scorecardresearch

'ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്;' സ്രാവിനെയും തോളിലിട്ടുള്ള ആ വരവ് കണ്ടോ?

ആരെയുമൊന്ന് അതിശയിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്

ആരെയുമൊന്ന് അതിശയിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shark Viral Video

എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം

എഐ വീഡിയോകളുടെ കാലമാണിത്. യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെയാണ് നിർമ്മിത ബുദ്ധി ഇന്ന് വീഡിയോകളും ചിത്രങ്ങളുമെല്ലാം സൃഷ്ടിക്കുന്നത്. ധാരാളം എഐ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ ഭീമൻ സ്രാവിനെയും തോളിലേന്തി വരുന്ന വയോധികന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത്.

Advertisment

തന്നെക്കാളും വലുപ്പമുള്ള സ്രാവിനെയും തേളിലിട്ട് കടൽത്തീരത്തുകൂടി അനാസായം നടന്നുനീങ്ങുന്നയാളെയാണ് വീഡിയോയിൽ കാണാനാവുക. പശ്ചാത്തലത്തിലായി, നിരത്തിയിട്ടിരിക്കുന്ന നിരവധി മത്സ്യബന്ധന ബോട്ടുകളും കൂടി നിൽക്കുന്ന ആളുകളെയും എഐ നിർമ്മിത വീഡിയോയിൽ കാണാം.

Also Read: വല്ല പേടിയും ആ മുഖത്തുണ്ടോ? ഇവനെ പിടിക്കാൻ ഒരു ഏമാന്മാർക്കും ധൈര്യമില്ലേ?

Advertisment

ആരെയുമൊന്ന് അതിശയിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. രസകരമായ എഐ വീഡിയോകൾ പങ്കുവയ്ക്കാറുള്ള 'openmallu.ai' എന്ന അക്കൗണ്ടാണ് വീഡിയോയ്ക്കു പിന്നിൽ.

Also Read: 'ഏതു മൂഡ്... പൊലീസ് മൂഡ്..." മുണ്ടുടുക്കാനും സഹായത്തിന് കേരള പൊലീസുണ്ട്; വീഡിയോ വൈറൽ

അതേസമയം, സിംഹത്തെ കൂട്ടിലിട്ടു വളർത്തുന്ന സ്ത്രീയുടെ വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. പട്ടിക്കൂട്ടിൽ വിശ്രമിക്കുന്ന സിംഹത്തെയും സമീപത്തുനിന്ന് സംസാരിക്കുന്ന സ്ത്രീയെയുമാണ് വളരെ കൃത്യതയോടെ വീഡിയോ രൂപത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.

Read More: പട്ടിക്കൂടിനുള്ളിലെ ആളെ കണ്ടോ? വൈറലായി 'കുരയ്ക്കുന്ന' സിംഹം; വീഡിയോ

Artificial Intelligence Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: