scorecardresearch

ആ സിനിമയിൽ ജ്യോതികയ്ക്ക് എന്നേക്കാൾ 3 ഇരട്ടി ശമ്പളമുണ്ടായിരുന്നു: സൂര്യ

ജോതിക തന്നേക്കാൾ മൂന്നിരട്ടി പ്രതിഫലം വാങ്ങുന്ന സമയത്താണ് താൻ ജ്യോതികയെ കണ്ടുമുട്ടിയതെന്ന് വെളിപ്പെടുത്തി സൂര്യ

ജോതിക തന്നേക്കാൾ മൂന്നിരട്ടി പ്രതിഫലം വാങ്ങുന്ന സമയത്താണ് താൻ ജ്യോതികയെ കണ്ടുമുട്ടിയതെന്ന് വെളിപ്പെടുത്തി സൂര്യ

author-image
Entertainment Desk
New Update
Suriya Jyothika

സൂര്യയും ജ്യോതികയും

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. പരസ്പരം നൽകുന്ന ആദരവും സ്നേഹവും കാരണം തെന്നിന്ത്യൻ സിനിമാലോകത്തെ മാതൃകാദമ്പതികൾ എന്ന പട്ടം തന്നെ ആരാധകർ ഇരുവർക്കും നൽകിയിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ജ്യോതികയെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  ജ്യോതിക തന്നേക്കാൾ വലിയ താരമായിരുന്നു എന്നും, ഒരു സമയത്ത് തന്നേക്കാൾ മൂന്നിരട്ടി ശമ്പളം ജ്യോതിക നേടിയിരുന്നു എന്നുമാണ് സൂര്യ പറയുന്നത്. 

Advertisment

ജോതിക തന്നേക്കാൾ മൂന്നിരട്ടി പ്രതിഫലം വാങ്ങുന്ന സമയത്താണ് താൻ ജ്യോതികയെ കണ്ടുമുട്ടിയതെന്നാണ്  ദി മാഷബിളിനു നൽകിയ അഭിമുഖത്തിൽ സൂര്യ വെളിപ്പെടുത്തിയത്. 

"ഹിന്ദിയിൽ ഡോളി സജാ കേ രഖ്നയ്ക്ക് ശേഷം ജ്യോതിക തൻ്റെ ആദ്യ തമിഴ് ചിത്രത്തിൽ എന്നോടൊപ്പം പ്രവർത്തിച്ചു. അവളുടെ രണ്ടാമത്തെ ചിത്രം എന്നോടൊപ്പമായിരുന്നു, അതിനുശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു, പരസ്പര ബഹുമാനമുണ്ടായിരുന്നു. ഞാനൊരു നടന്റെ മകനാണ്, എനിക്ക് തമിഴ് അറിയാമായിരുന്നു, പക്ഷേ പലപ്പോഴും ഞാനെന്റെ ഡയലോഗുകൾ മറന്നുപോയി, ആകെ കുഴങ്ങി, എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. അതെൻ്റെ മൂന്നാമത്തെയോ നാലാമത്തെയോ ചിത്രമായിരുന്നു. അതേസമയം, ജ്യോതികയ്ക്ക് ജോലിയോടുള്ള ആത്മാർത്ഥ കണ്ട് എനിക്ക് വളരെയധികം ബഹുമാനം തോന്നി. എന്നെക്കാൾ നന്നായും സത്യസന്ധമായും അവൾ കാര്യങ്ങൾ മനസ്സുകൊണ്ട് പഠിക്കുകയും സ്ക്രീനിൽ അവതരിപ്പിക്കുകയും ചെയ്തു."

തമിഴ് സിനിമാലോകത്ത് തന്റേതായൊരു സ്പേസ് കണ്ടെത്താൻ താനേറെ സമയമെടുത്തെന്നും സൂര്യ കൂട്ടിച്ചേർത്തു. "ജ്യോതിക അതിവേഗം വിജയത്തിലേക്ക് കുതിച്ചു, പക്ഷേ കരിയറിൽ സ്ഥിരത കൈവരിക്കാൻ ഞാൻ അഞ്ച് വർഷമെടുത്തു, എന്നെ ഹീറോ എന്ന് വിളിക്കാനും സ്വന്തമായി മാർക്കറ്റ് ഉണ്ടാക്കാനും കുറച്ച് സമയമെടുത്തു. കാക്ക കാക്കയിൽ, ജ്യോതികയുടെ ശമ്പളം എന്നേക്കാൾ മൂന്നിരട്ടി കൂടുതലായിരുന്നു."

