/indian-express-malayalam/media/media_files/2025/09/12/mohanlal-box-office-glory-from-empuraan-to-hridayapoorvam-2025-09-12-16-31-56.jpg)
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ സംബന്ധിച്ച് മികച്ച വർഷമാണ് 2025. ഈ വർഷം ഇതുവരെ തിയേറ്ററുകളിലെത്തിയ താരത്തിന്റെ മൂന്നു ചിത്രങ്ങളും മികച്ച വിജയമാണ് കരസ്ഥമാക്കിയത്.
Also Read: malayalam OTT Releases in September: സെപ്റ്റംബറിൽ ഒടിടിയിൽ എത്തിയ മലയാള ചിത്രങ്ങൾ
ആദ്യമെത്തിയത്, മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ ആണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ ചിത്രം ആഗോള തലത്തിൽ 265 കോടിയാണ് നേടിയത്. മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി എമ്പുരാൻ മാറുകയായിരുന്നു.
എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖേഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു.
തൊട്ടുപിന്നാലെ എത്തിയ തുടരും എമ്പുരാന്റെ വിജയം ആവർത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 233 കോടിയാണ് കളക്റ്റ് ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമായിരുന്നു ഇത്.
തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം നിർമിച്ചത് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ്. ഛായാഗ്രഹണം- ഷാജികുമാര്‍, എഡിറ്റിങ് -നിഷാദ് യൂസഫ്, ഷഫീഖ് വി.ബി. മോഹൻലാലിനൊപ്പം ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ എത്തിയത്.
Also Read: കഥ പറയുമ്പോൾ സിനിമയിലെ ബാലന്റെ മകൾ; രേവതി വിവാഹിതയായി
ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന ഹൃദയപൂർവ്വം. കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിയില്ലെങ്കിലും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് ഹൃദയപൂർവ്വം. ചിത്രത്തിന്റെ പ്രമേയവും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നതായിരുന്നു. ഇതിനകം 75 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്.
ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ മോഹൻലാലിനൊപ്പം അണിനിരക്കുന്നുണ്ട്.
അതോടെ, ഈ വർഷം മോഹൻലാൽ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നേടിയ ആകെ കളക്ഷൻ 573 കോടിയാണ്. മലയാളം ഇൻഡസ്ട്രിയിൽ നിന്നൊരു നടന്റെ, ഒരു വർഷം തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങൾ ഇത്തരത്തിൽ സ്വപ്നസമാനമായൊരു നേട്ടം കൈവരിക്കുന്നത് ഇതാദ്യമായാണ്.
Also Read: കണ്ടാൽ ഒരേ രൂപസാദൃശ്യമുള്ള 389 കൂടപിറപ്പുകൾ എനിക്കുണ്ട്; ലോക ഇനി പറയുക ചാത്തന്റെ കഥയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.