scorecardresearch

അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ്: വീഡിയോ

ചിറ്റയിലെ ഉനക്കു താൻ എന്ന ഗാനം ആലപിക്കുന്ന സിദ്ധാർത്ഥിന്റെ വീഡിയോ വൈറലാവുന്നു

ചിറ്റയിലെ ഉനക്കു താൻ എന്ന ഗാനം ആലപിക്കുന്ന സിദ്ധാർത്ഥിന്റെ വീഡിയോ വൈറലാവുന്നു

author-image
Entertainment Desk
New Update
Siddharth

ബോയ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ സിദ്ധാർത്ഥ് സിനിമയിൽ 20 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വയസ്സ് നാൽപ്പതുകളിൽ എത്തി നിൽക്കുമ്പോഴും ഇന്ന് ആരാധകരെ സംബന്ധിച്ച് യൂത്ത് ഐക്കൺ ആണ് സിദ്ധാർത്ഥ്. 

Advertisment

നടൻ എന്ന രീതിയിൽ മാത്രമല്ല നിർമാതാവ്, തിരക്കഥാകൃത്ത്, ഗായകൻ എന്നീ രീതികളിലും സിദ്ധാർത്ഥ് തന്റെ കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു. അടുത്തിടെ റിലീസിനെത്തിയ ചിറ്റ എന്ന തന്റെ ചിത്രത്തിലെ ഗാനം വേദിയിൽ ആലപിക്കുന്ന സിദ്ധാർത്ഥിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

"പൂർണമായും ഒരു സിനിമാക്കാരനാണ് ഇയാൾ. അഭിനയമായാലും പാട്ടായാലും തന്റെ ക്രാഫ്റ്റിൽ അങ്ങെയറ്റം വിദഗ്ധനായ കലാകാരൻ," എന്നാണ് സിദ്ധാർത്ഥിനെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. പാട്ടിൽ കൂടി എത്ര മനോഹരമായാണ് സിദ്ധാർത്ഥ് ഇമോഷൻസ് പ്രകടിപ്പിക്കുന്നത് എന്നും കമന്റിൽ ആരാധകർ അഭിപ്രായപ്പെടുന്നു.

Read More Entertainment Stories Here

Advertisment
Sidharth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: