scorecardresearch

ഇത് എവിടെയാണെന്ന് പറയാമോ? ശോഭന ചോദിക്കുന്നു; ഞങ്ങൾക്കറിയാം, മാടമ്പള്ളിയല്ലേ എന്ന് ആരാധകർ

Shobana: നിങ്ങൾക്ക് തെറ്റിപ്പോവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെയാണ് തന്റെ യാത്രയ്ക്കിടയിൽ പകർത്തിയ വീഡിയോ ശോഭന ഷെയർ ചെയ്തിരിക്കുന്നത്

Shobana: നിങ്ങൾക്ക് തെറ്റിപ്പോവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെയാണ് തന്റെ യാത്രയ്ക്കിടയിൽ പകർത്തിയ വീഡിയോ ശോഭന ഷെയർ ചെയ്തിരിക്കുന്നത്

author-image
Entertainment Desk
New Update
Shobana insta post

മലയാളികൾക്ക് പകരക്കാരില്ലാത്ത നായികയാണ് ശോഭന. മലയാളി എന്നും നെഞ്ചോടു ചേർത്തുപിടിക്കുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച നായിക. നൃത്തത്തിനു വേണ്ടിയാണ് ശോഭന കൂടുതൽ സമയവും ചെലവഴിക്കുന്നത്. നൃത്തത്തെ ജീവശ്വാസം പോലെ ചേർത്തുനിർത്തുന്ന ശോഭന ഡാൻസ് പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ നടത്താറുണ്ട്.

Advertisment

Also Read: നീലിയുമായി മൂപ്പർക്ക് ആദ്യമേ കണക്ഷനുണ്ട്; നിഷാന്ത് സാഗർ ലോകയിൽ എത്തിയതിന് കാരണം കണ്ടെത്തി സോഷ്യൽ മീഡിയ

തന്റെ യാത്രകൾക്കിടയിൽ പകർത്തിയ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് താരമിപ്പോൾ.  ഞാനിപ്പോൾ എവിടെയാണ് നിൽക്കുന്നതെന്ന് ഊഹിക്കാമോ എന്നു ചോദിച്ചുകൊണ്ടാണ് ശോഭന വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് തെറ്റിപ്പോവാൻ സാധ്യതയുണ്ടെന്നും വീഡിയോയിൽ ശോഭന പറയുന്നു. 

Also Read: കണ്ടാൽ ഒരേ രൂപസാദൃശ്യമുള്ള 389 കൂടപിറപ്പുകൾ എനിക്കുണ്ട്; ലോക ഇനി പറയുക ചാത്തന്റെ കഥയോ?

Advertisment

Shobana Screenshot 1

മാടമ്പള്ളിയല്ലേ എന്നാണ് ഒരു ആരാധകൻ ശോഭനയോട് ചോദിക്കുന്നത്. "അതെ. ഫൈനലി കറക്റ്റായി," പറഞ്ഞല്ലോ എന്ന് ശോഭന മറുപടി നൽകിയിട്ടുമുണ്ട് കമന്റിന്. 

Also Read: കഥ പറയുമ്പോൾ സിനിമയിലെ ബാലന്റെ മകൾ; രേവതി വിവാഹിതയായി

ബാലചന്ദ്ര മേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ അതിനും മുൻപ്,   1980ൽ തമിഴ് സിനിമയിൽ ബാലതാരമായിട്ടായിരുന്നു ശോഭനയുടെ അരങ്ങേറ്റം. 'മംഗള നായകി' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ശോഭന ആദ്യം ക്യാമറയ്ക്കു മുന്നിലെത്തിയത്. സാജൻ ബിനാ സുഹഗാൻ എന്ന ഹിന്ദി സിനിമയുടെ റീമേക് ആയിരുന്നു 'മംഗളനായകി'.  ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ശോഭനയുടെ പ്രായം 9 വയസ്സ്. 

Also Read: malayalam OTT Releases in September: സെപ്റ്റംബറിൽ ഒടിടിയിൽ എത്തിയ മലയാള ചിത്രങ്ങൾ

വളരെ ചെറുപ്രായത്തിൽ തന്നെ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചു എന്നതാണ് ശോഭനയുടെ മറ്റൊരു സവിശേഷത. ഏതു പ്രായത്തിലാണ് ശോഭന അവരുടെ ഐക്കോണിക് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പരിശോധിച്ചാൽ ആരുമൊന്നും അമ്പരക്കും. പതിമൂന്നര വയസ്സിൽ ഏപ്രിൽ 18, 15 വയസ്സിൽ യാത്ര, 16ൽ ചിലമ്പ്, 17ൽ അനന്തരവും നാടോടിക്കാറ്റും, 18ൽ ധ്വനി, 20ൽ ഇന്നലെയും സസ്നേഹവും, 21ൽ ഉള്ളടക്കവും ദളപതിയും, 22ൽ പപ്പയുടെ സ്വന്തം അപ്പൂസ്, 23ൽ മേലേപ്പറമ്പിൽ ആൺവീടും മണിചിത്രത്താഴും, 24ൽ തേന്മാവിൻ കൊമ്പത്ത്, പവിത്രം, മിന്നാരം, പക്ഷേ എന്നീ ചിത്രങ്ങൾ, 25ൽ മഴയെത്തും മുൻപെ, 26ൽ ഹിറ്റ്ലർ എന്നിങ്ങനെ പോവുന്നു ശോഭനയുടെ പ്രായവും ചിത്രങ്ങളും തമ്മിലുള്ള ബന്ധം.  

മലയാളത്തിൽ, മോഹൻലാലിനൊപ്പം തുടരും എന്ന ചിത്രത്തിലാണ് പ്രേക്ഷകർ അവസാനമായി ശോഭനയെ കണ്ടത്. ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.  തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്  ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ- ശോഭന ജോഡികൾ ഒന്നിച്ചെത്തിയ പടമെന്ന സവിശേഷതയുമുണ്ട്. 

Also Read:  ഇക്കൊല്ലം ഇതുവരെ നേടിയത് 570 കോടി; ഇത് മോഹൻലാൽ മാജിക്

Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: