scorecardresearch
Latest News

ഒരു നിമിഷത്തേയ്ക്ക് ഇത് അമ്മയാണെന്ന് വിചാരിച്ചു; രംഭയുടെ മകളുടെ ചിത്രങ്ങളെക്കുറിച്ച് ആരാധകർ

സോഷ്യൽ മീഡിയയിൽ മകൾ ലാന്യയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി രംഭ

Rambha daughter, Rambha latest, Rambha recent
Rambha/ Instagram

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ സജീവമായിരുന്ന നടിയായിരുന്നു രംഭ. മലയാളത്തിൽ ഉൾപ്പടെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ നായികയായിരുന്നു രംഭ.

സോഷ്യൽ മീഡിയയിൽ സജീവമായ രംഭ ഇടയ്ക്ക് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രംഭയുടെ മകളുടെ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

വേദിയിൽ നിന്ന് സംസാരിക്കുന്നതും സമ്മാനം കയ്യിൽ പിടിച്ച് നിൽക്കുകയുമാണ് കുട്ടി. ലാന്യ ഇന്ദ്രകുമാർ എന്ന മകളുടെ പേരാണ് രംഭ അടികുറിപ്പായി നൽകിയത്. എന്നാൽ മകളെ കണ്ടാൽ രംഭയെ പോലെ തന്നെയിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. നിങ്ങൾ സ്ക്കൂളിൽ പഠിച്ചപ്പോഴുള്ള ചിത്രങ്ങളാണെന്ന് വിചാരിച്ചു പിന്നീടാണ് മനസ്സിലായത് മകളാണെന്ന്, നിങ്ങളുടെ കുട്ടികാലം പോലെയുണ്ട്., അതേ മൂക്ക് അതേ കണ്ണ് അതേ ഭാവങ്ങൾ തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങൾക്കു താഴെ നിറയുന്നത്.

വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായിരുന്നു. മലയാളത്തിൽ സർഗം എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ രംഭ തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്.

2003ൽ സിനിമ നിർമ്മാതാവായും രംഭ വന്നു. ജ്യോതിക, ലൈല എന്നിവരോടൊപ്പം രംഭയും അഭിനയിച്ച ‘ത്രീ റോസ്സസ്’ എന്ന ചിത്രമാണ് നിർമിച്ചത്. 2010ൽ സിനിമാ ജീവിതം അവസാനിപ്പിച്ച രംഭ കാനഡയിൽ ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് ടോറോന്റോയിലേക്ക് താമസം മാറി. പിന്നീട് ചില ഡാൻസ് റിയാലിറ്റി ഷോകളിൽ മാത്രമാണ് രംഭ പ്രത്യക്ഷപ്പെട്ടത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rambha shares daughters photos fan says she look alike her mother