scorecardresearch

"ഓട്ടോ വരുന്നതുകണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ

Viral Video: കൂറ്റൻ പാറക്കല്ല് താങ്ങി നിർത്തുന്ന ആനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

Viral Video: കൂറ്റൻ പാറക്കല്ല് താങ്ങി നിർത്തുന്ന ആനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Elephant AI

എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം

Viral Video: എഐ വീഡിയോകളുടെ കാലമാണിത്. യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെയാണ് നിർമ്മിത ബുദ്ധി ഇന്ന് വീഡിയോകളും ചിത്രങ്ങളുമെല്ലാം സൃഷ്ടിക്കുന്നത്. ധാരാളം എഐ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ കൂറ്റൻ പാറക്കല്ല് താങ്ങി നിർത്തുന്ന ഒരു ആനയുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത്.

Advertisment

Also Read: 'അന്ന് ശങ്കരാടി പറഞ്ഞപ്പോൾ കോമഡിയായിരുന്നു, ഇന്ന് കണ്ണ് നനയിപ്പിച്ചു;' വൈറലായി അനിയത്തിപ്രാവിലെ ആ രംഗം

മല മുകളിൽനിന്ന് താഴേക്കു വീണ പാറക്കല്ല് റോഡിൽ പതിക്കുന്നതിനു മുൻപായി താങ്ങിനിർത്തുന്ന കൊമ്പൻ ആനയെയാണ് വീഡിയോയിൽ കാണുന്നത്. സമീപത്തായി റോഡിൽ വരിവരിയായി നിർത്തിയിട്ടിരിക്കുന്ന നിരവധി വാഹനങ്ങളും കൂടിനിൽക്കുന്ന ആളുകളെയും എഐ നിർമ്മിത വീഡിയോയിൽ കാണാം.

Also Read: "ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല, നല്ല പത്രങ്ങൾ, എന്താ വില?" വൈറലായി അപ്പൂപ്പന്റെ സാഹസങ്ങൾ

ആരെയുമൊന്ന് അതിശയിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. രസകരമായ എഐ വീഡിയോകൾ പങ്കുവയ്ക്കാറുള്ള 'openmallu.ai' എന്ന അക്കൗണ്ടാണ് വീഡിയോയ്ക്കു പിന്നിൽ.

Also Read: ഇതിൽ ആരുടെ ജോലിയാണ് ഏറ്റവും ഇണങ്ങുന്നത്? കേരളത്തിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

ധാരാളം രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "ഓട്ടോ തട്ടി ആനയുടെ കാലിപ്പോ ഒടിഞ്ഞേനെ", "ഓട്ടോ ജസ്റ്റ്‌ ആനയോട് തട്ടി താങ്ക്സ് പറയ്യുന്നുണ്ട്", "ഓട്ടോ വരുന്നത് കണ്ട് കാൽ മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ" എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകളിൽ ചിലത്.

Read More: തൊണ്ണൂറുകളിലെ 'ലോക'; ആരാവും ചാത്തൻ? ചന്ദ്രയുടെ റോളിൽ ആര്? കത്തനാരായി സുരേഷ് ഗോപി?

Artificial Intelligence Elephant Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: