/indian-express-malayalam/media/media_files/2025/10/16/sharafudheen-premam-anupama-parameswaran-the-pet-detective-2025-10-16-17-19-41.jpg)
ഓരോ സിനിമകൾ കഴിയുന്തോറും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന താരമാണ് ഷറഫുദ്ദീൻ. 'പ്രേമ'ത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിൽ നിന്നും എത്രയോ ദൂരം മുന്നോട്ട് നടന്ന് നായകനടനായി ഉയർന്നിരിക്കുന്നു ഷറഫുദ്ദീൻ. കോമഡി കഥാപാത്രങ്ങളിലൂടെയാണ് കരിയർ ആരംഭിച്ചെങ്കിലും ഇന്ന് ഒരു സിനിമയെ ഒറ്റയ്ക്ക് ചുമലിൽ ഏറ്റാവുന്ന, മിനിമം ഗ്യാരണ്ടി നൽകുന്ന നായകനായി മാറിയിട്ടുണ്ട് ഷറഫുദ്ദീൻ.
Also Read: The Pet Detective Review: ഇത് ഷറഫുദ്ദീന്റെ 'സിഐഡി മൂസ'; ഫൺ റൈഡായി ദി പെറ്റ് ഡിറ്റക്ടീവ്, റിവ്യൂ
ഇപ്പോഴിതാ, ഷറഫുദ്ദീൻ നായകനാവുകയും നിർമ്മിക്കുകയും ചെയ്ത 'ദി പെറ്റ് ഡിറ്റക്ടീവ്' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പക്കാ കോമഡി ട്രാക്കിൽ ഓടുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി എത്തുന്നത് അനുപമ പരമേശ്വരൻ ആണ്.
പ്രേമത്തിൽ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിനു പിറകെ പൂവുമായി നടക്കുന്ന ഗിരിരാജൻ കോഴി എന്ന വേഷത്തിലൂടെയാണ് ഷറഫുദ്ദീൻ ശ്രദ്ധ നേടിയത്. ചിത്രത്തിൽ ഒരു സഹതാരമായി വന്നു പോയ ഷറഫുദ്ദീൻ ഇന്ന് അതേ നായികയുടെ നായകനായി എത്തുന്നു എന്നത് വെറുമൊരു കൗതുകം മാത്രമല്ല, ഷറഫുദ്ദീൻ​ എന്ന നടന്റെ വളർച്ച കൂടിയാണ് കാണിക്കുന്നത്.
2013ൽ അൽഫോൺസ് പുത്രന്റെ 'നേരം' എന്ന ചിത്രത്തിലൂടെയായിരുന്നു ഷറഫുദ്ദീന്റെ സിനിമ അരങ്ങേറ്റം. തുടർന്ന് 'ഓം ശാന്തി ഓശാന'യിൽ അഭിനയിച്ചു. എന്നാൽ ഷറഫുദ്ദീന് ബ്രേക്ക് സമ്മാനിച്ചത് 2015ൽ പുറത്തിറങ്ങിയ പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ്. പിന്നീട് ഹാപ്പി വെഡിംഗ് അടക്കം ഒരുപിടി ചിത്രങ്ങളിൽ കോമഡി ജോണറിലുള്ള കഥാപാത്രങ്ങളെ ഷറഫുദ്ദീൻ അവതരിപ്പിച്ചു.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
അഭിനയത്തിനൊപ്പം ഡയലോഗ് ഡെലിവറിയിലുള്ള ഷറഫുദ്ദീൻ്റെ പ്രത്യേകതയും പ്രേക്ഷക ഇഷ്ടം നേടാൻ സാധിച്ചു. കോമഡി രംഗങ്ങളിലെ ഷറഫുദ്ദീന്റെ ടൈമിംഗും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഘടകമാണ്.
2018 മുതലാണ് ഷറഫുദ്ദീന്റെ കരിയറിലെ ഗിയർ ഫിഷ്റ്റ് നടക്കുന്നത്. ആദി, കാർബൺ, വരത്തൻ തുടങ്ങിയ ചിത്രങ്ങളിലെ ക്യാരക്ടർ റോളുകൾ ഷറഫുദ്ദീന്റെ കരിയറിൽ ശ്രദ്ധ നേടി.
Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ
പാവാട, പ്രേതം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജോർജേട്ടൻസ് പൂരം, റോൾ മോഡൽസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേശ, ആദി, തൊബാമ, ജോണി ജോണി യെസ് പപ്പ, ചിൽഡ്രൻസ് പാർക്ക്, വൈറസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ പിന്നീട് ഷറഫുദ്ദീൻ വേഷമിട്ടു.
നായകതുല്യമായ വേഷത്തിൽ ഷറഫുദ്ദീൻ ആദ്യമായി എത്തിയ ചിത്രമായിരുന്നു 'നീയും ഞാനും'. അഞ്ചാം പാതിരയിലെ വില്ലൻ വേഷവും ഷറഫുദ്ദീന് ഏറെ നിരൂപക പ്രശംസ നേടികൊടുത്തിരുന്നു. 'ആർക്കറിയാം' എന്ന ചിത്രത്തിലെ റോയി എന്ന കഥാപാത്രവും ഷറഫുദ്ദീനിലെ നടനമികവിനെ കൃത്യമായി രേഖപ്പെടുത്തിയ ഒന്നായിരുന്നു.
Also Read: ആരെയും വിശ്വസിക്കാൻ പറ്റില്ല അക്കാ, എല്ലാവരും ചതിക്കും; കനക അന്നു പറഞ്ഞത്
ന്‍റിക്കാക്കൊരു പ്രേമണ്ടാർന്ന്, മധുരമനോഹരമോഹം, തോൽവി എഫ് സി, ഹലോ മമ്മി, പടക്കളം, സംശയം എന്നിവയിലെല്ലാം ഷറഫുദ്ദീൻ നായക വേഷങ്ങളിൽ എത്തിയ ചിത്രങ്ങളാണ്. ദി പെറ്റ് ഡിറ്റക്ടീവിലൂടെ നിർമാണരംഗത്തേക്കും ഷറഫുദ്ദീൻ ചുവടുവച്ചിരിക്കുകയാണ്.
ആലുവ സ്വദേശിയായ ഷറഫുദ്ദീൻ സെയിൽ എക്സിക്യൂട്ടീവ് ആയും ടൂറിസം രംഗത്തുമെല്ലാം പ്രവർത്തിച്ചതിനു ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 2015 ൽ ആയിരുന്നു ചങ്ങനാശ്ശേരി സ്വദേശിനിയായ ബീമയുമായുള്ള വിവാഹം. രണ്ടു പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്.
Also Read: അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ വീണ്ടും കണ്ടേ; വൈറലായി ശാലിനിയുടെ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.