scorecardresearch

Station 5 OTT: ഇന്ദ്രന്‍സിന്റെ സ്റ്റേഷന്‍ 5 ഒടിടിയിലേക്ക്, എവിടെ കാണാം?

Station 5 OTT Release Date & Platform: ഇന്ദ്രന്‍സ് തികച്ചും വ്യത്യസ്തമായ വേഷത്തില്‍ എത്തിയ 'സ്റ്റേഷന്‍ 5' ഒടിടിയിലേക്ക്, എവിടെ കാണാം? സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഏത്? 

Station 5 OTT Release Date & Platform: ഇന്ദ്രന്‍സ് തികച്ചും വ്യത്യസ്തമായ വേഷത്തില്‍ എത്തിയ 'സ്റ്റേഷന്‍ 5' ഒടിടിയിലേക്ക്, എവിടെ കാണാം? സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഏത്? 

author-image
Entertainment Desk
New Update
Station 5 OTT 1

Station 5 OTT Release Date & Platform

Station 5 OTT Release Date & Platform: ഇന്ദ്രന്‍സ് വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന 'സ്റ്റേഷന്‍ 5' ഒടിടിയിലേക്ക്. ദീപാവലി റിലീസായാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ചേവമ്പായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.

Advertisment

ഇന്ദ്രൻസിന്റെ വില്ലനായി എത്തുന്നത് നടൻ കൃഷ്ണൻകുട്ടി നായരുടെ മകനായ ശിവകുമാർ ആണ്.  'തൊട്ടപ്പന്‍' ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.  

Also Read: ആ ഹിറ്റ് മലയാള ചിത്രങ്ങള്‍ ഒടിടിയിലേക്ക്; എവിടെ കാണാം? New malayalam OTT Releases

സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

Advertisment

Also Read: ലോകത്തിലെ ഏറ്റവും സുന്ദരിമാരായ 10 സ്ത്രീകളിൽ ഒരാൾ ദീപിക; മറ്റുള്ളവർ ആരൊക്കെ?

Station 5 OTT
Station 5 OTT Release Date & Platform

Also Read: അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ വീണ്ടും കണ്ടേ; വൈറലായി ശാലിനിയുടെ വീഡിയോ

പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി. എ. മായ ആണ്. റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. കെ.എസ്.ചിത്ര, നഞ്ചമ്മ, വിനോദ് കോവൂര്‍, കീര്‍ത്തന ശബരീഷ്, ശ്രീഹരി എന്നിവരാണ് പാടിയത്. രചനയും ഛായാഗ്രഹണവും പ്രതാപ് നായരും ഷലീഷ് ലാല് ‍എഡിറ്റിംഗും നിർവ്വഹിച്ചു. 

Also Read: അന്ന് പൂവുമായി പിറകെ നടന്നവൻ; ഇന്ന് 'മേരി'യുടെ നായകൻ

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഒക്ടോബർ 18ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: