scorecardresearch

'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'; മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്സ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി

തലശ്ശേരിയിലെ ഒ ചന്തുമേനോൻ സ്മാരക സ്കൂളിലെ മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസാണ് ഓൺലൈനിൽ ഹൃദയം കീഴടക്കുന്നത്

തലശ്ശേരിയിലെ ഒ ചന്തുമേനോൻ സ്മാരക സ്കൂളിലെ മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസാണ് ഓൺലൈനിൽ ഹൃദയം കീഴടക്കുന്നത്

author-image
Trends Desk
New Update
V Sivankutty

ചിത്രം: ഫേസ്ബുക്ക്

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കുവച്ച ഒരു ഉത്തരക്കടലാസാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. തലശ്ശേരിയിലെ ഒ ചന്തുമേനോൻ സ്മ‌ാരക സ്കൂളിലെ മൂന്നാം ക്ലാസുകാരനായ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്. ഉത്തരത്തിനൊപ്പം കുട്ടി എഴുതിയ ഒരു വരിയാണ് നെറ്റിസൺമാരുടെ ഹൃദയം കീഴടക്കുന്നത്.

Advertisment

'നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കൂ' എന്നായിരുന്നും ചോദ്യം. വിദ്യാർത്ഥി തിരഞ്ഞെടുത്തത് സ്പൂണും നാരങ്ങയുടെയുമാണ്. നിയമാവലികൾ കൃത്യമായി എഴുതിയ ശേഷം അവസാനമായി, 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്' എന്നൊരു നിയമവും വിദ്യാർത്ഥി തന്റെ ഉത്തരത്തിനൊപ്പം എഴുതി. 

Also Read: 'ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്;' സ്രാവിനെയും തോളിലിട്ടുള്ള ആ വരവ് കണ്ടോ?

Advertisment

തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയമാടാവിൽ ഗവ. യു പി സ്കൂ‌ൾ വിദ്യാർത്ഥിയായ അഹാൻ അനൂപ് ആണ് ചോദ്യപ്പേപ്പറിൽ ഇങ്ങനെയൊരു ഉത്തരം എഴുതിയത്.  'ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ...' എന്നു കുറിച്ചുകൊണ്ടാണ് മന്ത്രി സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചത്.

Also Read:വല്ല പേടിയും ആ മുഖത്തുണ്ടോ? ഇവനെ പിടിക്കാൻ ഒരു ഏമാന്മാർക്കും ധൈര്യമില്ലേ?

നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് മന്ത്രിയുടെ പോസ്റ്റിൽ നിറയുന്നത്.

Read More:പട്ടിക്കൂടിനുള്ളിലെ ആളെ കണ്ടോ? വൈറലായി 'കുരയ്ക്കുന്ന' സിംഹം; വീഡിയോ

Viral Post V Sivankutty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: