/indian-express-malayalam/media/media_files/2025/01/18/vunRZMOfeEA5yUoxT9W9.jpg)
ബോബൻ ആലുംമൂടനും മകൾ സേന ആലുംമൂടനും
മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ ബോബൻ ആലുംമൂടൻ. ആ പേരു കേൾക്കുമ്പോൾ നിറം എന്ന സിനിമയിലെ 'പ്രായം നമ്മില്‍ മോഹം നൽകി' എന്ന പാട്ടാവും മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുക. പ്രകാശ് മാത്യു എന്ന കോളേജ് കുമാരനായി മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ ബോബൻ ആലുംമൂടൻ പിൽക്കാലത്ത് സീരിയൽ ലോകത്തും തിളങ്ങി. പ്രായം 54ൽ എത്തിനിൽക്കുമ്പോഴും കാഴ്ചയിൽ ചെറുപ്പക്കാരനായിരിക്കുകയാണ് ബോബൻ ആലുംമൂടൻ.
വനിത മാഗസിന്റെ ഏറ്റവും പുതിയ കവർ പേജിൽ തിളങ്ങി നിൽക്കുന്നതും ബോബൻ ആലുംമൂടനും കുടുംബവുമാണ്. ഇപ്പോഴും പ്രായം തട്ടാത്ത ബോബനൊപ്പം ആളുകളുടെ ശ്രദ്ധ കവരുന്നത് ചിത്രത്തിലെ സുന്ദരിക്കുട്ടിയാണ്. ബോബന്റെ മകൾ സേന ആലുംമൂടൻ. അച്ഛന് അഭിനയമാണ് പ്രിയമെങ്കിൽ, മകൾ സേന തിളങ്ങുന്നത് മോഡലിംഗ് രംഗത്താണ്.
2000 ഫെബ്രുവരി 12നായിരുന്നു ബോബന്റെയും ഷെല്ലിയുടെയും വിവാഹം. സ്വിറ്റ്സർലൻഡിലെ ബാൽഗ്രിസ്റ്റ് ഹോസ്പിറ്റലിൽ നഴ്സിങ് ട്യൂട്ടറാണ് ഷെല്ലി. ഷെല്ലിയും മകൻ സിലാനും മകൾ സേനയുമെല്ലാം ജർമ്മൻ സിറ്റിസൺസാണ്.
ബോളിവുഡ് സിനിമയിൽ സഹസംവിധായകനായി ജോലി ചെയ്യുകയാണ് സിലാൻ. ബോളിവുഡ് നടി രാകുൽ പ്രീതിന്റെ സോഷ്യൽ മീഡിയ മാനേജരും സിലാനാണ്.
അതേസമയം, മോഡലിംഗിൽ തിളങ്ങുന്ന സേന ആലുംമൂടൻ ലൂയി വിറ്റോൺ, ഫാൽഗുനി ഷേൻ, എജെ എസ്കെ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ മോഡലാണ്. മനീഷ് മൽഹോത്ര അടക്കമുള്ള ഡിസൈനർമാർക്കൊപ്പം സേന വർക്ക് ചെയ്തിട്ടുണ്ട്.
ക്വീൻ എന്ന ചിത്രത്തിൽ ഓസ്ട്രേലിയൻ മോഡൽ ലിസ ഹെയ്ഡനെ കണ്ടതോടെയാണ് സേനയ്ക്ക് മോഡലിംഗിനോട് താൽപ്പര്യം തോന്നി തുടങ്ങിയത്.
നടൻ ആലുമൂടന്റെ മകനായ ബോബൻ 'ആകാശ കോട്ടയിലെ സുൽത്താൻ' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
Read More
- ജോർജിന്റെ മകളുടെ മധുരംവെപ്പ് ചടങ്ങിൽ കാരണവരായി മമ്മൂട്ടി; ചിത്രങ്ങൾ
- Pani OTT: പണി ഒടിടിയിലെത്തി; എവിടെ കാണാം?
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- നടൻ സെയ്ഫ് അലി ഖാന് ഗുരുതര പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- മാലാഖമാർ സാക്ഷി, ബട്ടർഫ്ളൈ ഗേളായി നിതാര; പിറന്നാൾ വർണാഭമാക്കി പേളി, ചിത്രങ്ങൾ
- ഒരു പക്കാ നായികാ പ്രോഡക്റ്റ്; അനശ്വരയെക്കുറിച്ച് മനോജ് കെ ജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.