scorecardresearch

രാഷ്ട്രീയ പാർട്ടി ആരംഭിക്കാനൊരുങ്ങി 'ദളപതി' വിജയ്; 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

കേരളത്തിലെയും കർണാടകയിലെയും ആരാധകവൃന്ദം കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടി തമിഴ്നാടിന് പുറത്തേക്ക് വ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കേരളത്തിലെയും കർണാടകയിലെയും ആരാധകവൃന്ദം കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടി തമിഴ്നാടിന് പുറത്തേക്ക് വ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

author-image
Entertainment Desk
New Update
Vijay New

ഫെബ്രുവരി ആദ്യവാരം ന്യൂഡൽഹിയിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാനാണ് താരം പദ്ധതിയിടുന്നത് (ഫൊട്ടോ:എക്സ്/റൂട്ട്)

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങി, തമിഴ് സൂപ്പർ സ്റ്റാർ വിജയ്. നിലവിൽ പേരു പുറത്ത് വിടാത്ത പാർട്ടി ഫെബ്രുവരി ആദ്യവാരം ന്യൂഡൽഹിയിൽ രജിസ്റ്റർ ചെയ്യാനാണ് താരം പദ്ധതിയിടുന്നതെന്ന് വിജയിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് പകരമായി 2026 നിയമസഭാ തിരഞ്ഞെടുപ്പിലായിരിക്കും താരം മത്സരിക്കുക.

Advertisment

സാമൂഹിക പ്രവർത്തനങ്ങളിലടക്കം സജീവമായി ഏർപ്പെടുന്ന താരത്തിന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം, സമ്പൂർണ്ണ രാഷ്ട്രീയ പാർട്ടിയായി മാറുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. കേരളത്തിലെയും കർണാടകയിലെയും വിജയിയുടെ ശക്തവും സംഘടിതവുമായ ആരാധകവൃന്ദം കണക്കിലെടുത്ത് പാർട്ടിയുടെ വ്യാപനം, തമിഴ്‌നാടിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.

കൂടുതൽ ഭരണപരമായ നടപടികൾ പൂർത്തിയാക്കുകയാണെന്നും, മറ്റു രാഷ്ട്രീയ സംഘടനകളുമായി ബന്ധമില്ലാത്ത നൂറിലധികം ആളുകളിൽ നിന്ന് ആധാർ കാർഡുകൾ, വോട്ടർ ഐഡികൾ, സത്യവാങ്മൂലം എന്നിവ ശേഖരിച്ച്, ഇലക്ഷൻ കമ്മീഷനിൽ സമർപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

തമിഴ് ചലച്ചിത്ര മേഖലയിൽ രജനീകാന്തിനൊപ്പം ആരാധക പിന്തുണയുള്ള താരമാണ് വിജയ്. അടുത്തിടെ പ്രളയബാധിതർക്ക് സഹായം നൽകാനും, പാഠ്യവിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കാനും താരം മുൻകൈ എടുത്തിരുന്നു. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 

Advertisment

വിജയിയുടെ രാഷ്ട്രീയ പ്രവേശനം, തമിഴകത്തിൻ്റെ സിനിമാ-രാഷ്ട്രീയ ഭൂപ്രകൃതിയുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാകും. എംജിആർ, ശിവാജി ഗണേശൻ, ജയലളിത, അന്തരിച്ച ക്യാപ്റ്റൻ വിജയകാന്ത് തുടങ്ങിയ സിനിമാ രാഷ്ടിയ പ്രവർത്തകരുടെ പാരമ്പര്യമുള്ള സംസ്ഥാനമാണ് തമിഴ്നാട്.

49 കാരനായ വിജയ് തമിഴ്നാട്ടിലെ ശരാശരി രാഷ്ട്രീയക്കാരെക്കാൾ ചെറുപ്പമാണ്. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും (46), ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ അണ്ണാമലൈയുമാണ് (38) മറ്റു പ്രായം കുറഞ്ഞ രാഷ്ട്രീയക്കാർ.

Read More Entertainment Stories Here

Actor Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: