scorecardresearch

റൊമാൻസുമായി പിള്ളേച്ചനും സരസുവും കൂടെ ഭവാനിയും പ്യാരിയും; വൈറലായി ജെമിനി ചിത്രങ്ങൾ

Gemini Photos: അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ.... പിള്ളേച്ചനെയും സരസുവിനെയും ഭവാനിയേയും പ്യാരിയേയും കൈവിടാതെ ജെമിനി, വൈറലായി ചിത്രങ്ങൾ

Gemini Photos: അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ.... പിള്ളേച്ചനെയും സരസുവിനെയും ഭവാനിയേയും പ്യാരിയേയും കൈവിടാതെ ജെമിനി, വൈറലായി ചിത്രങ്ങൾ

author-image
Entertainment Desk
New Update
Gemini Meesa Madhavan Kalyanaraman reference pics

സോഷ്യല്‍ മീഡിയയിൽ എങ്ങും ജെമിനിയുടെ നാനോ ബനാനയാണ് ഇപ്പോൾ ട്രെൻഡ്. ആകര്‍ഷകമായ റിയലിസ്റ്റിക് ഫിഗറൈൻ ഇമേജുകളാണ് ഇതുവഴി ക്രിയേറ്റ് ചെയ്യുന്നത്. ഗൂഗിളിന്‍റെ എഐ അസിസ്റ്റന്‍റായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ചാണ് ഈ ഫിഗറൈൻ ഇമേജുകള്‍ സൃഷ്‌ടിക്കുന്നത്. 

Advertisment

Also Read: Mirage Review: ആദ്യാവസാനം സസ്പെൻസ് നിലനിർത്തി, ത്രില്ലടിപ്പിച്ച് മിറാഷ്; റിവ്യൂ

സ്വന്തം ചിത്രങ്ങൾ ജെമിനിയിലിട്ട് പണിയുന്നവരുടെ തിക്കും തിരക്കുമാണ് സോഷ്യൽ മീഡിയയിൽ എങ്ങും. ഇപ്പോഴിതാ, സിനിമാ റഫൻസുകൾ വച്ച് രസകരമായൊരു ജെമിനി യൂണിവേഴ്സ് ഒരുക്കുകയാണ് ട്രോളന്മാർ. മീശമാധവനിലെ പിള്ളേച്ചനും സരസുവും കല്യാണരാമനിലെ ഭവാനി- പ്യാരി ജോഡികളെയൊക്കെ ചേർത്തുവയ്ക്കുകയാണ് ജെമിനി. ഫലമായി കിട്ടിയതോ, പിള്ളേച്ചന്റെയും സരസുവിന്റെയും ഭവാനിയുടെയും പ്യാരിയുടെയുമെല്ലാം നല്ല റൊമാന്റിക് ചിത്രങ്ങളും.

Also Read: ആര്യൻ ഖാൻ്റെ സീരീസിൽ അമൃത സുരേഷിന് എന്ത് റോൾ? രഹസ്യം വെളിപ്പെടുത്തി ഗായിക

Advertisment

ആയിരക്കണക്കിന് ആളുകളാണ് നാനോ ബനാന ട്രെൻഡ് തിരഞ്ഞ് ഗൂഗിളിലെത്തുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അൻപതിനായിരത്തിലധികം ആളുകളാണ്  നാനോ ബനാന എഐ ഫിഗറൈൻ തിരഞ്ഞ് ഗൂഗിളിലെത്തിയത്. നിലവിൽ ഗൂഗിൾ ട്രെൻഡിങ്ങിൽ നാലാം സ്ഥാനത്താണ്. 

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

നാനോ ബനാന എഐ ഫിഗറൈൻ ഇമേജുകള്‍ എങ്ങനെയുണ്ടാക്കാം?
ആർക്കും സൗജന്യമായി തങ്ങളുടെ കയ്യിലുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ഈ ത്രീഡി രൂപങ്ങൾ സൃഷ്ടിക്കാനാവും. സാധാരണ ഫോട്ടോകൾ ജെമിനിയുടെ സഹായത്തോടെ ആകർഷകമായ 3ഡി മോഡലാക്കി മാറ്റുകയാണ് ഇവിടെ. എങ്ങനെയാണ് ഫിഗറൈൻ ഇമേജുകള്‍ സൃഷ്ടിക്കുന്നത് എന്നു നോക്കാം.

ചിത്രം നിര്‍മ്മിക്കാനായി ആദ്യം ഫോണിൽ ഗൂഗിൾ ജെമിനി ആപ്പ് ഡൗൺലോഡ് ചെയ്യണം. അതല്ല, കമ്പ്യൂട്ടറിൽ ആണ് ചെയ്യുന്നതെങ്കിൽ ഗൂഗിളിൽ ജെമിനി സെർച്ച് ചെയ്യുക. ജെമിനി ആപ്പില്‍ പ്രവേശിക്കുമ്പോൾ ഇടതുവശത്തായി താഴെ + ചിഹ്നം കാണാം. ഇതിൽ ക്ലിക്ക് ചെയ്‌ത് നല്ല ക്വാളിറ്റിയുള്ള നിങ്ങളുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ഫോട്ടോയ്ക്ക് ഒപ്പം തന്നെ ഒരു പ്രോംപ്റ്റും നൽകണം. ഉടൻ തന്നെ ജെമിനി നിങ്ങളുടെ ത്രിഡി ഫിഗറൈൻ ഇമേജ് നിര്‍മ്മിച്ചുതരും.

Also Read: എല്ലാവരെയും ഒരുപോലെ വെറുപ്പിച്ചു, സിനിമ കണ്ടവർ കുറ്റപ്പെടുത്തിയത് അയാളെ മാത്രം; അഖിൽ മാരാർക്കെതിരെ സംവിധായകൻ

Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: