scorecardresearch

അമ്മയുടെ പിറന്നാളിന് പാവക്കുട്ടിയെ പോലെ അണിഞ്ഞൊരുങ്ങി അറിൻ; ചിത്രങ്ങൾ

അച്ഛന്റെ ചെവിയിൽ രഹസ്യം പറയുന്ന കുഞ്ഞു അറിന്റെ ചിത്രവും അസിൻ പങ്കുവച്ചിട്ടുണ്ട്. "അവളുടെ വിശ്വസ്ത സഹായിയുമായി ചേർന്ന് കുട്ടി സർപ്രൈസുകൾ ആസൂത്രണം ചെയ്യുന്നു." 

അച്ഛന്റെ ചെവിയിൽ രഹസ്യം പറയുന്ന കുഞ്ഞു അറിന്റെ ചിത്രവും അസിൻ പങ്കുവച്ചിട്ടുണ്ട്. "അവളുടെ വിശ്വസ്ത സഹായിയുമായി ചേർന്ന് കുട്ടി സർപ്രൈസുകൾ ആസൂത്രണം ചെയ്യുന്നു." 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Asin Daughter Arin fi

സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത്, കുടുംബത്തിനൊപ്പം സന്തോഷം കണ്ടെത്തുകയാണ് തെന്നിന്ത്യയുടെ പ്രിയ നടി അസിൻ. സോഷ്യൽ മീഡിയിൽ പൊതുവേ ആക്ടീവ് അല്ലെങ്കിലും, മകൾ അറിന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Advertisment

കഴിഞ്ഞ ദിവസമായിരുന്നു അസിന്റെ പിറന്നാൾ. അമ്മയുടെ പിറന്നാൾ ആഘോഷമാക്കുന്ന കുഞ്ഞു അറിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

Also Read: "അച്ഛനും മോനും കൂടെ തിയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ;" മോഹൻലാലിന്റെ ചിത്രത്തിൽ കമന്റുമായി ആരാധകർ

അച്ഛന്റെ ചെവിയിൽ രഹസ്യം പറയുന്ന കുഞ്ഞു അറിന്റെ ചിത്രവും അസിൻ പങ്കുവച്ചിട്ടുണ്ട്. "അവളുടെ വിശ്വസ്ത സഹായിയുമായി ചേർന്ന് കുട്ടി സർപ്രൈസുകൾ ആസൂത്രണം ചെയ്യുന്നു." 

Advertisment

Also Read: സ്റ്റൈലിഷ് ലുക്കിൽ അച്ഛനും മീനൂട്ടിയും; ഇത് കലക്കിയെന്ന് ആരാധകർ

Asin Daughter Arin 1

2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

Also Read: പുരുഷൻ ഗ്യാസ് കുറ്റിയെടുത്തു പൊക്കുന്നതുപോലെ സ്ത്രീ ചെയ്യുന്നതല്ല തുല്യത: മീനാക്ഷി അനൂപ്

സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽനിന്നും അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.

തെലുങ്കിൽനിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിൻ പോയി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

Also Read: 'അവള്‍ ഇപ്പോഴും ആ തമാശക്കാരി പൊടി തന്നെ'; ഉർവശിയെ ചുംബിക്കുന്ന ചിത്രവുമായി ശോഭന

Asin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: