scorecardresearch

വിയറ്റ്നാം കോളനിയിലെ റാവുത്തർ; നടൻ വിജയ രംഗരാജു അന്തരിച്ചു

സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്‌നാം കോളനിയിലെ 'റാവുത്തർ' എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ വിജയ രംഗരാജു ശ്രദ്ധനേടുന്നത്

സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്‌നാം കോളനിയിലെ 'റാവുത്തർ' എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ വിജയ രംഗരാജു ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
Vijaya Rangaraju dies of heart attack

ചിത്രം: യൂട്യൂബ്

മോഹൻലാൽ നായകനായ 'വിയറ്റ്‌നാം കോളനി'യെന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ തെന്നിന്ത്യൻ നടൻ വിജയ രംഗരാജു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എഴുപത് വയസ്സായിരുന്നു. 

Advertisment

വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു വിജയ രംഗരാജുവിന്റെ സിനിമാ അരങ്ങേറ്റം. 1973 മുതൽ സിനിമ ഇൻഡസ്ട്രിയിൽ സജീവമായ വിജയ രംഗരാജു ഇതുവരെ ഏകദേശം നാലായിരത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്‌നാം കോളനിയിലെ 'റാവുത്തർ' എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ വിജയ രംഗരാജു ശ്രദ്ധനേടുന്നത്. മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരബാദിൽ സ്ഥിരതാമസക്കാരനാണ് വിജയ രംഗരാജു. രാജ്കുമാർ എന്നാണ് യഥാർത്ഥ പേര്.

Advertisment

കഴിഞ്ഞയാഴ്ച ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വിജയ രംഗരാജുവിനെ ആശുപത്രിയിൽ പ്രേവിശിപ്പിച്ചിരുന്നു. തുടർ ചികിത്സയ്ക്കായി ചെന്നൈയിൽ എത്തിച്ചു. ചെന്നൈയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

വില്ലൻ വേഷങ്ങൾക്കു പുറമെ സഹനടനായും അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായി. 1994ൽ പുറത്തിറങ്ങിയ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. യജ്ഞം എന്ന സിനിമയിലൂടെയാണ് കൂടുതൽ ശ്രദ്ധനേടിയത്.

പടയോട്ടം, ആയുധം, ആരംഭം, ആധിപത്യം, അനുരാഗക്കോടതി, സംരംഭം, ഹലോ മദ്രാസ് ഗേള്‍, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം തുടങ്ങിയ മലയാളം സിനിമകളിലും വിജയ രംഗരാജു അഭിനയിച്ചിട്ടുണ്ട്.

Read More

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: