scorecardresearch

'അവള്‍ ഇപ്പോഴും ആ തമാശക്കാരി പൊടി തന്നെ'; ഉർവശിയെ ചുംബിക്കുന്ന ചിത്രവുമായി ശോഭന

വിമാനത്താവളത്തില്‍വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമാണ് ശോഭന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്

വിമാനത്താവളത്തില്‍വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമാണ് ശോഭന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
shobana urvashi

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളം സിനിമയിലെ പകരക്കാരില്ലാത്ത നായികമാരാണ് ശോഭനയും ഉർവശിയും. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനേകം കഥാപാത്രങ്ങൾ സമ്മാനിച്ച പ്രിയ നായികമാരുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. 

Advertisment

കൊച്ചി വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഇരുവരുടെ ചിത്രം ശോഭനയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഉർവശിയുടെ കവിളിൽ ചുംബിക്കുന്ന ശോഭനയുടെ ചിത്രമാണിത്. മലയാളികളുടെ എവർഗ്രീൻ നായികമാരെ ഏറെക്കാലത്തിനുശേഷം ഒരുമിച്ച് കാണാനായതിന്റെ കൗതുകത്തിലാണ് ആരാധകർ.

Also Read: കുടുംബദേവതയുടെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്ത് അജിത്ത്

"കൊച്ചിയിലേക്ക് ഇത്രയധികം വിമാനയാത്രകൾ നടത്തിയിട്ടുള്ളതെങ്കിലും ഇതുവരെ ഉർവശി ജിയെ കാണാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അവൾ ഇപ്പോഴും എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ 'പൊടി' തന്നെയാണ്. ഫോൺ നമ്പർ സേവ് ചെയ്യാൻ ഞങ്ങൾ പരസ്പരം മൊബൈലുകൾ തിരയുകയായിരുന്നു. ഇതൊരു വൈകാരിക നിമിഷമായിരുന്നെന്ന് പ്രതീക്ഷിക്കുന്ന. അവള്‍ ആരെയും അതിശയിപ്പിക്കുന്ന നടിയാണ്," എന്നു കുറിച്ചുകൊണ്ടായിരുന്നു ശോഭന പോസ്റ്റ് പങ്കുവച്ചത്.

Also Read: ലോക ഒടിടിയിലേക്ക്, ഒടുവിൽ റിലീസ് തീയതി അനൗൺസ് ചെയ്ത് ഹോട്ട്സ്റ്റാർ

Advertisment

നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുമായെത്തുന്നത്. ഇരുവരെയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷം പലരും കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നുണ്ട്. "രണ്ടു പേരെയും സിനിമയിൽ മാത്രമേ ഒരുമിച്ചു കണ്ടിട്ടുള്ളു. സിനിമ കണ്ടു തുടങ്ങിയ അന്ന് മുതൽ രണ്ടു നായികമാരോടാണ് ഏറ്റവും അധികം ഇഷ്ട്ടം തോന്നിയിട്ടുള്ളത്. അവർ രണ്ടു പേരും ഒരുമിച്ചു നിൽക്കുന്ന ഈ ചിത്രം മലയാള സിനിമയുടെ വലിയൊരു കാലഘട്ടത്തെ അടയാളപെടുത്തുന്നു", "രണ്ടു പ്രിയപ്പെട്ട നായികമാർ ഒറ്റ ഫ്രേമിൽ", "ഒരുപാട് കാണാൻ ആഗ്രഹിച്ച ഫോട്ടോ", എന്നിങ്ങനെയാണ് കമന്റുകളിൽ ചിലത്.

Read More: വിഷാദം മറികടക്കാനാണ് ഞാൻ അഭിനയിക്കുന്നത്:  ഷാരൂഖ് ഖാന്‍

shobhana Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: