scorecardresearch

ഗെയിം ചേഞ്ചറിന് വീണ്ടും തിരച്ചടി; പ്രത്യേക അനുമതി റദ്ദാക്കി തെലങ്കാന സർക്കാർ

അനുമതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ജനുവരി 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കി

അനുമതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ജനുവരി 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കി

author-image
Entertainment Desk
New Update
Game Changer, Ram Charan

ചിത്രം: എക്സ്

തെലുങ്ക് സൂപ്പർതാരം രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ഗെയിം ചേഞ്ചർ.' ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് മിശ്രാഭിപ്രായമാണ് പലയിടങ്ങളിൽ നിന്നും ലഭിക്കുന്നത്.  51 കോടിയോളം രൂപ ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിവസം വലിയ ഇടവാണ് ബോക്സ് ഓഫീസിൽ രേഖപ്പെടുത്തിയത്. 21.5 കോടി രൂപ മാത്രമാണ് ശനിയാഴ്ച ചിത്രത്തിന് നേടാനായതെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്തു.

Advertisment

ഇപ്പോഴിതാ ചിത്രത്തിന് വീണ്ടും തിരിച്ചടിയായി, ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് തെലങ്കാന സർക്കാർ. ഫാൻസ് ഷോ സംഘടിപ്പിക്കുന്നതിൽ അടക്കമുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തീരുമാനമെന്ന് സർക്കാർ അറിയിച്ചു.

അനുമതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ജനുവരി 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ആദ്യദിനം, പുലർച്ചെ 4 മണിക്ക് അധിക ഷോ പ്രദർശിപ്പിക്കാനും, മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ 150 രൂപ,  മറ്റു തിയേറ്ററുകളിൽ 100 രൂപ എന്നിങ്ങനെ അധിക നിരക്ക് ഈടാക്കുന്നതിനുമായിരുന്നു അനുമതി നൽകിയിരുന്നത്.

ഇതിനു പുറമെ, ജനുവരി 11 മുതൽ 19 വരെ ഒമ്പത് ദിവസത്തേക്ക്, മൾട്ടിപ്ലക്‌സ് തിയേറ്ററുകൾക്ക് 100 രൂപയും സിംഗിൾ തിയേറ്ററുകൾക്ക് 50 രുപയും അധിക നിരക്ക് ഈടാക്കാനും, ദിവസം  അഞ്ച് ഷോകൾ പ്രദർശിപ്പിക്കാനും അനുമതിയുണ്ടായിരുന്നു. ഇതിനെതിരെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് സർക്കാർ അനുമതി റദ്ദാക്കിയത്.

Read More

Advertisment
Telangana Ram Charan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: