scorecardresearch

അമ്മയുടെ ആഗ്രഹം; ക്ഷേത്രം നിർമ്മിച്ച് നടൻ വിജയ്

ചെന്നൈയിലെ സ്വന്തം വസ്തുവിലാണ് വിജയ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം

ചെന്നൈയിലെ സ്വന്തം വസ്തുവിലാണ് വിജയ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം

author-image
Entertainment Desk
New Update
Vijay | Actor Vijay | Temple

ചിത്രം:​ എക്സ്

രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ വർഷം ഫെബ്രുവരി 2നാണ് തന്റെ രാഷ്ട്രീയ പ്രവേശനം വിജയ് ആരാധകരുമായി പങ്കുവച്ചത്. ഫാൻസ് ക്ലബിലെ ആംഗങ്ങളെ ഉൾപ്പെടുത്തി 'തമിഴക വെട്രി കഴകം' (ടിവികെ) എന്ന പാർട്ടിയും വിജയ് പ്രഖ്യാപിച്ചിരുന്നു.

Advertisment

അതേസമയം, നടൻ്റെ ഒരു ഫോട്ടോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുരോഹിതന്മാർക്കൊപ്പം സായ് ബാബ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രമായിരുന്നു ഇത്. സിനിമ ഷൂട്ടിങ്ങിനായി ക്ഷേത്രം സന്തർശിക്കവെ പകർത്തിയ ചിത്രമാണിതെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാൽ, നടൻ വിജയ് പണികഴിപ്പിച്ച ക്ഷേത്രമാണിതെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സായി ബാബയുടെ കടുത്ത ഭക്തയായ അമ്മയ്ക്കായി വിജയ് തന്നെയാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈയിലെ കൊരട്ടൂരിൽ നടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിവരം. ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായത്, ഈ സമയത്ത് വിജയ് നടത്തിയ സന്ദർശനത്തിലായിരുന്നു വൈറലായ ചിത്രം പകർത്തിയത്.

ചലച്ചിത്ര നിർമ്മാതാവ് എസ്.എ. ചന്ദ്രശേഖറിൻ്റെയും സംവിധായിക- പിന്നണിഗായിക ശോഭയുടെയും മകനാണ് വിജയ്. വൈവിധ്യമാർന്ന മതപശ്ചാത്തലങ്ങൾ ഉൾക്കൊള്ളുന്ന കുടുംബമാണ് താരത്തിന്റേത്. അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ മിശ്രവിവാഹിതരാണ്.

Advertisment

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും, സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരം. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി താരം അടുത്തിടെ കേരളത്തിൽ എത്തിയിരുന്നു. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ , മോഹൻ, ജയറാം, സ്നേഹ, ലൈല എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Read More Entertainment Stories Here

Temple Actor Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: