scorecardresearch

നിങ്ങളെ പോലെ നിങ്ങൾ മാത്രം; മല്ലിക സുകുമാരന് ആശംസകളുമായി മരുമക്കൾ

ജീവിതത്തിലെ റോൾ മോഡലായ പ്രിയപ്പെട്ട മല്ലികാമ്മയുടെ 69-ാം ജന്മദിനം ആഘോഷമാക്കുകയാണ് മരുമക്കളായ പൂർണിമയും സുപ്രിയയും

ജീവിതത്തിലെ റോൾ മോഡലായ പ്രിയപ്പെട്ട മല്ലികാമ്മയുടെ 69-ാം ജന്മദിനം ആഘോഷമാക്കുകയാണ് മരുമക്കളായ പൂർണിമയും സുപ്രിയയും

author-image
Entertainment Desk
New Update
Mallika Sukumaran | Mallika Sukumaran birthday

പിറന്നാൾ നിറവിൽ മല്ലിക സുകുമാരൻ

മല്ലിക സുകുമാരന്റെ 69-ാം ജന്മദിനമാണ് ഇന്ന്. മക്കളും മരുമക്കളും ഉൾപ്പെടെ നിരവധിപ്പേരാണ് താരത്തിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്.

Advertisment

അമ്മക്ക് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജും ഇന്ദ്രജിത്തും ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 'ഹാപ്പി ബർത്തഡേ അമ്മേ' എന്ന അടിക്കുറിപ്പോടെ മരുമക്കളായ പൂർണ്ണിമയും സുപ്രിയയും ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. നിങ്ങളെ പോലെ നിങ്ങൾ മാത്രമെന്നാണ് സുപ്രിയ മല്ലികയെ വിശേഷിപ്പിക്കുന്നത്.

Advertisment

മലയാളത്തിന്റെ അതുല്യപ്രതിഭ, സുകുമാരന്റ കുടുംബം എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സുകുമാരന്റെയും ഭാര്യ മല്ലികയുടെയും പാതയിലൂടെ അഭിനയരംഗത്തേക്ക് തന്നെയാണ് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും എത്തിയത്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണ്ണിമയും സിനിമാ താരമാണ്. സുപ്രിയ ആവട്ടെ, ഇന്ന് ഒരു നിർമാതാവിന്റെ റോളിൽ തിളങ്ങുകയാണ്. 

ജീവിതത്തിലെ റോൾ മോഡലാണ് തനിക്ക് മല്ലിക സുകുമാരൻ എന്ന് മുൻപൊരിക്കൽ പൂർണിമ പറഞ്ഞിരുന്നു. പൂർണിമയ്ക്ക് മാത്രമാല്ല, ഇന്ദ്രജിത്തിനും പൃഥിരാജിനും സുപ്രിയയ്ക്കുമൊക്കെ റോൾ മോഡൽ തന്നെയാണ് മല്ലിക എന്ന അമ്മ. ഉറച്ച തീരുമാനങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമാണ് മല്ലിക സുകുമാരൻ. കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായി 1954 ലാണ് മല്ലിക ജനിക്കുന്നത്. മോഹമല്ലിക എന്നാണ് യഥാർത്ഥ പേര്. 

1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.

തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍ , ഇവര്‍ വിവാഹിതരായാല്‍ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.

കെ. കെ രാജീവിന്റെ 'പെയ്തൊഴിയാതെ' എന്ന സീരിയലിലൂടെയാണ് സീരിയൽ രംഗത്ത് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. 'ഇന്ദുമുഖി ചന്ദ്രമതി' തുടങ്ങിയ ഹാസ്യ കഥാപാത്രവും ടെലിവിഷൻ ലോകത്ത് മല്ലികയെ ഏറെ ശ്രദ്ധേയയാക്കി. പി പി ഗോവിന്ദന്റെ സരിത എന്ന ചിത്രത്തിലെ ഓർമ്മയുണ്ടോ എന്ന ഗാനം ആലപിച്ച് ഗായികയുടെ വേഷവും മല്ലിക കൈകാര്യം ചെയ്തു.

ദോഹയിൽ സ്‌പൈസ് ബോട്ട് എന്ന റസ്റ്റോറന്റ് നടത്തുകയാണ് മല്ലികയിപ്പോൾ. സ്‌പൈസ് ബോട്ടിന്റെ സിഇഒയും എക്സിക്യൂട്ടീവ് ചെയർപേഴ്സണുമൊക്കെയാണ് മല്ലിക സുകുമാരൻ.

Check out More Entertainment Stories Here 

Prithviraj Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: