/indian-express-malayalam/media/media_files/2025/01/15/waExV4D7uMjV7MAHklBo.jpg)
അനുരാഗിന്റെ ചിത്രം പകർത്തി സുരഭി
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്. ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ വില്ലനായി എത്തിയത് പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ആണ്. ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച് മലയാളി പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരിക്കുകയാണ് അനുരാഗ് കശ്യപ് ചിത്രത്തിൽ.
ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫൺ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. നടി സുരഭി ലക്ഷ്മിയാണ് ഈ ലൊക്കേഷൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സിനിമയിലെ കോസ്റ്റ്യൂമിൽ സുരഭിയുടെ ക്യാമറയ്ക്ക് അനുസരണയോടെ പോസ് ചെയ്യുന്ന അനുരാഗിനെയാണ് വീഡിയോയിൽ കാണാനാവുക.
"ലോകത്തിന് ഇതുപോലുള്ള കൂടുതൽ മനുഷ്യരെ ആവശ്യമുണ്ട്... അദ്ദേഹത്തിന്റെ കുസൃതിയും വിചിത്രതയും. അദ്ദേഹം എന്തൊരു അത്ഭുതപ്പെടുത്തുന്ന ഫിലിം മേക്കറാണ്, അദ്ദേഹത്തോടൊപ്പം സ്പേസ് പങ്കിടാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നു, തികഞ്ഞ സന്തോഷവുമുണ്ട്. റൈഫിൾ ക്ലബ് എല്ലായ്‌പ്പോഴും ഒരു പ്രിയപ്പെട്ട ഓർമ്മയായി നിലനിൽക്കും," എന്നാണ് സുരഭി കുറിച്ചത്.
"ബോളിവുഡ് വിറപ്പിക്കുന്ന മനുഷ്യനാണ്,"
"ഒരു കൊടൂര വില്ലനെ ആണ് ഇങ്ങള് കൊച്ചു കുട്ടി ആക്കിയതല്ലേ,"
"ഇജ്ജാതി ഒരു ഡയറക്ടർ ഇങ്ങളെ കുട്ടികളിക്കൊക്കെ നിന്ന് തരുന്നുണ്ടല്ലോ,"
"അതൊരു തിര നിറച്ച തോക്കാണ്,"
"ലെ ആഷിഖ് അബു : ഞാൻ ആക്ഷൻ പറയുമ്പോൾ എങ്കിലും ചിപ്സ് മാറ്റി തോക്ക് കൊടുക്കണേ," എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെയുള്ള രസകരമായ കമന്റുകൾ.
Read More
- മാലാഖമാർ സാക്ഷി, ബട്ടർഫ്ളൈ ഗേളായി നിതാര; പിറന്നാൾ വർണാഭമാക്കി പേളി, ചിത്രങ്ങൾ
- ഒരു പക്കാ നായികാ പ്രോഡക്റ്റ്; അനശ്വരയെക്കുറിച്ച് മനോജ് കെ ജയൻ
- അച്ഛന്റെ ആ ഉറപ്പിൽ സിനിമയിലെത്തി; ഇന്ന് രേഖാചിത്രം കാണാൻ അച്ഛനില്ല; വൈകാരിക കുറിപ്പുമായി ജോഫിൻ
- ഇങ്ങനൊരു ദുരന്തത്തിന് സാക്ഷിയാകുമെന്ന് കരുതിയില്ല; സുരക്ഷിതയെന്ന് പ്രീതി സിന്റ
- 'ചേച്ചി ഇനി കരയരുത്, അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും;' ഹൃദയം കവർന്ന് ആസിഫ് അലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.