scorecardresearch

Empuraan Leaked Online: റിലീസായി മണിക്കൂറുകൾക്കുള്ളിൽ 'എമ്പുരാൻ' വ്യാജന്‍ ഇന്റർനെറ്റിൽ

Empuraan full movie leaked online: എമ്പുരാൻ തിയേറ്ററിലെത്തി മണിക്കൂറുകൾക്കകം തന്നെ ഒന്നിലധികം പൈറസി വെബ്‌സൈറ്റുകളിൽ എമ്പുരാന്റെ വ്യാജ പതിപ്പുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

Empuraan full movie leaked online: എമ്പുരാൻ തിയേറ്ററിലെത്തി മണിക്കൂറുകൾക്കകം തന്നെ ഒന്നിലധികം പൈറസി വെബ്‌സൈറ്റുകളിൽ എമ്പുരാന്റെ വ്യാജ പതിപ്പുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

author-image
Entertainment Desk
New Update
Empuraan Advance Booking All India Date And Time

Empuraan Leaked Online

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ഇന്ന് തിയേറ്ററുകളിലെത്തിയ 'എമ്പുരാൻ'. മലയാളം സിനിമയിലെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർക്കുമെന്ന് കരുതുന്ന ചിത്രമാണ് എമ്പുരാൻ. തിയേറ്ററിലെത്തി മണിക്കൂറുകൾക്കകം എമ്പുരാന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്.

Advertisment

ഒന്നിലധികം പൈറസി വെബ്‌സൈറ്റുകളിൽ ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ട്. റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ബിഗ്ബജറ്റ് ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായല്ല. സമീപ വർഷങ്ങളിലായി നിരവധി സിനിമകൾക്കാണ് സമാന വിധി നേരിടേണ്ടി വന്നത്. അല്ലു അർജുന്റെ 'പുഷ്പ 2: ദി റൂൾ', രാംചരണിന്റെ 'ഗെയിം ചെയ്ഞ്ചർ' തുടങ്ങിയ ചിത്രങ്ങളായിരുന്നു ഇന്റർനെറ്റിൽ ലീക്കായത്.

വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് സംവിധായകന്‍ പൃഥ്വിരാജ് നേരത്തെ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിരുന്നു. 'സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം' എന്നായിരുന്നു താരം ഫേസ്ബുക്കിൽ കുറിച്ചത്. 

അതേസമയം, വ്യാജ പതിപ്പ് ചിത്രത്തിന്റെ വിജയത്തെയോ കളക്ഷനയോ കാര്യമായി ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍ ഉൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ലോകമെമ്പാടുമായി അഡ്വാൻസ് ബുക്കിംഗിലൂടെ 50 കോടിയിലധികമാണ് എമ്പുരാൻ റിലീസിനു മുൻപ് തന്നെ നേടിയത്. മലയാളത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രവും എമ്പുരാനാണ്. 

Advertisment

Read More

Piracy Mohanlal Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: