/indian-express-malayalam/media/media_files/2025/10/28/kalabhavan-navas-rahna-2025-10-28-15-14-12.jpg)
നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിൽ നിന്ന് ഭാര്യ രഹ്നയ്ക്കും കുടുംബത്തിനും ഇനിയും മുക്തി നേടാനായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു 51 വയസ്സുകാരനായ നവാസ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
പ്രണയിച്ച് വിവാഹിതരായവരാണ് നവാസും രഹനയും. അവരുടെ ഇരുപത്തിമൂന്നാം വിവാഹവാർഷിക ദിനത്തിൽ മക്കൾ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാപ്പയില്ലാത്ത ആദ്യത്തെ വാർഷികമാണിത്. നവാസിന്റെ വിയോഗത്തിൽ നിന്ന് രഹന ഇപ്പോഴും മോചിതയായിട്ടില്ലെന്ന് മക്കൾ പറയുന്നു.
Also Read: വിധവയുടെ ജീവിതം ഒട്ടും എളുപ്പമല്ല, അറിയാവുന്നവർ തന്നെയാണ് ദ്രോഹിച്ചിട്ടുള്ളത്: ഇന്ദുലേഖ
ഓരോ വിവാഹവാർഷികത്തിനും ഉപ്പയും ഉമ്മയും ഒന്നിച്ച് വൃക്ഷത്തൈകൾ നടുന്നത് പതിവായിരുന്നു. അങ്ങനെ അവർ നട്ട ഫലവൃക്ഷത്തൈകൾ നിറഞ്ഞ ഒരു ഉദ്യാനമാണ് തങ്ങളുടെ വീടിന് ചുറ്റുമുള്ളതെന്നും മക്കൾ ഓർക്കുന്നു.
മക്കളുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
പ്രിയപ്പെട്ടവരെ,
ഉമ്മിച്ചിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് വാപ്പിച്ചിയാണ് പാടി കൊടുത്തത്, വാപ്പിച്ചി തന്നെ എഡിറ്റ് ചെയ്ത വീഡിയോയാണ് ഇത്. ഇന്ന് ഒക്ടോബർ 27, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും വിവാഹ വാർഷികമാണ്.
ഇന്നത്തെ ദിവസം രാവിലെ അവർ രണ്ടുപേരും ചേർന്ന് ഫ്രൂട്ട്‌സിന്റെ തൈകൾ നടാറുണ്ടായിരുന്നു. അങ്ങനെ നട്ട തൈകളാണ് ഇവിടെ കായ്ച്ചു നിൽക്കുന്ന ഓരോ മരങ്ങളും.
വാപ്പിച്ചിയുടെ വേർപാടിന്റെ ഈ അവസ്ഥയിൽ ഉമ്മിച്ചിക്ക് അവരുടെ ചെടികളെ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, വാപ്പിച്ചിയെ മനസ്സിൽ ചേർത്തുപിടിച്ച് ഈ വാർഷിക ദിനത്തിലും ഉമ്മിച്ചി ഒരു ഫലവൃക്ഷത്തൈ നട്ടു.
Also Read: ഐവിഎഫ് ഡോക്ടറെ കണ്ടെത്താൻ സഹായിച്ചു, ജ്വാലയെ ഗർഭകാലത്ത് പരിചരിച്ചു; ആമിർ ഖാനെ കുറിച്ച് വിഷ്ണു വിശാൽ
ലോകത്തിൽ മറ്റാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല. അവരുടെ പ്രണയം ഞങ്ങൾ ഇപ്പോഴും കൗതുകത്തോടെയാണ് നോക്കി നിൽക്കുന്നത്.
വാപ്പിച്ചി ജോലിക്ക് പോയാൽ ഉമ്മിച്ചി ചിരിക്കില്ല, ടിവി കാണില്ല. ബെസ്റ്റ് ഫ്രണ്ട്‌സ് ഗ്രൂപ്പിലോ, ഫാമിലി ഗ്രൂപ്പിലോ, ഒരു സോഷ്യൽ മീഡിയയിലും സജീവമല്ല. വാപ്പിച്ചിയില്ലാതെ ഒരു കല്യാണത്തിന് പോലും പോകാറില്ല. വാപ്പിച്ചിയായിരുന്നു ഉമ്മിച്ചിയുടെ ലോകവും ബെസ്റ്റ് ഫ്രണ്ടും.
വാപ്പിച്ചി വർക്ക് കഴിഞ്ഞ് തിരിച്ചെത്തും വരെ ഉമ്മിച്ചി പ്രാർത്ഥനയിലായിരിക്കും. വാപ്പിച്ചി തിരിച്ചെത്തിയാലാണ് ആ മുഖം ഒന്ന് തെളിയുന്നത്. അദ്ദേഹം വന്നാൽ ഔട്ടിങ്ങിന് പോവാൻ പോലും ഉമ്മിച്ചിക്കിഷ്ടമല്ല. വാപ്പിച്ചിയുമായി വീട്ടിൽത്തന്നെ സമയം ചെലവഴിക്കാനാണ് ഏറ്റവും ഇഷ്ടം.
Also Read: അമ്മയുടെ പിറന്നാളിന് പാവക്കുട്ടിയെ പോലെ അണിഞ്ഞൊരുങ്ങി അറിൻ; ചിത്രങ്ങൾ
അവർ രണ്ടുപേർക്കും എത്രനാൾ ഒരുമിച്ചിരുന്നാലും ബോറടിക്കാറില്ല. "ഉമ്മിച്ചിക്ക് ഒരു ആഗ്രഹവുമില്ലാത്ത ആളാണെന്ന് വാപ്പിച്ചി എപ്പോഴും പറയുമായിരുന്നു."
വാപ്പിച്ചിയും, അടുക്കളയും, ഞങ്ങളുമായിരുന്നു ഉമ്മിച്ചിയുടെ ലോകം. ഈ ഭൂമിയിൽ മറ്റെന്ത് നഷ്ടപ്പെട്ടാലും ഉമ്മിച്ചി പിടിച്ചു നിൽക്കുമായിരുന്നു, പക്ഷേ ഇത് ഉമ്മിച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു.
"ഇപ്പോൾ പടച്ചവൻ വാപ്പിച്ചിക്ക് അവിടെ എന്താണോ കൊടുക്കുന്നത് അതുതന്നെ ഉമ്മിച്ചിക്കും ഇവിടെ തന്നാൽ മതി" എന്നാണ് ഉമ്മിച്ചിയുടെ പ്രാർത്ഥന.
ഇത്രയും നേരത്തെ പിരിയേണ്ടവരായിരുന്നില്ല അവർ രണ്ടുപേരും. ഒരുപാട് സ്നേഹിച്ചതിനാലാവാം പടച്ചവൻ രണ്ടുപേരെയും രണ്ടിടത്താക്കിയത്. മരണംകൊണ്ടും അവരെ വേർപിരിക്കാനാവില്ല.
അവർ ഇപ്പോഴും കാത്തിരിപ്പിലാണ്. പരീക്ഷണങ്ങൾക്കൊടുവിൽ, സുബർഗ്ഗത്തിൽ (സ്വർഗ്ഗത്തിൽ) ഇവിടെയുള്ളത് പോലെ തന്നെ ഏറ്റവും നല്ല ഇണകളായി ജീവിക്കാൻ വാപ്പിച്ചിക്കും ഉമ്മിച്ചിക്കും പടച്ചവൻ തൗഫീഖ് (അനുഗ്രഹം) നൽകുമാറാകട്ടെ, ആമീൻ.
Also Read: ഫിഗറിൽ മലൈകയോട് മുട്ടാൻ ആരുണ്ട്!; 50-ാം പിറന്നാളാഘോഷ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us