scorecardresearch

ചായയ്ക്ക് 920 രൂപ, സാലഡിന് 1000, ഷാംപെയ്‌നിന് 1.59 ലക്ഷം; ശിൽപ്പ ഷെട്ടിയുടെ റെസ്റ്റോറന്റിലെ വിശേഷങ്ങൾ

നടി ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള 'ബാസ്റ്റിൻ', മുംബൈയിലെ സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട ഭക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. ഒരു രാത്രിയിൽ 2-3 കോടി രൂപയുടെ വിറ്റുവരവുണ്ട് ഇവിടെ എന്നാണ്​ റിപ്പോർട്ട്

നടി ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള 'ബാസ്റ്റിൻ', മുംബൈയിലെ സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട ഭക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. ഒരു രാത്രിയിൽ 2-3 കോടി രൂപയുടെ വിറ്റുവരവുണ്ട് ഇവിടെ എന്നാണ്​ റിപ്പോർട്ട്

author-image
Entertainment Desk
New Update
Shilpa Shetty Bastian restaurant menu prices

ശിൽപ ഷെട്ടിയുടെ സഹ ഉടമസ്ഥതയിലുള്ള  ബാസ്റ്റിൻ റസ്റ്റോറന്റ് ഏറെ ജനപ്രീതിയുള്ള ഒന്നാണ്. ബോളിവുഡ് താരങ്ങൾക്കും അതിസമ്പന്നർക്കും ഭക്ഷണം കഴിക്കാനും പാർട്ടികൾ നടത്താനുമുള്ള ഹോട്ട്‌സ്‌പോട്ടായി ഈ റസ്റ്റോറന്റ് മാറിയിരിക്കുന്നു.

Advertisment

Also Read: അപരിചിതനിലെ വെള്ളാരംകണ്ണുള്ള സുന്ദരി; മാഹിയും ജയും വേർപിരിയുന്നു

നിലവിൽ ഇന്ത്യയിലെ ഏറ്റവും വിജയകരമായ റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ് ശിൽപ.  ബാസ്റ്റിന്റെ മുംബൈയിലെ ബാന്ദ്ര, വർളി ശാഖകൾ ഇഅടച്ചുപൂട്ടിയെങ്കിലും, ദാദറിലുള്ള 'ബാസ്റ്റിൻ അറ്റ് ദി ടോപ്പ്' ഇപ്പോഴും സജീവമാണ്. സാമൂഹ്യ പ്രവർത്തകയായ ശോഭ ഡേയുടെ റിപ്പോർട്ട് അനുസരിച്ച്, ഒരു രാത്രിയിൽ 2-3 കോടി രൂപയുടെ വിറ്റുവരവാണ് ഇവിടെ നടക്കുന്നത്.

Also Read: മമ്മൂക്കയുടെ ഉപദേശം കൊണ്ട് വേഗത്തിൽ നടന്ന കല്യാണം

ഗുഹ പോലെയുള്ള തീം, മൺനിറം,  കാടിന്റെ പ്രതീതി സമ്മാനിക്കുന്ന സ്പേസുകൾ, ചെറിയ കുളം എന്നിവയൊക്കെയാണ് 'ബാസ്റ്റിൻ അറ്റ് ദി ടോപ്പ്' കാഴ്ചകളിൽ പ്രധാനം. റെസ്റ്റോറന്റിന്റെ കൊത്തുപണികളുള്ള ഭിത്തികളിൽ വലിയ ബുദ്ധ പ്രതിമകളുണ്ട്.

Advertisment

Also Read: നവാസില്ലാത്ത​ ആദ്യ വിവാഹവാർഷികം; പതിവ് തെറ്റിക്കാതെ രഹന

Shilpa Shetty Bastian restaurant
റസ്റ്റോറന്റിന്റെ ഉൾവശം

ഈ സ്ഥലം ഫോറസ്റ്റ് ഏരിയ, ഡിജെയോടു കൂടിയ പ്രധാന ബാർ, സ്വകാര്യ ഫൈൻ-ഡൈനിംഗ് ഏരിയ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബാസ്റ്റിൻ ഉടൻ തന്നെ ഹൈദരാബാദിലും ഗോവയിലും പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കും. 

Also Read: വിധവയുടെ ജീവിതം ഒട്ടും എളുപ്പമല്ല, അറിയാവുന്നവർ തന്നെയാണ് ദ്രോഹിച്ചിട്ടുള്ളത്: ഇന്ദുലേഖ

റസ്റ്റോറന്റിൽ വിവിധതരം വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ലഭ്യമാണ്. സാധാരണ വിഭവങ്ങളുടെ വില 500 രൂപയ്ക്കും 1200 രൂപയ്ക്കും ഇടയിലാണ്. എന്നാൽ, ജാസ്മിൻ ഹെർബൽ ടീയ്ക്ക് 920 രൂപയും ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ചായയ്ക്ക് 360 രൂപയുമാണ് വില. ഈ ആഡംബര റസ്റ്റോറന്റിൽ മദ്യവും വിളമ്പുന്നുണ്ട്. ഒരു Dom Perignon Brut Rose (ഫ്രാൻസ്) ഷാംപെയ്ൻ കുപ്പിയുടെ വില 1,59,500 രൂപയാണ്. 

ബാസ്റ്റിനിൽ ഉയർന്ന വിലയിൽ ഗ്ലൂട്ടൻ ഫ്രീ ഓപ്ഷനുകളും ധാരാളമായി ലഭിക്കും.  ചില്ലി ഗാർലിക് നൂഡിൽസ് പോലുള്ള സാധാരണ വിഭവങ്ങൾക്ക് 675 രൂപയും, ചിക്കൻ ബുറിറ്റോക്ക് 900 രൂപയുമാണ് വില. ബുരാറ്റ സാലഡിന് 1050 രൂപയും, അവോക്കാഡോ ടോസ്റ്റിന് 800 രൂപയുമാണ്. പരമ്പരാഗത ഭക്ഷണങ്ങൾക്ക് പുറമെ, മത്സ്യം, ചെമ്മീൻ, ലോബ്സ്റ്റർ, ഞണ്ട് തുടങ്ങി നിരവധി സീ-ഫുഡ് വിഭവങ്ങൾക്കും ഈ റസ്റ്റോറന്റ് പ്രശസ്തമാണ്.

Shilpa Shetty Bastian restaurant 1

ശിൽപയുടെ ബാസ്റ്റിനെക്കുറിച്ച് മോജോ സ്റ്റോറിയിൽ സംസാരിക്കവെ, ശോഭ ഡേ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: "മുംബൈയിലെ പണത്തിന്റെ ഒഴുക്ക് അത്ഭുതപ്പെടുത്തുന്നതാണ്. മുംബൈയിലെ ഒരു റസ്റ്റോറന്റിന് മാത്രം ഒരു രാത്രിയിലെ വിറ്റുവരവ് 2-3 കോടി രൂപയാണ്. തിരക്ക് കുറഞ്ഞ രാത്രികളിൽ വിറ്റുവരവ് 2 കോടിയും വാരാന്ത്യങ്ങളിൽ 3 കോടിയുമാണ്. ഈ കണക്കുകൾ കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാൻ നേരിട്ട് പോയി കണ്ടു. അത് 'ബാസ്റ്റിൻ അറ്റ് ദി ടോപ്പ്' ആണ്. 21,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലമാണ്, അതൊരു​ ഫാന്റസി പോലുള്ള സ്ഥലമാണ്. നിങ്ങൾ അതിനകത്തേക്ക് കയറിയാൽ,  'ഞാൻ എവിടെയാണ്' എന്ന് അത്ഭുതപ്പെടും. നിങ്ങൾക്ക് നഗരത്തിന്റെ 360° കാഴ്ച ലഭിക്കും അവിടുന്ന്."

Also Read: ഒന്നും രണ്ടുമല്ല, കുറച്ചത് 20 കിലോ; ഈ ട്രാൻസ്ഫോർമേഷൻ കണ്ടാൽ കിളി പോവും

ഒരു രാത്രിയിൽ 1,400 പേർക്കാണ് ഇവിടെ ഭക്ഷണം വിളമ്പുന്നതെന്നും ശോഭ കൂട്ടിച്ചേർത്തു.  "അവർ 700 പേർക്ക് വീതം രണ്ട് സീറ്റിംഗുകൾ നടത്തുന്നു, ഒറ്റരാത്രി കൊണ്ട് 1,400 പേരെ ഉൾക്കൊള്ളുന്നു. മുംബൈയിലെ പഴയ മഹാരാഷ്ട്രൻ കൺസർവേറ്റീവ് മേഖലയുടെ ഹൃദയഭാഗമായ ദാദറിൽ, ആളുകൾ റോഡിൽ താഴെ കാത്തിരിക്കുന്ന വെയിറ്റിംഗ് ലിസ്റ്റ് അവർക്കുണ്ട്. ലാംബോർഗിനിയും ആസ്റ്റൺ മാർട്ടിനുമായി ആളുകൾ അവിടേക്ക് വരുന്നു. ആരാണിവരെന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ല," അവർ പറഞ്ഞു.

Also Read: അമ്മയുടെ പിറന്നാളിന് പാവക്കുട്ടിയെ പോലെ അണിഞ്ഞൊരുങ്ങി അറിൻ; ചിത്രങ്ങൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: