/indian-express-malayalam/media/media_files/2025/09/17/asif-ali-daughter-haya-2025-09-17-14-52-50.jpg)
മകൾ ഹയയ്ക്ക് ഒപ്പം ആസിഫ് അലി
യുവനടന്മാരിൽ ശ്രദ്ധേയനായ ആസിഫ് അലി. ആസിഫ് മാത്രമല്ല, ഭാര്യ സമയും മക്കളായ ആദമും ഹയയുമൊക്കെ മലയാളികൾക്ക് ഇന്ന് സുപരിചിതരാണ്. ഇപ്പോഴിതാ, മകൾ ഹയയേയും മകളുടെ കുസൃതികളെയും കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
മകളുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയെ അടുത്തു കാണുന്നതും ഇടപഴകുന്നതുമൊക്കെ ആദ്യമായിട്ടാണെന്നും അതിനാൽ തന്നെ ഹയയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തന്നെ സംബന്ധിച്ച് പുതിയതാണെന്നും ആസിഫ് പറയുന്നു.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ചിത്രത്തിൽ നായകൻ ഉണ്ണി മുകുന്ദൻ
"വീട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നത് ഹയ ആണ്. ഞാനും അനിയനും തൊടുപുഴയിൽ ഒന്നിച്ച് താമസിക്കുമ്പോഴും ഞങ്ങളുടെ ലൈഫിൽ അധികം പെൺകുട്ടികൾ ഉണ്ടായിട്ടില്ല. കസിൻസും ഫ്രണ്ട്സും എല്ലാം ആൺകുട്ടികളാണ്. ഹയയുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടി വളർന്നു വരുന്നതൊന്നും ഞാൻ കണ്ടിട്ടില്ല. പലരും പറയുമായിരുന്നു പെൺകുട്ടികൾക്ക് അപ്പന്മാരോട് ഭയങ്കര സ്നേഹമാണെന്ന്. മകളും അച്ഛനും തമ്മിൽ പ്രത്യേക ബോണ്ടിംഗ് ഉണ്ടെന്ന്. പക്ഷേ അതിനെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിരുന്നില്ല."
Also Read: ശസ്ത്രക്രിയ സാധ്യമല്ല, കീമോതെറാപ്പിയിലേക്ക് മടങ്ങുന്നു: കാൻസർ പോരാട്ടത്തെ കുറിച്ച് നഫീസ അലി
"പക്ഷേ ഇപ്പോൾ, ഷൂട്ടിനിടയിൽ ഒരു ദിവസം ഗ്യാപ്പ് കിട്ടിയാൽ ഓടി വീട്ടിലേക്ക് വരാനുള്ള നമ്പർ വൺ റീസൺ ഹയ ആണ്. അവളുടെ കാര്യങ്ങൾ, അവളുടെ കളക്ഷൻ... അവളുടെ ലൈഫ് സ്റ്റൈൽ തന്നെ എനിക്ക് പുതിയതാണ്. അവള് സ്നേഹിക്കുന്നതും ദേഷ്യപ്പെടുന്നതും പിണങ്ങുന്നതുമെല്ലാം.. എന്റെ വീട്ടിൽ എന്നോട് പിണങ്ങുന്ന ഒറ്റയാൾ ഹയ ആണ്. മിണ്ടാതെ ഒക്കെയിരിക്കും അവള്. ഹാഫ് ഡേ ഒക്കെ മിണ്ടാതിരിക്കും. ആറ്റിറ്റ്യൂഡ് കാണിക്കും, ദേഷ്യപ്പെടും. അതൊക്കെ ഞാൻ പുതിയതായി കാണുന്ന കാര്യമാണ്. ആ ഏജിലെ ഒരു കുട്ടിയെ ഞാൻ കണ്ടിട്ടേയില്ല," ആസിഫിന്റെ വാക്കുകളിങ്ങനെ.
2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ആദം അലിയാണ് ആസിഫ്- സമ ദമ്പതികളുടെ മൂത്തമകൻ.
Also Read: മൊതലാളിയുടെ മുഖവും മാസ്റ്റർ പീസ് ചിരിയും മിന്നൽ അടിച്ച മുടിയും; ഭൂമിമലയാളത്തിൽ ഇങ്ങനെയൊരു ബ്രാൻഡിംഗ് ലോഗോ വേറെ കാണില്ല!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.