/indian-express-malayalam/media/media_files/2025/10/28/mahhi-vij-jay-bhanushali-fi-2025-10-28-15-54-15.jpg)
/indian-express-malayalam/media/media_files/2025/10/28/mahhi-vij-jay-bhanushali-9-2025-10-28-15-54-26.jpg)
മമ്മൂട്ടി നായകനായ 'അപരിചിതൻ' എന്ന ചിത്രത്തിലെ ഗ്രാമീണ പെൺകൊടിയായി എത്തിയ മാഹി വിജിനെ അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാനാവില്ല. വെള്ളാരംകണ്ണുള്ള ആ സുന്ദരിയുടെ കഥാപാത്രം അത്രേയേറെ ശ്രദ്ധ നേടിയിരുന്നു. 'കുയിൽപ്പാട്ടിൽ ഊഞ്ഞാലാടാം...,' എന്ന പാട്ടുസീനിലും നിറഞ്ഞു നിന്നത് മാഹിയായിരുന്നു.
/indian-express-malayalam/media/media_files/2025/10/28/mahhi-vij-jay-bhanushali-8-2025-10-28-15-54-46.jpg)
14 വർഷത്തെ ദാമ്പത്യത്തിനു ശേഷം മാഹിയും ഭർത്താവ് ജയ് ഭാനുശാലിയും വേർപിരിയുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇരുവരും സോഷ്യൽ മീഡിയയിൽ നിന്ന് ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/10/28/mahhi-vij-jay-bhanushali-7-2025-10-28-15-54-46.jpg)
ഇരുവരും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ നിന്ന് പരസ്പരം ഉള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെയാണ് വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമായത്. ഇരുവരും ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി വിവാഹമോചന രേഖകളിൽ ഒപ്പിട്ടു എന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/2025/10/28/mahhi-vij-jay-bhanushali-6-2025-10-28-15-54-46.jpg)
"പരിഹരിക്കാൻ ഏറെ ശ്രമിച്ചു, പക്ഷേ ഒന്നും മാറിയില്ല. വേർപിരിയൽ സംഭവിച്ചിട്ട് കാലങ്ങളായി. കുറച്ച് മാസങ്ങൾക്ക് മുമ്പ് അവർ വിവാഹമോചനത്തിന് അപേക്ഷ നൽകി. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ രേഖകളിൽ ഒപ്പിട്ട് അന്തിമമാക്കി, കുട്ടികളുടെ കസ്റ്റഡിയെക്കുറിച്ചും തീരുമാനിച്ചു."
/indian-express-malayalam/media/media_files/2025/10/28/mahhi-vij-jay-bhanushali-5-2025-10-28-15-54-46.jpg)
മാഹിക്ക് ഭർത്താവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. "ഒന്നിച്ചുള്ള വ്ളോഗുകൾക്ക് പേരുകേട്ട ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിർത്തി. 2024 ജൂണിലായിരുന്നു ഇരുവരും ചേർന്ന് പങ്കുവെച്ച അവസാനത്തെ കുടുംബ പോസ്റ്റ്," താരങ്ങളോട് അടുത്ത സ്രോതസ്സ് പറയുന്നു. ഈ വർഷം ഓഗസ്റ്റിൽ മകളുടെ ജന്മദിനാഘോഷത്തിനാണ് ഇരുവരെയും അവസാനമായി ഒരുമിച്ച് കണ്ടത്.
/indian-express-malayalam/media/media_files/2025/10/28/mahhi-vij-jay-bhanushali-4-2025-10-28-15-54-46.jpg)
സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും സീരിയലുകളിൽ സജീവമാണ് മാഹി.
/indian-express-malayalam/media/media_files/2025/10/28/mahhi-vij-jay-bhanushali-3-2025-10-28-15-54-46.jpg)
ഡൽഹിയിൽ ജനിച്ചു വളർന്ന മാഹി വിജ് മോഡലിംഗ് രംഗത്തുനിന്നുമാണ് അഭിനയത്തിലേക്ക് എത്തുന്നത്.
/indian-express-malayalam/media/media_files/2025/10/28/mahhi-vij-jay-bhanushali-2-2025-10-28-15-54-46.jpg)
ഹിന്ദി സിനിമ, സീരിയൽ രംഗത്ത് ശ്രദ്ധ നേടിയ മാഹിയുടെ ആദ്യമലയാളചിത്രമായിരുന്നു അപരിചിതൻ.
/indian-express-malayalam/media/media_files/2025/10/28/mahhi-vij-jay-bhanushali-1-2025-10-28-15-54-46.jpg)
ടെലിവിഷൻ അവതാരകനും നടനുമാണ് ഭർത്താവ് ജയ് ഭാനുശാലി. നാച്ച് ബാലിയേ എന്ന റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിൽ മാഹിയും ഭർത്താവ് ജയ് ഭാനുശാലിയും വിജയികളായിരുന്നു.
/indian-express-malayalam/media/media_files/2025/10/28/mahhi-vij-jay-bhanushali-2025-10-28-15-54-46.jpg)
2010ലാണ് ഇരുവരും വിവാഹിതരാവുന്നത്. രാജ്വീർ, ഖുശീ, താര എന്നിങ്ങനെ മൂന്നുമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. രാജ്വീറിനെയും ഖുശിയേയും ഈ ദമ്പതികൾ ദത്തെടുത്തതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us