scorecardresearch

അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ വീണ്ടും കണ്ടേ; വൈറലായി ശാലിനിയുടെ വീഡിയോ

Shalini Latest Video: അടുത്തിടെ, ജിഡിസി ഗ്ലോ കാർ​ണിവൽ 2025ൽ സന്ദർശനം നടത്തിയ ശാലിനിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്

Shalini Latest Video: അടുത്തിടെ, ജിഡിസി ഗ്ലോ കാർ​ണിവൽ 2025ൽ സന്ദർശനം നടത്തിയ ശാലിനിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shalini latest video

ശാലിനി

മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് നടി ശാലിനി. തമിഴ് നടൻ അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകർക്കു പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ താരം വളരെ ആക്ടീവാണ്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ താരം ആരാധകരുമായി പങ്കിടാറുണ്ട്. 

Advertisment

അടുത്തിടെ, ജിഡിസി ഗ്ലോ കാർ​ണിവൽ 2025ൽ സന്ദർശനം നടത്തിയ ശാലിനിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. 

Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം

Advertisment

മുടിയൊക്കെ മുറിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ശാലിനി ചടങ്ങിനെത്തിയത്. അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ ഓർമ വരുന്നു ഈ ലുക്കിൽ കാണുമ്പോൾ എന്നാണ് ആരാധകരുടെ കമന്റ്. വർഷങ്ങൾ കൊണ്ട് വലിയ മാറ്റമൊന്നും വന്നിട്ടില്ല നടിയ്ക്ക് എന്നും ആരാധകർ പറയുന്നു. 

Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ

അജിത്തുമായുള്ള വിവാഹത്തിനു ശേഷം 2000-ൽ ആണ് ശാലിനി അഭിനയം അവസാനിപ്പിക്കുന്നത്. അനൗഷ്കയും ആദ്‌വികുമാണ് മക്കൾ.  80-ലധികം മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശാലിനി അഭിനയിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവനോടൊപ്പം നായികാ വേഷമാണ് തെന്നിന്ത്യയിൽ ശ്രദ്ധനേടിക്കൊടുത്തത്. 

Also Read: ആ ഹിറ്റ് മലയാള ചിത്രങ്ങള്‍ ഒടിടിയിലേക്ക്; എവിടെ കാണാം? New malayalam OTT Releases

മലയാളത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഹിറ്റായി മാറി. ഒരു കാലഘട്ടത്തിൽ മലയാളികളുടെ ഇഷ്ട ജോഡികളായിരുന്നു ശാലിനി- കുഞ്ചാക്കോ ബോബൻ കൂട്ടുക്കെട്ട്. 

Also Read: സൂപ്പർ നായികയായി തിളങ്ങുന്ന സമയത്ത് 3 കുട്ടികളുള്ള നിർമാതാവിനെ വിവാഹം ചെയ്തു; വിവാദങ്ങളിൽ ആടിയുലഞ്ഞ വ്യക്തിജീവിതം

Shalini

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: