scorecardresearch

Swargam OTT: സ്വർഗം ഒടിടിയിൽ; എവിടെ കാണാം?

Swargam OTT Release Date & Platform: അജു വർഗീസ്, അനന്യ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളായ സ്വർഗം ഒടിടിയിലെത്തി, എവിടെ കാണാം?

Swargam OTT Release Date & Platform: അജു വർഗീസ്, അനന്യ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളായ സ്വർഗം ഒടിടിയിലെത്തി, എവിടെ കാണാം?

author-image
Entertainment Desk
New Update
Swargam OTT release

Swargam OTT Release Date & Platform

Swargam OTT Release Date & Platform: അജു വർഗീസ്, അനന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സ്വർഗം ഒടിടിയിലെത്തി. വെള്ളിയാഴ്ചയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. 

Advertisment

അജു, അനന്യ എന്നിവരെ കൂടാതെ ജോണി ആന്റണി, മഞ്ജു പിള്ള, സിജോയ് വർഗീസ്, വിനീത് തട്ടിൽ, ലിസി കെ. ഫെർണാണ്ടസ്, സജിൻ ചെറുകയിൽ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശ്ശനാട് കനകം, മൻജ, ജോഡി കനകം, തുഷാര പി. ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ്, റിയോ ഡോൺ മാക്സ്, സിൻഡ്രെല്ല ഡോൺ മാക്സ് എന്നിവരും ചിത്രത്തിലുണ്ട്. 

അയൽക്കാരായ രണ്ടു കുടുംബങ്ങളെ ചുറ്റിപ്പറ്റിയാണ് സ്വർഗത്തിന്റെ കഥ വികസിക്കുന്നത്. അതിലൊന്ന് ഇടത്തരം കുടുംബമാണ്, അവിടെ പണത്തിന് കുറവുണ്ടാകാം, പക്ഷേ സന്തോഷത്തിന് ഒരു കുറവുമില്ല.  മറ്റൊന്ന് ഒരു സമ്പന്ന കുടുംബമാണ്, അവിടെ താമസിക്കുന്നവർക്ക് സമാധാനവും സന്തോഷവുമില്ല. പുറമെ നിന്നു നോക്കുന്നവർക്ക്, സമ്പന്ന കുടുംബമാണ് ഭാഗ്യവാന്മാരെന്നും അവരാണ് ഭൂമിയിൽ സ്വർഗത്തിന്റെ അവകാശികളെന്നു തോന്നുമെങ്കിലും യാഥാർത്ഥ്യം അതിൽ നിന്ന് അകലെയാണ്. 

Advertisment

റെജിസ് ആൻ്റണിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഡോ ലിസി കെ ഫെർണാണ്ടസും ടീമും ചേർന്നാണ് നിർമാണം. ഡോ. ലിസി എഴുതി കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് റെജിസ് ആൻ്റണി, റോസ് റെജിസ്  എന്നിവർ ചേർന്നാണ്. 

സ്വർഗത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് സൺ നെറ്റ്‌വർക്ക് ആണ്. ചിത്രം SunNXT-ൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. 

Read More



Aju Varghese OTT New Release

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: