scorecardresearch

New OTT Release Movies: ഒടിടിയിലെത്തിയ ഏറ്റവും പുതിയ 10 ചിത്രങ്ങൾ

Latest Ott Release: ഒടിടിയിൽ റിലീസായ ഏറ്റവും പുതിയ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങൾ ഇതാ

Latest Ott Release: ഒടിടിയിൽ റിലീസായ ഏറ്റവും പുതിയ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങൾ ഇതാ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
 ARM Devara Vettaiyan Gumasthan

New Ott Movies

New OTT Release Movies: ചലച്ചിത്ര പ്രേമികൾ കാത്തിരുന്ന നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒടിടിയിലെത്തിയ ആഴ്ചയാണിത്. കാത്തിരുന്ന ചെറുതും വലുതുമായ നിരവധി മികച്ച ചിത്രങ്ങൾ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒടിടിയിൽ റിലീസായ ഏറ്റവും പുതിയ 10 ചിത്രങ്ങൾ ഇതാ.

Gumasthan OTT: ഗുമസ്തന്‍ ഒടിടി

Advertisment

Gumasthan OTT: ബിബിൻ ജോർജ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, അമല്‍ കെ. ജോബി സംവിധാനം ചെയ്ത ചിത്രമാണ് 'ഗുമസ്‌തന്‍.' സെപ്റ്റംബറിൽ തിയേറ്ററിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ ഗുമസ്‌തന്‍ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഗ്രാമീണാന്തരീക്ഷത്തിൽ ഫാമിലി ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ്‌ എസ് പ്രസാദ്.  കുഞ്ഞുണ്ണി എസ് കുമാറാണ് ഛായാഗ്രഹണം. അയൂബ് ഖാൻ ആണ് എഡിറ്റിങ്. ആമസോൺ പ്രൈമിലും, മനോരമ മാക്സിലും ഗുമസ്തൻ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.

ARM, Ajayante Randam Moshanam OTT: എആർഎം ഒടിടി

Advertisment

Ajayante Randam Moshanam, ARM OTT: ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം  എ.ആർ.എം (അജയന്റെ രണ്ടാം മോഷണം) ഒടിടിയിൽ എത്തി. ടൊവിനോ തോമസ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, സഞ്ജു ശിവറാം, ഹരീഷ് ഉത്തമൻ, രോഹിണി, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ എന്നിവരാണ്  ഈ ആക്ഷൻ  ഡ്രാമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.

Samadhana Pusthakam OTT: സമാധാന പുസ്തകം ഒടിടി

Samadhana Pusthakam OTT:നടൻ കലാഭവൻ ഷാജോണിന്റെ മകൻ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്ത ചിത്രമാണ് 'സമാധാന പുസ്തകം.' ജൂലായ് 19ന് തീയേറ്റലെത്തിയ ചിത്രം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയിലൂടെ സമാധാന പുസ്തകം സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.

Vettaiyan OTT: വേട്ടയ്യൻ ഒടിടി

Vettaiyan OTT: സൂപ്പർ സ്റ്റാറുകളായ രജനികാന്ത്, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തിയ വേട്ടയ്യൻ ഒടിടിയിൽ എത്തി. സാമൂഹിക യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച് കൈയ്യടി നേടിയ പ്രശസ്ത സംവിധായകൻ  ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. റാണ ദഗുബതി, ദുഷാര വിജയന്‍, മഞ്ജു വാര്യര്‍, അഭിരാമി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Devara OTT: ദേവര ഒടിടി

Devara OTT: ജൂനിയർ എന്‍ടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന 'ദേവര' ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. സെയ്ഫ് അലി ഖാൻ, ജാൻവി കപൂർ എന്നിവും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമാവുക. നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

Citadel Honey Bunny OTT: സിറ്റാഡൽ ഹണി ബണ്ണി ഒടിടി

Citadel Honey Bunny OTT: വരുൺ ധവാൻ, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ് ആൻഡ് ഡികെ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ സീരീസാണ് 'സിറ്റാഡൽ ഹണി ബണ്ണി'. 'അവഞ്ചേഴ്‌സ്', 'ക്യാപ്റ്റൻ അമേരിക്ക' തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത റൂസോ ബ്രദേർഴ്സ് ആണ് 'സിറ്റാഡൽ ഹണി ബണ്ണി' നിർമിക്കുന്നത്.  പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ എത്തുന്നത്. ആമസോൺ പ്രൈമിൽ സിറ്റാഡൽ ഹണി ബണ്ണി കാണാം.

