scorecardresearch

പ്രണവിപ്പോൾ സ്‌പെയിനിലാണ്, കുതിരകളേയോ ആട്ടിൻകുട്ടികളേയോ നോക്കലാണ് ജോലി, ശമ്പളമൊന്നുമില്ല: സുചിത്ര മോഹൻലാൽ

Suchitra Mohanlal Interview: യാത്രകളെയെല്ലാം അവിസ്മരണീയമായ അനുഭവങ്ങളാക്കി മാറ്റുന്ന പ്രണവിനെ കുറിച്ച് വിശേഷങ്ങൾ പങ്കിട്ട് സുചിത്ര മോഹൻലാൽ  

Suchitra Mohanlal Interview: യാത്രകളെയെല്ലാം അവിസ്മരണീയമായ അനുഭവങ്ങളാക്കി മാറ്റുന്ന പ്രണവിനെ കുറിച്ച് വിശേഷങ്ങൾ പങ്കിട്ട് സുചിത്ര മോഹൻലാൽ  

author-image
Entertainment Desk
New Update
Pranav Suchithra

സുചിത്ര മോഹൻലാൽ

"അപ്പു സ്‌പെയിനിലാണിപ്പോള്‍. അവിടെ ഏതോ ഫാമിലോ മറ്റോ ആണ്. കൃത്യമായി അറിയില്ല. ജോലിക്ക് പോയതാണ്. കുതിരകളേയോ ആട്ടിന്‍കുട്ടികളേയോ നോക്കുന്നതായിരിക്കും ജോലി. ശബളമൊന്നുമില്ല, താമസവും ഭക്ഷണവും കിട്ടും," പ്രണവ് മോഹൻലാലിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ അമ്മ സുചിത്ര മോഹൻലാൽ പറഞ്ഞ വാക്കുകളാണിത്. യാത്രകളെയെല്ലാം അവിസ്മരണീയമായ അനുഭവങ്ങളാക്കി മാറ്റുകയാണ് പ്രണവ്. 

Advertisment

സിനിമാ അഭിനയത്തേക്കാളും യാത്രകളെ ഇഷ്ടപ്പെടുന്ന ആളാണ് പ്രണവ് മോഹൻലാൽ ഏവർക്കും അറിയാവുന്ന കാര്യമാണ്. യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന 'റിയല്‍ ലൈഫ് ചാര്‍ളി' എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകക്കൂട്ടം വിശേഷിപ്പിക്കുന്നത്. പ്രണവിന്റെ യാത്രാവിശേഷങ്ങൾ എന്നും ആരാധകർക്ക് കൗതുകം സമ്മാനിക്കുന്നതാണ്. 

സോഷ്യൽ മീഡിയയിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളിൽ നിന്നുമാണ് പ്രണവ് എവിടെയാണ് എന്നൊക്കെ ആരാധകർ മനസ്സിലാക്കുന്നത്. ഇപ്പോൾ സുചിത്രയുടെ വാക്കുകളിലൂടെ പ്രണവിന്റെ ഏറ്റവും പുതിയ യാത്രാവിശേഷങ്ങൾ അറിഞ്ഞ സന്തോഷത്തിലാണ് ആരാധകർ. രേഖാ മേനോന്റെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സുചിത്ര പ്രണവിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. 

Advertisment

"അപ്പുവിന് വാശികളില്ല. എന്നാല്‍, അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്ന് ഞാന്‍ പറഞ്ഞാലും അപ്പു തന്റെ ഇഷ്ടമനുസരിച്ചേ ചെയ്യുകയുള്ളു. സിനിമകളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും അതങ്ങനെ തന്നെ. എനിക്ക് കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് ഞാന്‍ ചുമ്മാ പോയിരുന്ന് കേള്‍ക്കും. പക്ഷേ തീരുമാനം അപ്പുവിന്റേതാണ്. അവന്‍ രണ്ട് വര്‍ഷത്തില്‍ ഒരു പടമൊക്കെയാണ് ചെയ്യുന്നത്. ഒരു വര്‍ഷത്തില്‍ രണ്ടെണ്ണമെങ്കിലും ചെയ്യാൻ ഞാൻ പറയും. പക്ഷേ, എനിക്ക് വേറെ കുറേ കാര്യങ്ങളുണ്ടെന്ന് അവനെന്നോട് പറയും. ചിലപ്പോഴൊക്കെ അവനങ്ങനെ പറയുന്നത് എനിക്ക് ശരിയായി തോന്നില്ല. പക്ഷേ, പിന്നീട് ആലോചിക്കുമ്പോള്‍ ആ പറഞ്ഞത് ശരിയാണ് എന്നെനിക്ക് തോന്നും. അവന്‍ എല്ലാം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതാണ് അത്," സുചിത്ര കൂട്ടി ചേർത്തു.

Read More

Pranav Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: