/indian-express-malayalam/media/media_files/QdxFLjgYr0flTLWNVYc1.jpg)
മോനിഷ ഉണ്ണി, ശ്രീദേവി ഉണ്ണി
വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിൽ പ്രതിഭ തെളിയിച്ച നടിയാണ് മോനിഷ. മലയാളത്തിൽ മാത്രമല്ല തമിഴിലും, തെലുങ്കിലുമൊക്കെ തൻ്റെ സാന്നിധ്യം തെളിയിക്കാൻ താരത്തിനു കഴിഞ്ഞിരുന്നു. എന്നാൽ അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് വിധി മോനിഷയ്ക്ക് മരണം കാത്തു വെച്ചിരുന്നത്. ഹരിഹരൻ്റെ സംവിധാനത്തിൽ വിനീത്, തിലകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'നഖക്ഷതങ്ങൾ' എന്ന സിനിമയിലെ അഭിനയത്തിന് ദേശിയ അവാർഡാണ് മോനിഷയെ തേടിയെത്തിയത്. എന്നാൽ അത്തരം ഒരു അവാർഡിന് മോനിഷ അർഹയല്ല എന്നൊരു നടി പറഞ്ഞതായാണ് താരത്തിൻ്റെ അമ്മ ശ്രീദേവി ഉണ്ണി മൈൽ സ്റ്റോൺ മേക്കേഴ്സിനു നൽകിയ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
"ആരോ എന്തോ കമൻ്റു ചെയ്തു മോനിഷയ്ക്ക് നാഷണൽ അവാർഡോ എന്ന്. താൻ പേരു പറയുന്നില്ല. വളരെ സീനിയർ ആയിട്ടുള്ള ഒരു അഭിനേത്രിയാണത്. മലയാളം പത്രത്തിലാണ് വന്നത്" മോനിഷയുടെ അമ്മ അഭിമുഖത്തിൽ സൂചിപ്പിക്കുന്നു.
"മോനിഷ ആരാണ്.. മോനിഷയ്ക്ക് എന്താണ് നാഷണൽ അവാർഡ് കിട്ടാൻ കാര്യം.. എന്നാൽ അവർക്ക് അതു കിട്ടിയിട്ടില്ല. വളരെ മുൻപേ ഉള്ള ആക്ട്രസ്സാണ്, ഇപ്പോഴും അവർ സിനിമാ രംഗത്തുണ്ട്" ശ്രീദേവി ഉണ്ണി പറഞ്ഞു.
ആ ഒരു കമൻ്റ് തന്നെ ഏറെ വിഷമിപ്പിച്ചു എന്നും ശ്രീദേവി പറയുന്നു. "എന്നാൽ അതു കേട്ട് മോൾ ചിരിക്കുകയാണ് ഉണ്ടായത്. എന്തിനാണ് ചിരിക്കുന്നതെന്നു ചോദിച്ചപ്പോൾ അത് വിധിയാണ്. അമ്മയ്ക്കു കിട്ടേണ്ടത് അമ്മയ്ക്കു കിട്ടും എനിക്കു കിട്ടേണ്ടത് എനിക്കു തന്നെ കിട്ടും എന്നാണ് അവൾ പറഞ്ഞത്" ശ്രീദേവി ഉണ്ണി കൂട്ടിച്ചേർത്തു.
Read More
- അച്ഛന്റെ അടുത്ത സിനിമ മോഹൻലാലിനൊപ്പം, സന്തോഷ വാർത്ത പങ്കിട്ട് അനൂപ് സത്യൻ
- ബോൾഡ് ലുക്കിൽ ചടുലമായ നൃത്തച്ചുവടുകളുമായി താരപുത്രി
- ഞങ്ങൾ ആരുടെ വയറ്റിലാണ് ജനിച്ചത്? മക്കൾ അമ്മയെ അന്വേഷിച്ചു തുടങ്ങിയെന്ന് കരൺ
- Thalavan OTT: തലവൻ ഒടിടിയിലേക്ക്
- Maharaja OTT: വിജയ് സേതുപതിയുടെ 'മഹാരാജ' ഒടിടിയിലേക്ക്
- തെലുങ്കിലും ദുൽഖറിന് വലിയ കൈയ്യടി, ഡീക്യു പാൻ ഇന്ത്യൻ സ്റ്റാറാണ്: അന്ന ബെൻ
- കമ്പനിക്കാരുടെ കണക്കിനെ തോൽപ്പിക്കുന്ന ശരീരമാണ് എൻ്റേത്: ഇന്ദ്രൻസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.