നടത്തിയതിന് എങ്ങനെ കേസുകൊടുക്കും; പൊട്ടിച്ചിരിപ്പിക്കാൻ 'ഭരതനാട്യം'; ട്രെയ്ലർ
- വയനാടിനൊപ്പം; 'തങ്കലാൻ' പ്രമോഷൻ കേരളത്തിൽ റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക്
- ദുരഭിമാനക്കൊല അക്രമമല്ല, മക്കളോടുള്ള മാതാപിതാക്കളുടെ കരുതല്‍; വിവാദ പരാമർശവുമായി നടൻ രഞ്ജിത്ത്
- ശോഭന ഇത്ര മനോഹരമായി പാടുമായിരുന്നോ? വൈറലായി ത്രോബാക്ക് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.