/indian-express-malayalam/media/media_files/apQI5vLcoLbXLnrZQA7h.jpg)
നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസിക വിവാഹിതയാവുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ്. ജനുവരി 26ന് തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ജനുവരി 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷനും സംഘടിപ്പിക്കും.
‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെയാണ് സ്വാസിക മലയാളത്തിലെത്തിയത്. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയെല്ലാം സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 'വാസന്തി' എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.
സിനിമയ്ക്ക് ഒപ്പം തന്നെ സീരിയലുകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സ്വാസിക.
ഷൈൻ ടോം ചാക്കോ നായകനാവുന്ന ചിത്രത്തിൽ സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായിക. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും നിർവഹിക്കുന്നു.
Read more:
- മമ്മൂട്ടിയുടെ ഡാർലിംഗ്; ഈ നടിയെ മനസ്സിലായോ?
- "ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ?" കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി ജി വേണുഗോപാൽ
- സ്നേഹപൂർവ്വം സുജയും അലക്സാണ്ടറും; ഓസ്ലർ വിജയം ആഘോഷിച്ച് അനശ്വരയും ആദമും
- ഞങ്ങളുടെ കുഞ്ഞിന് ഈ മൂല്യങ്ങൾ ഉണ്ടാവണം; അമ്മയാവുക എന്ന ആഗ്രഹത്തെ കുറിച്ച് ദീപിക
- മുംബൈ പൊലീസിൽ ഗേ പാർട്ണറായി വരുന്നത് കോ ബ്രദറാണെന്ന് അറിഞ്ഞപ്പോൾ പൃഥ്വി ഞെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.