Advertisment

"ആ സമയത്ത് ഞാൻ ജീവിതത്തിൽ എവിടെയാണെന്ന് എനിക്കു മനസ്സിലായി. ജ്യോതിക  എൻ്റെ ജീവിതത്തിൻ്റെ ഭാഗമാകാൻ തയ്യാറായിരുന്നു. അവരുടെ മാതാപിതാക്കളും സമ്മതിച്ചിരുന്നു, ഞാൻ എന്താണ് സമ്പാദിക്കുന്നതെന്നും ജ്യോതിക എന്താണ് സമ്പാദിക്കുന്നതെന്നും എനിക്ക് മനസ്സിലായി. ഞാനെത്രത്തോളം ഉയരണമെന്നും എനിക്കു മനസ്സിലാക്കി. ഞാനും അവൾക്ക് തുല്യനാകണം, അവരെ സംരക്ഷിക്കാൻ കഴിയണം, ഒടുവിൽ എല്ലാം സംഭവിച്ചു," സൂര്യ കൂട്ടിച്ചേർത്തു.

ചെന്നൈ വിട്ട് മുംബൈയിലാണ് ഇപ്പോൾ ജ്യോതിക താമസം. ജ്യോതികയുടെ  മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് ഈ തീരുമാനം. ജ്യോതികയ്ക്ക് പൂർണപിന്തുണയുമായി സൂര്യയും കൂടെയുണ്ട്. 

“മുംബൈയിലാണ് ജ്യോതികയുടെ കുടുംബം. പ്രായമായ തന്റെ  മാതാപിതാക്കളോടൊപ്പം ധാരാളം സമയം ചിലവഴിക്കാൻ ജ്യോതിക ഇഷ്ടപ്പെടുന്നു. മുംബൈ നഗരം വിടുമ്പോൾ ജ്യോതികയ്ക്ക് 18 വയസ്സായിരുന്നു, പിന്നെ 27 വർഷം അവൾ എന്നോടൊപ്പം  ചെന്നൈയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ജ്യോതികയ്ക്ക് മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാനുള്ള സമയമാണെന്ന് ഞാൻ കരുതി. , കുട്ടികൾ ഇവിടെ ഐബി സിലബസ് തിരഞ്ഞെടുത്തു, ചെന്നൈയിൽ ഐബി സിലബസിൽ ഒന്നോ രണ്ടോ സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ," സൂര്യ പറഞ്ഞു. 

മുംബൈയിൽ തന്നെ അധികം പേർക്ക് അറിയില്ലെന്ന്  സൂര്യ വെളിപ്പെടുത്തി. അവിടെ താൻ 'ചെന്നൈയിൽ നിന്നുള്ള സൂര്യ' ആണെന്നും പ്രശസ്ത വ്യക്തിത്വമല്ലെന്നും സൂര്യ കൂട്ടിച്ചേർത്തു.

"ഞാൻ സ്കൂളിൽ പോകുമ്പോൾ വളരെ സന്തോഷമുണ്ട്. എല്ലാവരും എന്നെ തിരിച്ചറിയാൻ പോകുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. എനിക്ക് എന്നെത്തന്നെ പരിചയപ്പെടുത്തണം, തീർച്ചയായും അവർ എൻ്റെ പ്രൊഫഷനെക്കുറിച്ച് ചോദിക്കില്ല. സംഭാഷണം അവസാനിക്കുന്നു. 'ഞാൻ ചെന്നൈയിൽ നിന്നുള്ള സൂര്യ' ആയിരിക്കുമ്പോൾ ഒരു നടനായി അറിയപ്പെടാത്തത് നന്നായി തോന്നുന്നു. കാരണം അതിന് ശേഷമുള്ള സംഭാഷണങ്ങൾ വളരെ വ്യത്യസ്തമാണ്,” സൂര്യ പറയുന്നു.

കങ്കുവയാണ് സൂര്യയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.  ഒരു ആദിവാസി നേതാവിൻ്റെ വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബോബി ഡിയോൾ, ദിഷ പടാനി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നവംബർ 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Read More

Jyothika Suriya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: