scorecardresearch

New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

New OTT Releases This Week: ​നാലു ചിത്രങ്ങളാണ് ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രങ്ങൾ ഏതൊക്കെ എന്നു നോക്കാം

New OTT Releases This Week: ​നാലു ചിത്രങ്ങളാണ് ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രങ്ങൾ ഏതൊക്കെ എന്നു നോക്കാം

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
New OTT Release This Week Now Streaming

New OTT Release This Week

New OTT Releases This Week: മൂന്നു മലയാള ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവുമടക്കം നാലു പുത്തൻ സിനിമകളാണ് ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഏതൊക്കെ, എവിടെ കാണാം എന്നു നോക്കാം. 

Advertisment

Paradha OTT: പർദ്ദ 

അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ പ്രധാനവേഷങ്ങളിൽ എത്തിയ 'പര്‍ദ്ദ' ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. 'സിനിമാ ബണ്ടി', 'ശുഭം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ പ്രവീണ്‍ കാണ്ട്രെഗുലയാണ് ചിത്രത്തിന്റെ സംവിധാനം.

Also Read: Mirage Review: ആദ്യാവസാനം സസ്പെൻസ് നിലനിർത്തി, ത്രില്ലടിപ്പിച്ച് മിറാഷ്; റിവ്യൂ

മുഖം 'പര്‍ദ്ദ'കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ദര്‍ശനാ രാജേന്ദ്രന്റെയും സംഗീതയുടെയും കഥാപാത്രങ്ങള്‍ സുബുവിനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

Advertisment

Also Read: എല്ലാവരെയും ഒരുപോലെ വെറുപ്പിച്ചു, സിനിമ കണ്ടവർ കുറ്റപ്പെടുത്തിയത് അയാളെ മാത്രം; അഖിൽ മാരാർക്കെതിരെ സംവിധായകൻ

TWO MEN OTT: റ്റൂ മെന്‍

നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'റ്റൂ മെന്‍.'  രഞ്ജി പണിക്കർ, ബിനു പപ്പു, മിഥുന്‍ രമേശ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, ഡോണീ ഡാർവിൻ, സുനില്‍ സുഖദ, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരും ചിത്രത്തിലുണ്ട്.  ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് മുഹാദ് വെമ്പായം ആണ്. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛായാഗ്രഹണവും ആനന്ദ് മധുസൂദനന്‍ സംഗീതവും നിർവ്വഹിച്ചു. മനോരമ മാക്സിൽ ചിത്രം കാണാം.

Also Read: ഇത് സിനിമ നടനൊന്നുമല്ല മീന്‍ വിക്കാന്‍ വരുന്ന യൂസഫിക്കാ; നീയിങ്ങ് കേരളത്തിലോട്ട് വാ മോളേ എന്ന് ബേസിൽ ജോസഫ്

Randaam Yaamam OTT:  രണ്ടാം യാമം  

 'ബനാറസ്' എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘രണ്ടാം യാമം.' സ്വാസിക മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ ധ്രുവൻ, ഗൗതം കൃഷ്ണ, ജോയ് മാത്യു, നന്ദു, സുധീർ കരമന, രാജസേനൻ, ഷാജു ശ്രീധർ, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ്, ഹിമാശങ്കരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ഗോപാൽ ആർ. ആണ് ചിത്രത്തിന്റെ നിർമ്മാണം. മോഹൻ സിത്താരയാണ് സംഗീതം ഒരുക്കിയത്. അഴകപ്പൻ ഛായാഗ്രഹണവും വി.എസ് വിശാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. 

ID: The Fake OTT: ഐഡി 

ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്ത  'ഐഡി'. 'ദി ഫേക്ക്' ഒടിടിയിൽ എത്തി. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക.  ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. എസ്സാ എന്‍റര്‍ടെയ്മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ് കുട്ടിയാണ് സിനിമ നിർമ്മിക്കുന്നത്.   ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ. 

കലാഭവൻ ഷാജോൺ, ജോണി ആന്റണി,  ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. സൈന പ്ലേയിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

Also Read: വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേ ഒരാൾ ഹയ ആണ്, ഹാഫ് ഡേ ഒക്കെ മിണ്ടാതിരിക്കും: ആസിഫ് അലി

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: