/indian-express-malayalam/media/media_files/2024/11/19/3rmWJmsEe7oS622T6Hlf.jpg)
New Release This Week
New Release This Week: വെള്ളിയാഴ്ചകൾ സിനിമാപ്രേമികളെ സംബന്ധിച്ച് വളരെ പ്രിയപ്പെട്ട ദിവസമാണ്. ഏറ്റവും പുതിയ ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്ന ദിവസം. ഈ വാരാന്ത്യവും സിനിമാസ്വാദകർക്ക് അൽപ്പം സ്പെഷലാണ്. ഏറ്റവും പുതിയ നാലു ചിത്രങ്ങളാണ് ഈ വാരാന്ത്യത്തോടെ തിയേറ്ററുകളിൽ റിലീസിനെത്തുന്നത്.
Sookshmadarshini Release: സൂക്ഷ്മദർശിനി
ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി' നവംബർ 22ന് തിയേറ്ററുകളിലെത്തും. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളാണ് ചിത്രം മുന്നോട്ടുപോകുന്നത്.
ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്റെയും എവിഎ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്.സംഗീതം ക്രിസ്റ്റോ സേവ്യർ.
Hello Mummy Release: ഹലോ മമ്മി
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ 'ഹലോ മമ്മി' നവംബര്‍ 21-ന് തിയേറ്ററുകളിലെത്തും. വൈശാഖ് എലൻസ് ആണ് ചിത്രത്തിന്റെ സംവിധാനം ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ.എസ് എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും അഭിനയിക്കുന്നു.
Parakramam Release: പരാക്രമം
'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദേവ് മോഹന്‍ നായകനാവുന്ന 'പരാക്രമം' നവംബർ 22ന് തിയറ്ററുകളിൽ എത്തും. അർജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ, രണ്‍ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി, സച്ചിൻ ലാൽ ഡി, കിരൺ പ്രഭാകരൻ എന്നിവരും ചിത്രത്തിലുണ്ട്. സാലു കെ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസ് ആണ്. സംഗീത സംവിധാനം അനൂപ് നിരിച്ചൻ.
Njan Kandatha Saare Release: ഞാൻ കണ്ടതാ സാറേ
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുൺ.ജി.പണിക്കർ സംവിധാനം ചെയ്യുന്ന ‘ഞാൻ കണ്ടതാ സാറേ’നവംബർ 22ന് പ്രദർശനത്തിനെത്തും. പ്രിയദർശന്റെ സഹ സംവിധായകനായിരുന്ന വരുൺ.ജി.പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും ചേർന്നു ചിത്രം നിർമിക്കുന്നു. ദീപു കരുണാകരനാണ് കോ-പ്രൊഡ്യൂസർ. അനൂപ് മേനോൻ, ബൈജു സന്തോഷ്, മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബുമോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ - സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലിക സുകുമാരൻ, പാർവതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
Read More
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
- അക്കാ, നിങ്ങൾക്ക് നാണമില്ലേ?: നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചതിനെ കുറിച്ച് രാധിക
- ആദ്യത്തെ അര മണിക്കൂറിൽ പ്രശ്നമുണ്ട്, പക്ഷേ; 'കങ്കുവ'യുടെ കുറവുകൾ അംഗീകരിച്ച് ജ്യോതിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.