scorecardresearch

Udal OTT: ഉടൽ ഒടിടിയിലേക്ക്; കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്നറിയാൻ പോലും ഇത്രയും കാത്തിരുന്നിട്ടില്ലെന്ന് സോഷ്യൽ മീഡിയ

തിയേറ്റർ റിലീസ് കഴിഞ്ഞ് ഏതാണ്ട് ഒന്നര വർഷങ്ങൾക്കിപ്പുറമാണ് ഉടൽ ഒടിടി റിലീസിനെത്തുന്നത്

തിയേറ്റർ റിലീസ് കഴിഞ്ഞ് ഏതാണ്ട് ഒന്നര വർഷങ്ങൾക്കിപ്പുറമാണ് ഉടൽ ഒടിടി റിലീസിനെത്തുന്നത്

author-image
Entertainment Desk
New Update
Udal OTT Release | Dhyan Sreenivasan

Udal OTT Release Date

കാത്തിരിപ്പിനൊടുവിൽ 'ഉടൽ' ഒടിടിയിലേക്ക് എത്തുകയാണ്.  ദുര്‍ഗ കൃഷ്ണയും ഇന്ദ്രന്‍സും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉടല്‍ വലിയ പബ്ലിസിറ്റിയൊന്നുമില്ലാതെ വന്ന് തിയേറ്ററുകളെ അത്ഭുതപ്പെടുത്തിയ പടമായിരുന്നു. അതിനാൽ തന്നെ ചിത്രം റിലീസ് ചെയ്ത അന്നുമുതൽ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു സിനിമാസ്വാദകർ. 

Advertisment

രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത 'ഉടൽ' 2022 മെയ് 20നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഒന്നര വർഷങ്ങൾക്കിപ്പുറം ചിത്രം ഒടിടി റിലീസിനും ഒരുങ്ങുന്നു. ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 

വലിയ ആവേശത്തോടെയാണ് പ്രേക്ഷകരും ചിത്രത്തിന്റെ ഒടിടി റിലീസിനെ സ്വാഗതം ചെയ്യുന്നത്. രസകരമായ നിരവധി കമന്റുകളും ധ്യാനിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ കാണാം.

'ഓ ഗോഡ്, ഒടുവിൽ എത്തിയല്ലേ?', 'കട്ടപ്പ എന്തിനാണ് ബാഹുബലിയെ കുത്തിയതെന്ന് അറിയാൻ ബാഹുബലി 2 കാത്തിരുന്ന പോലെ അതിന് ശേഷം ഇത്രയും കാത്തിരുന്നൊരു പടം വേറെയില്ല', 'ഇനിയൊരിക്കലും കാണാൻ പറ്റില്ലെന്നു കരുതിയതാ, ഒടുവിൽ വന്നുവല്ലേ' എന്നിങ്ങനെ പോവുന്നു കമന്റുകൾ.  

Advertisment

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ എന്നിവർക്കൊപ്പം ജൂഡ് ആന്റണി ജോസഫും ചിത്രത്തിലുണ്ട്.  ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിർമ്മിച്ചത്.  മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് സംഗീതം സംവിധാനം.

ഒടിടി പ്ലാറ്റ്ഫോമായ  സൈന പ്ലേയിലൂടെയാണ് ഉടലിന്റെ റിലീസ്.  കമിംഗ് സൂണ്‍ എന്നാണ് സൈന പ്ലേ പരസ്യത്തിൽ പറയുന്നത്. കൃത്യമായ ഒടിടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

Read More Entertainment Stories Here

Dhyan Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: