/indian-express-malayalam/media/media_files/2025/01/20/OPgtPrGXZTpxWxE2r2i2.jpg)
Pani and Marco Wows Car Enthusiasts
ലക്ഷ്വറി കാർ പ്രേമികൾക്ക് കണ്ണിനു കുളിർമ നൽകുന്ന കാഴ്ച സമ്മാനിച്ച ചിത്രങ്ങളാണ് ജോജു ജോർജിന്റെ പണിയും ഹനീഫ് അദേനിയുടെ 'മാര്‍ക്കോ'യും. ലക്ഷ്വറി കാറുകളുടെ ഒരു ഓട്ടോ ഷോ തന്നെയാണ് ഇരുചിത്രങ്ങളും കാഴ്ച വച്ചത്.
ജോജു ജോർജിന്റെ സ്വകാര്യ ശേഖരത്തിലുള്ള കാറുകളും പണിയിൽ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിലെ BMW E39 5 സീരീസ് ജോജുവിന്റെ ഗാരേജിൽ നിന്നുള്ളതാണ്. കൂടാതെ ഡിഫെൻഡർ, ലെക്സസ്, ഓഡി, ബെൻസ്, മിസ്തുബുഷി പജേറോ എന്നിവയും പണിയെന്ന ചിത്രത്തിന്റെ സീനുകളെ സമ്പന്നമാക്കുന്നു.
വലിയ കാർപ്രേമിയായ ജോജു ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ഇത്രയേറെ ലക്ഷ്വറി കാറുകൾ വന്നത് ആക്സമികമല്ലെന്ന് ചിത്രത്തിൽ കാർ സീനുകൾക്കു നൽകിയ പ്രാധാന്യം കാണുമ്പോൾ മനസ്സിലാവും.
മുൻപ് ജോജുവിന്റെ ഗ്യാരേജിലെ വാഹനങ്ങൾ പരിചയപ്പെടുത്തി സംവിധായകൻ അഖിൽ മാരാർ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. പോര്‍ഷെ കയേന്‍, ബി.എം.ഡബ്ല്യു എം3, ഔഡി ആര്‍.എസ്7, ലാന്‍ഡോ റോവര്‍ ഡിഫന്‍ഡര്‍, മിസ്തുബിഷി പജേറോ, മിനി കൂപ്പര്‍, ജീപ്പ് റാങ്ക്‌ളര്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി സുസുക്കി ഒമ്‌നി തുടങ്ങിയ കാറുകളും ബി.എം.ഡബ്ല്യു സി400 ജി.ടി. സ്‌കൂട്ടറും, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ സൂപ്പര്‍ ബൈക്കുമായിരുന്നു ആ വീഡിയോയിൽ നിറഞ്ഞുനിന്ന താരങ്ങൾ.
മാർക്കോയ്ക്ക് സ്വന്തം ഡിഫെൻഡർ നൽകിയ സംവിധായകൻ
മാർക്കോ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ഉപയോഗിക്കുന്ന ഡിഫെൻഡർ നിർമാതാവ് ഷരീഫ് മുഹമ്മദിന്റേതാണ്. നിരവധി ഡിഫെൻഡറുകളും മെഴ്സിഡസ് ബെൻസ് ജി വാഗണും മാർക്കോയിൽ കാണാം.
കടുത്ത വാഹനപ്രേമിയാണ് ഷരീഫ് മുഹമ്മദും. കഴിഞ്ഞ 10 വർഷത്തിനിടെ 17 ലക്ഷ്വറി കാറുകൾ താൻ വാങ്ങിയിട്ടുണ്ട് എന്നാണ് തന്റെ വാഹനപ്രണയത്തെ കുറിച്ച് ഒർജിനൽസ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഷരീഫ് മുഹമ്മദ് പറഞ്ഞത്.
നാലു മുതൽ ആറു കോടി രൂപ വരെ വിലവരുന്ന ബെൻ്റ്‌ലി ബെൻ്റയ്‌ഗ, 3.85 കോടി വില വരുന്ന ഹമ്മർ ഇവി, ടെസ്ല, ഡിഫെൻഡർ എന്നിവയാണ് ഷരീഫ് മുഹമ്മദിന്റെ കളക്ഷനിൽ നിലവിലുള്ള ആഡംബര വാഹനങ്ങൾ.
Read More
- ജോർജിന്റെ മകളുടെ മധുരംവെപ്പ് ചടങ്ങിൽ കാരണവരായി മമ്മൂട്ടി; ചിത്രങ്ങൾ
- Pani OTT: പണി ഒടിടിയിലെത്തി; എവിടെ കാണാം?
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- നടൻ സെയ്ഫ് അലി ഖാന് ഗുരുതര പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- മാലാഖമാർ സാക്ഷി, ബട്ടർഫ്ളൈ ഗേളായി നിതാര; പിറന്നാൾ വർണാഭമാക്കി പേളി, ചിത്രങ്ങൾ
- ഒരു പക്കാ നായികാ പ്രോഡക്റ്റ്; അനശ്വരയെക്കുറിച്ച് മനോജ് കെ ജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.