scorecardresearch

പ്രസംഗിച്ച് കത്തിക്കയറുന്ന ഈ പെൺകുട്ടി ഇന്ന് സൂപ്പർ നായിക

നിറഞ്ഞ സദസ്സിനു മുന്നിൽ ഏറെ ആത്മവിശ്വാസത്തോടെ നിന്ന് ഭീകരവാദത്തിനെതിരെ  തീപ്പൊരി പ്രസംഗം കാഴ്ച വയ്ക്കുന്ന ഈ പെൺകുട്ടി ഇന്ന് പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയപ്പെട്ട നായികയാണ്

നിറഞ്ഞ സദസ്സിനു മുന്നിൽ ഏറെ ആത്മവിശ്വാസത്തോടെ നിന്ന് ഭീകരവാദത്തിനെതിരെ  തീപ്പൊരി പ്രസംഗം കാഴ്ച വയ്ക്കുന്ന ഈ പെൺകുട്ടി ഇന്ന് പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയപ്പെട്ട നായികയാണ്

author-image
Entertainment Desk
New Update
Shruti Haasan

നിറഞ്ഞ സദസ്സിനു മുന്നിൽ ഏറെ ആത്മവിശ്വാസത്തോടെ നിന്ന് ഭീകരവാദത്തിനെതിരെ  തീപ്പൊരി പ്രസംഗം കാഴ്ച വയ്ക്കുന്ന ഒരു പെൺകുട്ടിയുടെ ത്രോബാക്ക് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആ പെൺകുട്ടിയുടെ പ്രസംഗം ശ്രദ്ധിച്ച് വേദിയിൽ ഉലകനായകൻ കമൽഹാസനും ഇരിക്കുന്നുണ്ട്. 

Advertisment

ആ മിടുക്കി ഇന്ന് പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയപ്പെട്ട നായികയാണ്. അതുമാത്രമല്ല, ഇന്ത്യൻ സിനിമ കണ്ട മികച്ച രണ്ടു അഭിനേതാക്കളുടെ മകൾ കൂടിയാണ് ഈ പെൺകുട്ടി. ആരാണ് ഈ മിടുക്കി എന്നല്ലേ?

ഉലകനായകൻ കമൽഹാസന്റെയും സരികയുടെയും മകളായ ശ്രുതി ഹാസന്റെ കുട്ടിക്കാലത്തു നിന്നുള്ള വീഡിയോ ആണിത്. കാഴ്ചയിൽ അമ്മയെ ആണ് ശ്രുതി ഓർമ്മപ്പെടുത്തുന്നത്.

ആറാം വയസിൽ ‘തേവർ മകൻ’ എന്ന സിനിമയിൽ ഗായികയായും ശ്രുതി അരങ്ങേറ്റം കുറിച്ചിരുന്നു. കമൽ ഹാസൻ നായകനായ ‘ഹേ റാം’ എന്ന സിനിമയിലും ബാലതാരമായി ശ്രുതി അഭിനയിച്ചിരുന്നു. 

Advertisment

ചെന്നൈയിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രുതി, ഉപരിപഠനത്തിനായി മുംബൈയിലേക്ക് ചേക്കേറി. ഇവിടുത്തെ സെന്റ് ആൻഡ്രൂസ് കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദം നേടുകയും അതിനു ശേഷം അമേരിക്കയിൽ നിന്നും സംഗീത പഠനം നടത്തുകയും ചെയ്തു. ‘ലക്ക്’ എന്ന ഹിന്ദി ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ഇന്ന്, നടിയായും ഗായികയായും പ്രേക്ഷകരുടെ മനസിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു ശ്രുതി. 

Read More Entertainment Stories

Shruti Hassan Kamal Hassan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: