/indian-express-malayalam/media/media_files/2025/03/30/aaT8wh86nPZXOIypEFgO.jpg)
Sikandar Movie Leaked Online
സൽമാൻ ഖാനെ നായകനാക്കി എ.ആർ മുരുകദോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഞായറാഴ്ച തിയേറ്ററുകളിലെത്തിയ 'സിക്കന്ദർ.' സൽമാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബിഗ് ബജറ്റിലൊരുങ്ങിയ സിക്കന്ദർ. തിയേറ്ററിലെത്തി മണിക്കൂറുകൾക്കകം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ ചോർന്നിരിക്കുകയാണ്.
തിയേറ്ററിൽ റിലീസാകുന്നതിനു മുൻപേ ചിത്രം ലീക്കായെന്നാണ് വിവരം. ഇന്നു റിലീസായ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റാണ് ഇന്നലെ അർധരാത്രി ലീക്കായത്. 600 ഓളം വെബ് സൈറ്റുകളിൽ ചിത്രം അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
'ഏതൊരു നിർമ്മാതാവിനും പേടിസ്വപ്നമാണിത്. ഒരു സിനിമ തിയേറ്റർ റിലീസിന് മുമ്പ് ചോർന്നുകൊണ്ടിരിക്കുന്നു' എന്ന് ട്രേഡ് അനലിസ്റ്റ് കോമൾ നഹ്ത സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് എക്സിൽ കുറിച്ചു. 600 സൈറ്റുകളിൽ നിന്ന് ചിത്രം പിൻവലിക്കുന്നതിനു വേണ്ട നടപടിയെടുക്കാൻ ഇന്നലെ തന്നെ നിർമ്മാതാവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
It’s the worst nightmare for any producer. A film being leaked before its theatrical release. Unfortunately, that’s what happened last evening to Sajid Nadiadwala’s ‘Sikandar’, slated to release today in cinemas. The producer had the authorities pull the film down from 600 sites… pic.twitter.com/mRA8T4qG23
— Komal Nahta (@KomalNahta) March 30, 2025
അതേസമയം, സിക്കന്ദറിന്റെ വ്യാജ പതിപ്പ് കാണരുതെന്നും എല്ലാവരും തിയേറ്ററിൽ തന്നെ ചിത്രം കാണണമെന്നും ആവശ്യപ്പെട്ട് സൽമാൻ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
നാലു വർഷത്തിനു ശേഷം എ.ആർ മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്ന ചിത്രവും 16 മാസത്തെ ഇടവേളയ്ക്കു ശേഷം സൽമാൻ ഖാൻ നായകനാകുന്ന ചിത്രവുമാണ് സിക്കന്ദർ. സഞ്ജയ് രാജ്കോട്ട് എന്ന കഥാപാത്രത്തെയാണണ് സൽമാൻ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് സിക്കന്ദറിൽ നായികയായെത്തുന്നത്.
മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാനും റിലീസായതിനു മണിക്കൂറുകൾക്കുള്ളിൽ ചോർന്നിരുന്നു. നിരവധി പൈറസി വെബ്‌സൈറ്റുകളിലാണ് ചിത്രം അപ്‌ലോഡ് ചെയ്യപ്പെട്ടത്. സമീപ വർഷങ്ങളിലായി നിരവധി സിനിമകൾക്ക് സമാന വിധി നേരിടേണ്ടി വന്നിട്ടുണ്ട്. അല്ലു അർജുന്റെ 'പുഷ്പ 2: ദി റൂൾ', രാംചരണിന്റെ 'ഗെയിം ചെയ്ഞ്ചർ' തുടങ്ങിയ ചിത്രങ്ങളായിരുന്നു റിലീസു ചെയ്തയുടൻ ഇന്റർനെറ്റിൽ ലീക്കായത്.
Read More
- Empuraan Leaked Online: റിലീസായി മണിക്കൂറുകൾക്കുള്ളിൽ 'എമ്പുരാൻ' വ്യാജന് ഇന്റർനെറ്റിൽ
- പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ ഖേദിക്കുന്നു; എമ്പുരാനിൽ നിന്നും ചില രംഗങ്ങൾ നീക്കം ചെയ്യും: മോഹൻലാൽ
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.