/indian-express-malayalam/media/media_files/4Q3dYn7OXKjHJnt2n640.jpg)
ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ എന്നിവർക്കൊപ്പം സൗന്ദര്യ ശർമ്മ പരസ്യത്തിൽ
ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ എന്നിവർ ഒന്നിച്ചഭിനയിച്ച പാൻ മസാലയുടെ പരസ്യം വലിയ രീതിയിൽ വിമർശിക്കപ്പെടുകയാണ്. താരരാജാക്കന്മാർക്ക് ഒപ്പം അഭിനയിച്ച സൗന്ദര്യാ ശർമ്മയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "പരസ്യത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ എന്നോട് അദ്യം അണിയറപ്രവർത്തകർ പറഞ്ഞത് ഇതിൽ ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നാണ്. അവർ മൂന്ന് പേരും ഒരുമിച്ചഭിനയിച്ച പരസ്യം ഇതേവരെ ബോളിവുഡിൽ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇവരുടെ സിനിമ കണ്ട് വളർന്ന എന്നിക്ക് അത് ഒഴിവാക്കാൻ തോന്നിയില്ല," സൗന്ദര്യ പറഞ്ഞു. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് സൗന്ദര്യ ഇതേപ്പറ്റി തുറന്ന് പറഞ്ഞത്.
ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പരസ്യത്തിനു നേരെ ഉയരുന്ന പ്രധാന വിമർശനം. അജയ് ദേവ്ഗൺ നിരന്തരം വിമൽ പാൻമസാലയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. കൂടാതെ അക്ഷയ് കുമാറും മുൻപ് ഒരു തവണ (2022) അജയ്ക്കൊപ്പം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് അക്ഷയ് കുമാറിനെ വിമർശിച്ച് ധാരാളം പേർ രംഗത്തെത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുകയും ചെയ്തു. ഇതേ തുടർന്ന് അക്ഷയ് ആരാധകരോട് മാപ്പ് ചോദിക്കുകയും ഇനി ലഹരി പദാർഥങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ചെയ്യില്ലെന്നു ഉറപ്പു നൽകുകയും ചെയ്തിരുന്നു.
എന്നാൽ വീണ്ടും അക്ഷയ് പാൻമസാല പരസ്യവുമായെത്തിയതാണ് ആരാധകരിൽ അതൃപ്തി ഉണ്ടാക്കുന്നത്. "അക്ഷയ് കുമാർ വീണ്ടും വിമൽ പാൻ മസാല അംബാസിഡറായി മടങ്ങിയെത്തുന്നു"എന്നാണ് ഇതിനെ കുറിച്ച് ബോളിവുഡ് ഹംഗാമ Xൽ കുറിച്ചത്. എന്നാൽ പോസ്റ്റിന് താഴെ കാര്യങ്ങൾ വിശദീകരിച്ച് അക്ഷയ് മറുപടി നൽകിയിട്ടുണ്ട്. പരസ്യം 2021 ഒക്ടോബർ 13നാണ് ചിത്രീകരിച്ചതെന്നും, താൻ ജനങ്ങൾക്ക് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന വാക്കുനൽകിയതിന് ശേഷം അത്തരം ബ്രാൻഡുകളുമായി സഹകരിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. കൂടാതെ കമ്പനിക്ക് പരസ്യം മാസാവസാനം വരെ പ്രദർശിപ്പിക്കാൻ നിയമപരമായ അനുമതി ഉണ്ടെന്നും അക്ഷയ് കൂട്ടിച്ചേർത്തു. കാര്യങ്ങൾ മനസ്സിലാക്കി യഥാർത്ഥ വാർത്തകൾ കണ്ടെത്തണമെന്ന് താരം ബോളിവുഡ് ഹങ്കാമയെ കുറ്റപ്പെടുത്തുന്നുമുണ്ട് കമന്റിൽ.
Check out More Entertainment Stories Here
- നിങ്ങളെ പോലെ നിങ്ങൾ മാത്രം; മല്ലിക സുകുമാരന് ആശംസകളുമായി മരുമക്കൾ
- വരയിൽ തിളങ്ങുന്ന സുറുമി മമ്മൂട്ടി
- നടികളില് സുന്ദരി, ധനികയും; ഒരു സിനിമയ്ക്ക് 12 കോടി, മൊത്തം ആസ്തി 776 കോടി
- 'യെ ദോസ്തി… ഹം നഹീ തോഡേങ്കെ; ചാക്കോച്ചനോട് മഞ്ജു വാര്യർ
- തനി തിരുവനന്തപുരത്തുകാരിയായ എന്നെ നിങ്ങള് തമിഴത്തി എന്ന് വിളിച്ചില്ലേ; പരിഭവിച്ച് ശോഭന
- പപ്പയുടെ തോളിലേറി നാടു കണ്ട് നഗരം കണ്ട് കുഞ്ഞ് അസിൻ; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.