The Buckingham Murders OTT: ദി ബക്കിംഗ്ഹാം മർഡേർസ് ഒടിടി

The Buckingham Murders OTT: ഹൻസൽ മേത്ത സംവിധാനം ചെയ്ത് കരീന കപൂർ ഖാൻ പ്രധാന വേഷം ചെയ്യുന്ന ദി ബക്കിംഗ്ഹാം മർഡേർസ് ഒടിടിയിലെത്തി. നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാൻ. ദി ബക്കിംഗ്ഹാം മർഡേർസ് എന്ന സിനിമയുടെ നിര്‍മാതാവും കരീനയാണ്.

Vijay 69 OTT: വിജയ് 69 ഒടിടി

Vijay 69 OTT: 69-ആം വയസ്സിൽ ഒരു ട്രയാത്ത്‌ലൺ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുന്ന ഒരാളുടെ രസകരമായ ജീവിതകഥ പറയുന്ന ചിത്രത്തിൽ അനുപം ഖേറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അക്ഷയ് റോയ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീമിംഗ് ആരിഭിച്ചു.

Lubber Pandhu OTT: തമിഴിൽ സർപ്രൈസ് ഹിറ്റായി മാറിയ ലബ്ബര്‍ പന്ത് ഒടിടിയിൽ എത്തി. ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് കളിക്കാരായ രണ്ട് പേരുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് തമിഴരശനും പച്ചമുത്തുവും ചേർന്നാണ്. മലയാളികളുടെ പ്രിയതാരം സാസ്വികയാണ് ചിത്രത്തിലെ നായിക. സ്വാസികയ്‍ക്കൊപ്പം ഹരീഷ് കല്യാൺ, ദിനേഷ്, സഞ്‍ജന കൃഷ്‍ണമൂര്‍ത്തി, കാളി വെങ്കട്, ബാല ശരണവണൻ, ദേവദര്‍ശിനി, ഗീത കൈലാസം,  ജെൻസണ്‍ ദിവാകർ, ടിഎസ്‍കെ, മോണിക്ക സെന്തില്‍കുമാർ, കര്‍ണൻ ജാനകി, വീരമണി ഗണേശൻ, ശരത്, എവി ദേവ, നിവാശിനി പി യു, എൻ കെ വെങ്കടേശൻ,  പര്‍വേസ് മുഷറഫ്, വിശ്വ മിതൻ, പ്രദീപ് ദുരൈരാജ്, പൂബാലം പ്രഗതീശ്വരൻ, ആദിത്യ കതിർ, വിജെ താര എന്നിവരും ചിത്രത്തിലുണ്ട്. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം സീൻ റോള്‍ദാൻ.  ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Meiyazhagan OTT: കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം ചെയ്ത ‘മെയ്യഴകൻ’ ഒടിടിയിലെത്തി. ഗൃഹാതുരത്വത്തെയും കുട്ടിക്കാലത്തെയുമെല്ലാം ഓർമ്മിപ്പിക്കുന്ന ചിത്രം മനസ്സു തൊടുന്ന ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. മനുഷ്യർ തമ്മിലുള്ള വൈകാരികമായ ബന്ധത്തെ അതിന്റെ തീക്ഷ്ണതയിൽ ആവിഷ്കരിക്കുകയാണ് ചിത്രം. ഒക്ടോബർ 27 മുതൽ നെറ്റ്ഫ്ലിക്സി സ്ട്രീമിംഗ് ആരംഭിച്ച മെയ്യഴകൻ ഒടിടി റിലീസിനുശേഷം വീണ്ടും ശ്രദ്ധനേടി..

Read More

Telugu OTT Malayalam Movie Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: