scorecardresearch

"അച്ഛനും മോനും കൂടെ തിയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ;" മോഹൻലാലിന്റെ ചിത്രത്തിൽ കമന്റുമായി ആരാധകർ

'ഡീയസ് ഈറെ'യുടെ കളർ ടോണിൽ, ചുവപ്പും കറുപ്പും ഷെയ്‌ഡിലുള്ള ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു

'ഡീയസ് ഈറെ'യുടെ കളർ ടോണിൽ, ചുവപ്പും കറുപ്പും ഷെയ്‌ഡിലുള്ള ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dies Irae Mohanlal Pranav

ചിത്രം: ഫേസ്ബുക്ക്

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡീയസ് ഈറേ'. ചിത്രം റിലീസിനു തയ്യാറെടുക്കതിനിടെ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ചുവപ്പും കറുപ്പും ഷെയ്‌ഡിലുള്ള ചിത്രമാണ് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ചത്.

Advertisment

ഡീയസ് ഈറെയുടെ അതേ കളർ ടോണിലുള്ള ഈ ചിത്രം, മോഹൻലാലും ചിത്രത്തിലുണ്ടാകുമോ എന്ന ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിൽ മോഹൻലാലിന്റെ കാമിയോ റോൾ ഉണ്ടാകുമെന്ന് കമന്റുമായെത്തുന്നത്.

Also Read: 'ആ ദിവസം മരിച്ചവരെല്ലാം ഉണർത്തപ്പെടുന്നു'; ഭയത്തിന്റെ ലോകത്ത് എത്തിക്കാൻ പ്രണവിന്റെ 'ഡീയസ് ഈറേ'; ട്രെയിലർ

"അപ്പോൾ അച്ചനും മോനും കൂടെ ഒരുമിച്ച് തീയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ" എന്നാണ് പോസ്റ്റിൽ ഒരു ആരാധകൻ കമന്റു ചെയ്തത്. പ്രണവിന്റെ ചിത്രത്തിന്റെ പ്രൊമോഷനായി പങ്കുവച്ച ചിത്രമാണിതെന്നും കമന്റുകളുണ്ട്. അതേസമയം, ഇക്കാര്യത്തിൽ ചിത്രത്തിന്റെ നിർമാതാക്കളുടെ ഭാഗത്തുനിന്ന് പ്രതികരണം വന്നിട്ടില്ല. 

Advertisment

Also Read: അല്ല മോനെ! ഇത് ഞാൻ അല്ലേ? വൈറലായി 'ലാൽ പാറ'

ഭ്രമയുഗത്തിൻ്റെ വിജയത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിന്റെ സംവിധായകനായ രാഹുൽ സദാശിവൻ തന്നെയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ ഐഎസ്സി, കലാസംവിധാനം ജ്യോതിഷ് ശങ്കർ, സംഗീത സംവിധാനം ക്രിസ്റ്റോ സേവ്യർ, എഡിറ്റങ് ഷാഫിഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനിങ് ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ് എം.ആർ രാജാകൃഷ്ണൻ എന്നിവർ നിർവഹിക്കുന്നു.

Read More: ഇത് എങ്ങനെ? വല്ല അദൃശ്യ ശക്തിയും ആണോ? പരം സുന്ദരി കണ്ട് അന്തംവിട്ട് മലയാളികൾ

Pranav Mohanlal Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: