scorecardresearch

ടിക്കറ്റെടുക്കാൻ 500ന്റെ നോട്ട്; ബാക്കി പിന്നെ തരാം എന്ന് കണ്ടക്ടർ; ഹോ ഡാർക്ക്!

AI Viral Instagram Video: ബാക്കി കാശ് കിട്ടുമോ എന്നത് മാത്രമല്ല, നമ്മുടെ സ്റ്റോപ്പിൽ ബസ് നിർത്തുമോ എന്നുള്ള ടെൻഷൻ വേറെ, കണ്ടക്ടർ സ്റ്റോപ്പ് എത്തുമ്പോൾ ബെല്ലടിച്ചില്ലെങ്കിലോ എന്ന ചിന്ത വേറെ

AI Viral Instagram Video: ബാക്കി കാശ് കിട്ടുമോ എന്നത് മാത്രമല്ല, നമ്മുടെ സ്റ്റോപ്പിൽ ബസ് നിർത്തുമോ എന്നുള്ള ടെൻഷൻ വേറെ, കണ്ടക്ടർ സ്റ്റോപ്പ് എത്തുമ്പോൾ ബെല്ലടിച്ചില്ലെങ്കിലോ എന്ന ചിന്ത വേറെ

author-image
Trends Desk
New Update
AI Viral Video Bus Ticket Balance

Screengrab

ബസിൽ യാത്ര ചെയ്യാൻ കയറി ടിക്കറ്റ് എടുക്കാൻ 500 രൂപയുടെ നോട്ട് കൊടുക്കുമ്പോൾ ചിലപ്പോൾ കണ്ടക്ടർ ബാക്കി പിന്നെ തരാം എന്ന് പറഞ്ഞാലോ? നമ്മളിൽ പലരുടേയും മനസമാധാനം അതോടെ പോകും. പിന്നെ യാത്ര ആസ്വദിക്കലൊന്നും നടക്കില്ല. അത് തന്നെ ചിന്തിച്ചിരിക്കും 500 രൂപയൊന്നും ആവണം എന്നില്ല...ബാക്കി ഒരു രൂപയൊക്കെ ഒടുവിൽ തർക്കിച്ച് കണ്ടക്ടറുടെ കയ്യിൽ നിന്ന് വാങ്ങിയെടുക്കുന്നതൊക്കെ നമ്മൾ കാണാറുണ്ട്. ബസ് യാത്രയിൽ നമ്മളിൽ പലരേയും അസ്വസ്ഥമാക്കുന്ന ആ സാഹചര്യം എഐ രൂപത്തിലെത്തി വൈറലായിരുന്നു. 

Advertisment

ഒരു കുഞ്ഞാണ് ബസിലെ ഈ എഐ വിഡിയോയിൽ കണ്ടക്ടറുടെ കയ്യിൽ നിന്ന് ബാക്കി കാശ് ചോദിക്കുന്നത്. ചേട്ടാ, ടിക്കറ്റിന്റെ ബാക്കി പൈസ തന്നിരുന്നെങ്കിൽ വേറെ എന്തെങ്കിലും ചിന്തിച്ചിരിക്കായിരുന്നു എന്നാണ് ഈ കുട്ടിക്കുറുമ്പൻ കണ്ടക്ടറിനോട് പറയുന്നത്. ഇത് കേട്ട് ബസിലുള്ളവരെല്ലാം ചിരിക്കുന്നു.

Also Read: 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'; മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്സ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി

നിങ്ങൾക്കും ഇങ്ങനെ അല്ലേ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി രസകരമായ കമന്റുകളുമാണ് വിഡിയോയ്ക്കടിയിൽ വരുന്നത്. ബാക്കി കാശ് കിട്ടുമോ എന്നത് മാത്രമല്ല, നമ്മുടെ സ്റ്റോപ്പിൽ ബസ് നിർത്തുമോ എന്നുള്ള ടെൻഷൻ വേറെ, കണ്ടക്ടർ സ്റ്റോപ്പ് എത്തുമ്പോൾ ബെല്ലടിച്ചില്ലെങ്കിലോ എന്ന ചിന്ത വേറെ എന്നിങ്ങനെ രസകരമായ കമന്റുകളാണ് വരുന്നത്.

Advertisment

Also Read: കസവുടുത്ത് തിരുവാതിര കളിച്ചും വള്ളം തുഴഞ്ഞും റോബോട്ടുകൾ; വൈറലായി എഐ ഓണപ്പാട്ട്

ടിക്കറ്റിന്റെ ബാക്കി വാങ്ങണം എന്ന് ഓർത്ത് ഓർത്ത് ഇരുന്ന് അവസാനം ഇറങ്ങുന്ന സമയം ആ കാര്യം പറന്ന് പോവുന്നതും പലപ്പോഴും സംഭവിക്കാറുണ്ട്. ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ച് യാത്രക്കാരനും കണ്ടക്ടറും തമ്മിൽ തല്ലായതിന്റെ വാർത്തകളും പലപ്പോഴായി നമുക്ക് മുൻപിലേക്ക് എത്തിയിട്ടുണ്ട് എന്നതും മറക്കാനാവില്ല.

Read More: 'ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്;' സ്രാവിനെയും തോളിലിട്ടുള്ള ആ വരവ് കണ്ടോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: