/indian-express-malayalam/media/media_files/2025/10/28/aamir-khan-vishnu-vishal-jwala-gutta-fi-2025-10-28-12-34-03.jpg)
/indian-express-malayalam/media/media_files/2025/10/28/aamir-khan-vishnu-vishal-jwala-gutta-7-2025-10-28-12-34-25.jpg)
തമിഴ് നടൻ വിഷ്ണു വിശാലിനും ഭാര്യയും ബാഡ്മിന്റൺ താരവുമായ ജ്വാല ഗുട്ടയ്ക്കും ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിൽ തുണയായി നിന്നത് സൂപ്പർ സ്റ്റാർ ആമിർ ഖാൻ ആയിരുന്നു. ഇവരുടെ നവജാത ശിശുവിന് മീര എന്ന മനോഹരമായ പേര് നൽകിയതും ആമിർ ഖാൻ തന്നെ.
/indian-express-malayalam/media/media_files/2025/10/28/aamir-khan-vishnu-vishal-jwala-gutta-6-2025-10-28-12-34-25.jpg)
ആമിറുമായുള്ള തൻ്റെ ആഴമേറിയ സൗഹൃദത്തെക്കുറിച്ചും, മകൾക്ക് പേരിടാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തതിൻ്റെ കാരണങ്ങളെക്കുറിച്ചും വിഷ്ണു വിശാൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
/indian-express-malayalam/media/media_files/2025/10/28/aamir-khan-vishnu-vishal-jwala-gutta-5-2025-10-28-12-34-25.jpg)
2023-ൽ ആമിർ ഖാന്റെ അമ്മ സീനത്ത് ഹുസൈൻ ചെന്നൈയിൽ ചികിത്സ തേടേണ്ടി വന്നപ്പോഴാണ് വിഷ്ണുവും ആമിറും തമ്മിൽ ബന്ധപ്പെടുന്നത്. അന്ന്, സിനിമയുടെ പ്രൊഡക്ഷൻ ജോലികളിലായിരുന്ന ആമിറിൻ്റെ ടീമിന് 2-3 മാസത്തേക്ക് താമസിക്കാൻ ഹോട്ടലിന് പകരം ഒരു ഹോംസ്റ്റേ കണ്ടെത്താൻ വിഷ്ണു സഹായിച്ചു.
/indian-express-malayalam/media/media_files/2025/10/28/aamir-khan-vishnu-vishal-jwala-gutta-4-2025-10-28-12-34-25.jpg)
"ഞാൻ അവർക്ക് താമസിക്കാൻ വില്ലകൾ ഏർപ്പാടാക്കി കൊടുത്തു, അവിടെ നിന്നാണ് ഞങ്ങൾ സുഹൃത്തുക്കളായത്," വിഷ്ണു പറഞ്ഞു.
/indian-express-malayalam/media/media_files/2025/10/28/aamir-khan-vishnu-vishal-jwala-gutta-3-2025-10-28-12-34-25.jpg)
കുട്ടികളില്ലാത്തതിൻ്റെ വിഷമത്തിൽ ഒരു കുട്ടിയെ ദത്തെടുക്കാൻ പോലും ആലോചിച്ചു നിന്ന ഘട്ടത്തിലാണ് ആമിർ ഖാൻ ഇവർക്ക് രക്ഷകനായെത്തിയത്. ആമിർ ഉടൻ തന്നെ മുംബൈയിലെ ഒരു പ്രഗത്ഭനായ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റിനെ വിഷ്ണുവിനും ജ്വാലയ്ക്കുമായി നിർദ്ദേശിച്ചു.
/indian-express-malayalam/media/media_files/2025/10/28/aamir-khan-vishnu-vishal-jwala-gutta-2-2025-10-28-12-34-25.jpg)
"ജ്വാലയുടെ ഐവിഎഫ് ചികിത്സക്കായി മുംബൈയിൽ ഒരു നല്ല ഡോക്ടറെ കണ്ടെത്താൻ അദ്ദേഹം ഞങ്ങളെ സഹായിച്ചു. അവൾ ഗർഭിണിയായപ്പോൾ ഞങ്ങൾ വികാരാധീനരായി, കാരണം അവൾ ഏതാണ്ട് പ്രതീക്ഷ ഉപേക്ഷിച്ചിരുന്നു... അദ്ദേഹം ഞങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷം തിരികെ കൊണ്ടുവന്നു," വിഷ്ണു പറഞ്ഞു.
/indian-express-malayalam/media/media_files/2025/10/28/aamir-khan-vishnu-vishal-jwala-gutta-1-2025-10-28-12-34-25.jpg)
ചികിത്സയുമായി ബന്ധപ്പെട്ട് ജ്വാല ഗർഭകാലത്ത് ഏകദേശം 10 മാസത്തോളം ആമിർ ഖാൻ്റെ മുംബൈയിലെ വീട്ടിലാണ് താമസിച്ചത്. ആമിറിൻ്റെ അമ്മയും സഹോദരിയും ചേർന്ന് ജ്വാലയെ സ്വന്തം കുടുംബാംഗത്തെപ്പോലെ പരിചരിച്ചു. "ഏകദേശം പത്ത് മാസത്തോളം ജ്വാല മുംബൈയിൽ ആമിറിൻ്റെ കുടുംബത്തോടൊപ്പമായിരുന്നു, അദ്ദേഹത്തിൻ്റെ അമ്മയും സഹോദരിയും അവളെ പരിചരിച്ചു. അവർ അവളെ വളരെ നന്നായി നോക്കി. അദ്ദേഹം ഞങ്ങളെ സ്വന്തം കുടുംബത്തെപ്പോലെയാണ് കണ്ടത്." വിഷ്ണു കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/2025/10/28/aamir-khan-vishnu-vishal-jwala-gutta-2025-10-28-12-34-25.jpg)
തങ്ങളുടെ മാതാപിതാക്കളാകാനുള്ള സ്വപ്നത്തിന് താങ്ങും തണലുമായി നിന്ന ആമിറിനോടുള്ള അളവറ്റ നന്ദി കാരണമാണ്, കുഞ്ഞിന് പേരിടാൻ വിഷ്ണുവും ജ്വാലയും അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. വിഷ്ണു, ആമിറിനെ തനിക്ക് "ദൈവം തന്ന ഏറ്റവും വലിയ സമ്മാനം" എന്നാണ് വിശേഷിപ്പിച്ചത്.
/indian-express-malayalam/media/media_files/2025/10/28/aamir-khan-vishnu-vishal-jwala-gutta-8-2025-10-28-12-34-25.jpg)
"ജ്വാല ഗർഭിണിയായപ്പോൾ ഞാൻ ആമിറിനോട് പറഞ്ഞു, ഞങ്ങളുടെ കുഞ്ഞിന് പേരിടേണ്ടത് നിങ്ങളായിരിക്കണം, കാരണം ഞങ്ങൾക്ക് പ്രത്യാശ നൽകിയത് നിങ്ങളാണ്."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us