/indian-express-malayalam/media/media_files/2025/09/24/loka-ai-viral-video-2025-09-24-16-57-14.jpg)
Screengrab
മലയാളസിനിമയിലെ പുതിയ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിട്ട് എത്തിയ 'ലോക- പാർട്ട് 1: ചന്ദ്ര' പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ യൂണിവേഴ്സിലെ അടുത്ത സൂപ്പർ ഹീറോകളുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ലോക തൊണ്ണൂറുകളുടെ കാലഘട്ടത്തിലാണ് എടുത്തിരുന്നത് എങ്കിലോ? ചന്ദ്രയായും സണ്ണിയായും പിന്നെ ചാത്തനായും ഒടിയനായുമെല്ലാം ആരെല്ലാമാവും വരിക?
ലോക തൊണ്ണൂറുകളിലാണ് ചിത്രീകരിച്ചിരുന്നത് എങ്കിൽ ഈ യൂണിവേഴ്സിലെ കഥാപാത്രങ്ങളായി ആരെല്ലാം വരും, അവരുടെ രൂപങ്ങൾ എങ്ങനെയെല്ലാമാവും എന്ന് കാണിച്ച് തരുന്ന എഐ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. സൂപ്പർ ഹീറോകളുടെ വേഷങ്ങളിൽ എത്തുക ആരെല്ലാമാവും എന്ന് ഊഹിക്കാൻ പറ്റുമോ?
Also Read: മിന്നൽ മുരളി വേണോ മണിയൻ വേണോ? ചന്ദ്രയ്ക്ക് കൂട്ട്; ഇത് പൊളിക്കും
തൊണ്ണൂറുകളിലാണ് ചിത്രീകരിച്ചിരുന്നത് എങ്കിൽ ലോകയിൽ ചന്ദ്രയായി എത്തുക ശോഭനയായിരിക്കുമെന്നാണ് ഈ എഐ വിഡിയോയിൽ കാണിക്കുന്നത്. സണ്ണി എന്ന കഥാപാത്രമായി വരുന്നത് റഹ്മാൻ. വേണുവിന്റെ വേഷത്തിൽ സലീം കുമാർ വരുന്നു.
Also Read: ടിക്കറ്റെടുക്കാൻ 500ന്റെ നോട്ട്; ബാക്കി പിന്നെ തരാം എന്ന് കണ്ടക്ടർ; ഹോ ഡാർക്ക്!
മോഹൻലാൽ ആണ് ചാത്തൻ. ഒഡിയൻ മമ്മൂട്ടി തന്നെ. പൊലീസുകാരൻ നാച്ചിയപ്പ ഗൗഡയായി കലാഭവൻ മണിയും. എന്തായാലും ലോക തൊണ്ണൂറുകളിലായിരുന്നു വന്നിരുന്നത് എങ്കിൽ സൂപ്പർ ഹീറോകളായി ആരെല്ലാം വരും എന്ന കാണിക്കുന്ന എഐ വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്.
Also Read: റൊമാൻസുമായി പിള്ളേച്ചനും സരസുവും കൂടെ ഭവാനിയും പ്യാരിയും; വൈറലായി ജെമിനി ചിത്രങ്ങൾ
30 ലക്ഷത്തിന് മുകളിൽ ആളുകളാണ് ഈ വിഡിയോ കണ്ടത്. രസകരമായ പല കമന്റുകളും വരുന്നുണ്ട്. പെർഫെക്ട് കാസ്റ്റിങ് എന്നാണ് കമന്റുകൾ. തൊണ്ണൂറുകൾ ആണെങ്കിൽ സലീം കുമാറും കലാഭവൻ മണിയും ഉണ്ടാവില്ല എന്ന് പറയുന്നവരും ഉണ്ട്. ഇവരുടെ സ്ഥാനത്ത് ജഗദീഷ്, ബാബു ആന്റണി എന്നിവരായിരിക്കും വരിക എന്നാണ് കമന്റുകൾ. കത്തനാരായിട്ട് സുരേഷ് ഗോപി വരട്ടേ എന്ന് പറയുന്നവരും ഉണ്ട്.
Read More: 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'; മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്സ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.