/indian-express-malayalam/media/media_files/4hc5M4cWRVzpWvxOROKM.jpg)
മലയാളത്തിന്റെ അഭിമാനതാരങ്ങൾ
/indian-express-malayalam/media/media_files/V3XvrEzN7IvnJcQPrE7b.jpg)
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന വേദികളും ഇരുവരും നിറഞ്ഞു ചിരിക്കുന്ന ചിത്രങ്ങളും എന്നും താരരാജാക്കന്മാരുടെ ആരാധകർക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന കാഴ്ചയാണ്. കാരണം ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് മലയാളസിനിമയ്ക്ക് മമ്മൂട്ടിയും മോഹൻലാലും
/indian-express-malayalam/media/media_files/uv7tuZ9oYboF8kDJKIoi.jpg)
എംടി വാസുദേവൻനായരുടെ നവതിയാഘോഷത്തിൽ പങ്കെടുക്കാനായി ഒന്നിച്ചെത്തിയപ്പോൾ പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്.
/indian-express-malayalam/media/media_files/2hww7WLTeOtzZWJIwfG6.jpg)
നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ നെടും തൂണുകളായി നിലനില്ക്കുന്നവരാണ് ഇരുവരും. അഭിനയത്തില്‍ ആരോഗ്യപരമായ മത്സരം എല്ലാ കാലത്തും ഇരുവരും തമ്മിലുണ്ട്, അതുപോലെ തന്നെയാണ് സൗഹൃദവും. ഇച്ചാക്കയുടേയും ലാലുവിന്റേയും സൗഹൃദത്തിന്റെ കഥകള്‍ എത്രകേട്ടാലും മതിയാവാത്തവരാണ് മലയാളികള്‍.
/indian-express-malayalam/media/media_files/6hIR54cycNkBRXRDVt3c.jpg)
മോഹൻലാലിന് മമ്മൂട്ടി ഇച്ചാക്കയാണ്, മമ്മൂട്ടിയ്ക്ക് ലാലുവും. ഇരുവരുടെയും ആരാധകർ തമ്മിൽ പോർവിളികളും മത്സരബുദ്ധിയുമൊക്കെ മുറുകുമ്പോഴും അതിനുമെല്ലാം അപ്പുറം ഇരുവരും പങ്കിടുന്ന സൗഹൃദം മാതൃകാപരമാണ്.
/indian-express-malayalam/media/media_files/J8PZ8YInDIgBNVCQrcZF.jpg)
‘നീലനുണ്ടായതു കൊണ്ട് മാത്രമാണ് മുണ്ടയ്ക്കൽ ശേഖരനുണ്ടായതെന്ന’ രഞ്ജിത്ത് ചിത്രം ‘രാവണപ്രഭു’വിലെ നെപ്പോളിയൻ കഥാപാത്രത്തിന്റെ തിരിച്ചറിവു പോലെയൊരു പരസ്പരപൂരകമായ ദ്വന്ദമാണത്.
/indian-express-malayalam/media/media_files/QoSr6Wuq2NAXFZBk7kWD.jpg)
നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ആസ്വാദകരുടെ മനസ്സിലും അഭ്രപാളികളിലും പകരക്കാരില്ലാത്ത രീതിയിൽ ഇരിപ്പുറപ്പിച്ചവരാണ് ഇരുവരും.
/indian-express-malayalam/media/media_files/GmBDophn2fPAVGAfANxr.jpg)
പല കാലങ്ങളിലായി 25 ലേറെ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.