/indian-express-malayalam/media/media_files/2025/10/24/param-sundhari-troll-video-2025-10-24-20-48-12.jpg)
Screengrab
പരം സുന്ദരി എന്ന സിനിമയിൽ കേരളത്തിൽ നിന്നുള്ള പെൺകുട്ടിയായി വരുന്ന ജാൻവി കപൂറിന്റെ മലയാളത്തിലെ സംഭാഷണങ്ങൾ ട്രോളുകളും വിമർശനങ്ങളും വാരിക്കൂട്ടിയിരുന്നു. മലയാളത്തിലെ സംഭാഷണം മാത്രമല്ല, സിനിമയിലെ പല രംഗങ്ങളും കണ്ട് ഒരു രക്ഷയുമില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ പറയുന്നത്.
നായകനായ സിദ്ധാർഥ് മൽഹോത്ര തെങ്ങിന് മുകളിലേക്ക് ചുറ്റിപ്പിടിച്ച് കയറി വന്ന് വീടിനുള്ളിലേക്ക് നോക്കുന്ന രംഗം കണ്ട് ഇത് എങ്ങനെ എന്നാണ് മലയാളികളുടെ ചോദ്യം. ഇങ്ങനെയൊക്കെ തെങ്ങിന് മുകളിൽ​ കയറാൻ പറ്റുമോ? അതും കാലൊക്കെ ഇങ്ങനെ എയറിൽ തൂക്കിയിട്ട്!
Also Read: രഞ്ജി പണിക്കർക്ക് സുരേഷ് ഗോപിയുടെ ശാപം കിട്ടിയതാണോ? മലയാളി മലയാളം സബ്ടൈറ്റിൽ ആഗ്രഹിച്ച സിനിമ
ആ തേങ്ങയൊന്ന് നോക്കണം, എന്താ തിളക്കം അല്ലേ...നായിക തെങ്ങിന് മുകളിൽ കയറി തേങ്ങ ഇടുന്നത് ചൂണ്ടിയും കമന്റുകൾ വരുന്നുണ്ട്. എവിടെയോ എന്തോ തകരാറ് പോലെ എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതാണല്ലേ രാമൻകുട്ടി എഴുതിയ ഇളംകാറ്റിൽ ആടുന്ന തേങ്ങാ കുലകൾ എന്നാണ് ചിലരുടെ ചോദ്യം.
Also Read: ഇത് എന്ത് വൈബ്? ആദ്യം കാണുമ്പോൾ സങ്കടം തോന്നും; പക്ഷേ...
ചെന്തെങ്ങിന്റെ കുലയാണെങ്കി ആടും എനിക്ക് അനുഭവംണ്ട് എന്ന പോഞ്ഞിക്കരയുടെ ഡയലോഗും കമന്റ് ബോക്സിൽ വരുന്നുണ്ട്. പരം സുന്ദരി എന്നല്ല, ഈ പരം വിഡ്ഡി എന്ന പേരായിരുന്നു ഈ സിനിമയ്ക്ക് ചേരുന്നത് എന്നാണ് പലരുടേയും അഭിപ്രായം.
Also Read: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ
ജാൻവി കപൂറിനൊപ്പം സിദ്ധാർഥ് മൽഹോത്രയും പ്രധാന വേഷത്തിലെത്തിയ റൊമാന്റിക് കോമഡി സിനിമയാണ് പരം സുന്ദരി. എഐ ആപ്പിലൂടെ തന്റെ പങ്കാളിയെ കണ്ടെത്താൻ ഇറങ്ങിത്തിരിച്ച ഉത്തരേന്ത്യൻ യുവാവിന്റേയും കേരളത്തിൽ നിന്നുള്ള പെൺകുട്ടിയുടേയും കഥയാണ് സിനിമ പറയുന്നത്.
Read More: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us