/indian-express-malayalam/media/media_files/2025/10/27/malaika-arora-birthday-pics-2025-10-27-15-15-15.jpg)
/indian-express-malayalam/media/media_files/2025/10/27/malaika-arora-6-2025-10-27-15-15-06.jpg)
പ്രായം 50 ആയെങ്കിലും ഇന്നും ബി-ടൗണിലെ ഏറ്റവും ഫിറ്റ് താരങ്ങളിലൊരാളാണ് മലൈക അറോറ. പ്രായത്തെ വെല്ലുന്ന ഈ രൂപമാണ് മറ്റ് ബോളിവുഡ് താരങ്ങളിൽ നിന്ന് മലൈകയെ വേറിട്ടു നിർത്തുന്നത്. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത മലൈക, യോഗയും വ്യായാമവും ഡയറ്റും ദിനചര്യയുടെ ഭാഗമായി മുറുകെ പിടിക്കുന്നു. ഫിറ്റ്നസ്സ് കാര്യങ്ങളിലെ ഈ കണിശത താരത്തിന്റെ രൂപത്തിലും പ്രതിഫലിച്ചു കാണാം. മലൈക അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്.
/indian-express-malayalam/media/media_files/2025/10/27/malaika-arora-9-2025-10-27-15-15-34.jpg)
പ്രായത്തെ തോൽപ്പിക്കുന്ന മലൈക അറോറയുടെ ശരീര സൗന്ദര്യത്തെക്കുറിച്ച് ആരാധകർക്ക് പറയാൻ ഒന്നേയുള്ളൂ. മണിച്ചിത്രത്താഴ് സിനിമയിൽ നാഗവല്ലിയുടെ ചിത്രം നോക്കി മോഹൻലാൽ പറഞ്ഞ ആ ഡയലോഗ് തന്നെ. 'ഈ പ്രായത്തിലും എന്നാ ഒരു സ്ട്രെക്ചറാ'.
/indian-express-malayalam/media/media_files/2025/10/27/malaika-arora-8-2025-10-27-15-15-34.jpg)
ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും മലൈക തയ്യാറല്ല. ശാരീരിക, മാനസികാരോഗ്യം നിലനിർത്തുന്നതിനായി ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നയാളാണ് മലൈക. കർശനമായ ഭക്ഷണക്രമങ്ങൾക്കൊപ്പം മിതമായ അളവിൽ ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നതാണ് മലൈകയുടെ രീതി.
/indian-express-malayalam/media/media_files/2025/10/27/malaika-arora-7-2025-10-27-15-15-34.jpg)
അടുത്തിടെ ഒരു ടിവി ഷോയിൽ അതിഥിയായെത്തിയപ്പോൾ തന്റെ ഫിറ്റ്നസ് ദിനചര്യയെക്കുറിച്ച് മലൈക പറയുകയുണ്ടായി. ''ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണെന്നു കരുതുന്ന ഒരു വ്യക്തിയാണ് ഞാൻ. വാട്ടർ തെറാപ്പിയാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. എല്ലാ ദിവസവും ഞാൻ ചെയ്യുന്ന ഒന്നാണിത്. ധ്യാനം, യോഗ, ശരിയായ ഭക്ഷണം എന്നിവയും എന്റെ ഫിറ്റ്നസ് ദിനചര്യയിൽ ഉൾപ്പെടുന്നു. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങാണ് ഞാൻ പിന്തുടരുന്നത്,'' മലൈക പറഞ്ഞു.
/indian-express-malayalam/media/media_files/2025/10/27/malaika-arora-5-2025-10-27-15-15-34.jpg)
''നെയ്യ് കഴിച്ചാണ് ഞാൻ ദിവസം തുടങ്ങുന്നത്. സൂര്യാസ്തമയത്തിനുശേഷം ഞാൻ ഭക്ഷണം കഴിക്കാറില്ല. ഒരു ദിവസത്തിലെ എന്റെ അവസാന ഭക്ഷണം വൈകുന്നേരം 7 മണിക്കാണ്. പിന്നെ ഞാൻ ഭക്ഷണം കഴിക്കുന്നില്ല. അതിനുശേഷം അടുത്ത ദിവസം വരെ ഒന്നും കഴിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. രാവിലെ നേരത്തെ എഴുന്നേൽക്കും, പക്ഷേ ഒന്നും കഴിക്കില്ല. നെയ്യ് കഴിച്ചാണ് ഞാൻ ഉപവാസം അവസാനിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 നാണ് എന്റെ ആദ്യത്തെ ഭക്ഷണം കഴിക്കുന്നത്. അതാണ് എന്റെ പ്രധാന ഭക്ഷണം. ആ സമയത്ത് ഞാൻ എല്ലാം കഴിക്കുന്നു. ചോറ്, റൊട്ടി, സബ്സി തുടങ്ങി എല്ലാം ഞാൻ കഴിക്കുന്നു,'' മലൈക വ്യക്തമാക്കി.
/indian-express-malayalam/media/media_files/2025/10/27/malaika-arora-4-2025-10-27-15-15-34.jpg)
'ദിൽ സേ' സിനിമയിലെ ഷാരൂഖ് ഖാനൊപ്പമുള്ള 'ഛയ്യ ഛയ്യ' എന്ന ഗാനരംഗത്തിലൂടെയാണ് മലൈക ബി-ടൗൺ ആരാധകരുടെ മനസിൽ ഇടം നേടിയത്.
/indian-express-malayalam/media/media_files/2025/10/27/malaika-arora-3-2025-10-27-15-15-34.jpg)
ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനായിരുന്നു മലൈകയുടെ ആദ്യ ഭർത്താവ്. 1998-ൽ വിവാഹിതരായ ഇരുവരും 2017-ൽ വേർപിരിഞ്ഞു. ഇവർക്ക് അർഹാൻ ഖാൻ എന്നൊരു മകനുണ്ട്.
/indian-express-malayalam/media/media_files/2025/10/27/malaika-arora-2-2025-10-27-15-15-34.jpg)
പിന്നീട് നടൻ അർജുൻ കപൂറുമായി മലൈക പ്രണയത്തിലായിരുന്നു. എന്നാൽ, വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും പിരിഞ്ഞു.
/indian-express-malayalam/media/media_files/2025/10/27/malaika-arora-1-2025-10-27-15-15-34.jpg)
വേർപിരിഞ്ഞെങ്കിലും അർജുനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട് മലൈക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us