scorecardresearch

Soul Stories OTT: സോൾ സ്റ്റോറീസ് ഒടിടിയിലേക്ക്

സുഹാസിനി, അനാർക്കലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെബ് സീരീസ് 'സോൾ സ്റ്റോറീസ്' ഒടിടിയിലെത്തുന്നു

സുഹാസിനി, അനാർക്കലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെബ് സീരീസ് 'സോൾ സ്റ്റോറീസ്' ഒടിടിയിലെത്തുന്നു

author-image
Entertainment Desk
New Update
Soul Stories OTT

Soul Stories OTT

അനാർക്കലി മരയ്ക്കാർ, സുഹാസിനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ മലായാളം വെബ് സീരീസാണ് 'സോൾ സ്റ്റോറീസ്.' സ്ത്രീകളെ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന വെബ് സീരീസ് റിലീസിനു ഒരുങ്ങുകയാണ്. ജനപ്രയി ഒടിടി പ്ലാറ്റ്ഫോമായ 'മനോരമ മാക്സി'ലൂടെയാണ് സോൾ സ്റ്റോറീസ് റിലീസിനെത്തുന്നത്.

Advertisment

സനിൽ കളത്തിലാണ് സീരീസ് സംവിധാനം ചെയ്യുന്നത്. രഞ്ജി പണിക്കർ, ആർജെ കാർത്തിക്, വഫ ഖതീജ, ആശാ മടത്തിൽ, ഗോപിക മഞ്ജുഷ തുടങ്ങിയവരും സീരീസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അടുത്തിടെ അങ്കമാലിയിൽ നടന്ന മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ് 2024 വേദിയിൽ സീരസിന്റെ അപ്ഡേറ്റ് പങ്കുവച്ചിരുന്നു. 

സോൾ സ്റ്റോറീസിലൂടെ മലയാളത്തിൽ ആദ്യമായി ഡബ്ബു ചെയ്യുകയാണെന്ന് പരിപാടിയിൽ നടി സുഹാസിനി പറഞ്ഞിരുന്നു. സീരീസിന്റെ ട്രയ്‌ലർ നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. 

സോൾ സ്റ്റോറീസ് ഒടിടി: Soul Stories OTT

ഒക്ടോബർ 18 മുതൽ സോൾ സ്റ്റോറീസ് മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. 

Read More Entertainment Stories Here

Advertisment
Amarinder Singh Suhasini Maniratnam OTT Web Series

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: