scorecardresearch

ഭര്‍ത്താവിനെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യാറില്ല, കാരണം തമന്ന; രംഭ

സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തില്‍ രംഭ സംസാരിച്ചു. അതിലെ രസകരമായ ഒരു ക്ലിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തില്‍ രംഭ സംസാരിച്ചു. അതിലെ രസകരമായ ഒരു ക്ലിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

author-image
Entertainment Desk
New Update
Tamanna Rambha

ഹരിഹരന്‍ സംവിധാനം ചെയ്ത 'സര്‍ഗം' തുടങ്ങി ചുരുക്കം ചില ചിത്രങ്ങളില്‍ എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന നായികയാണ് രംഭ (Rambha). മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയില്‍ പ്രത്യേകിച്ച് തമിഴ് സിനിമയില്‍ ഏറെ സജീവയായിരുന്ന രംഭ, വിവാഹത്തോടെ സിനിമാ രംഗത്ത് നിന്നും ബ്രേക്ക്‌ എടുക്കുകയായിരുന്നു.  രംഭ കുടുംബത്തോടൊപ്പം കാനഡയില്‍ താമസിക്കുന്ന താരത്തിന് മൂന്ന് മക്കളാണ്.

Advertisment

സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തില്‍ രംഭ സംസാരിച്ചു.  അതിലെ രസകരമായ ഒരു ക്ലിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.  ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാമില്‍ താന്‍ ഫോളോ ചെയ്യാറില്ല എന്നാണ് രംഭ പറയുന്നത്.  അതിനു കാരണവും രംഭ പറയുന്നുണ്ട്.

"ഞാന്‍ പുള്ളിക്കാരനെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യാറില്ല.  അതിനു കാരണം അദ്ദേഹം ഇന്‍സ്റ്റ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു ആദ്യം എന്നെ ഫോളോ ചെയ്യണം എന്ന്.  പക്ഷേ പുള്ളി പറഞ്ഞു അത് പറ്റില്ല ഞാന്‍ തമന്നയെ (Tamanna) ഫോളോ ചെയ്യും എന്ന്. എന്നിട്ട് ആദ്യം തമന്നയെ ഫോളോ ചെയ്തു.  അപ്പോള്‍ ഞാന്‍ പറഞ്ഞു എന്നാല്‍ നിങ്ങളെ ഞാനും ഫോളോ ചെയ്യില്ല.  നിങ്ങള്‍ക്ക് എന്‍റെ ഇന്‍സ്റ്റയില്‍ നോക്കിയാല്‍ അറിയാം, ഞാന്‍ പുള്ളിയെ ഫോളോ ചെയ്യുന്നില്ല എന്ന്," രംഭ പറഞ്ഞു.

Advertisment

വിജയലക്ഷ്മി യീദി എന്ന രംഭ

വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായിരുന്നു. മലയാളത്തിൽ സർഗം എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ രംഭ തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്.

2003ൽ സിനിമ നിർമ്മാതാവായും രംഭ വന്നു. ജ്യോതിക, ലൈല എന്നിവരോടൊപ്പം രംഭയും അഭിനയിച്ച 'ത്രീ റോസ്സസ്' എന്ന ചിത്രമാണ് നിർമിച്ചത്. 2010ൽ സിനിമാ ജീവിതം അവസാനിപ്പിച്ച രംഭ കാനഡയിൽ ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് ടോറോന്റോയിലേക്ക് താമസം മാറി. പിന്നീട് ചില ഡാൻസ് റിയാലിറ്റി ഷോകളിൽ മാത്രമാണ് രംഭ പ്രത്യക്ഷപ്പെട്ടത്.

Read Here

tamanna rambha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: